മഞ്ഞള്‍ ഭാരം കുറയ്ക്കാനും ഉത്തമമോ?

NewsDesk
മഞ്ഞള്‍ ഭാരം കുറയ്ക്കാനും ഉത്തമമോ?

ഇന്ത്യക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. സ്വര്‍ണ്ണ നിറത്തിലുള്ള മഞ്ഞള്‍ വിലമതിക്കാനാവത്തതുതന്നെയാണ്. അടുക്കളയില്‍ കറികള്‍ക്ക് നിറം നല്‍കാന്‍ മാത്രമല്ല മഞ്ഞള്‍ എന്നത് പല രോഗങ്ങള്‍ക്കും ഉള്ള വീട്ടുചികിത്സയുടെ ഭാഗം കൂടിയാണ്.പ്രാണികളുടെ കടി, ജലദോഷം, മുറിവുണക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് മഞ്ഞള്‍ ഉപയോഗപ്രദമാണ്. മഞ്ഞള്‍ എന്നത് ആന്റി ഓക്‌സിഡന്റ്, ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍, ഗുണങ്ങള്‍ കൂടാതെ ക്യാന്‍സറിനോട് പൊരുതാനും ഉള്ള കഴിവുണ്ടെന്നാണ് കണ്ടെത്തല്‍. അലര്‍ജി, ഡയബറ്റിസ്, അള്‍ഷിമേഴ്‌സ് രോഗത്തെ ചെറുക്കാനും ഇത് ഉപകരിക്കും. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആണ് ഇതിന്റെ ഗുണങ്ങള്‍ക്കെല്ലാം കാരണം.മഞ്ഞളിന് അതിന്റെ സ്വര്‍ണ്ണനിറം നല്‍കുന്നതും ഇത്് തന്നെ.കുര്‍കുമിന്റെ മറ്റൊരു പ്രധാന ഗുണമെന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ്.


ഭാരം കുറയ്ക്കാന്‍ മഞ്ഞള്‍ സഹായിക്കുമോ?

തീര്‍ച്ചയായും എന്നതാണ് ഉത്തരം.പല വിധത്തിലാണ് മഞ്ഞള്‍ ഇത് സാധ്യമാക്കുന്നത്.അവ ഏതൊക്കെ എന്നു നോക്കാം.

അമിതമായി വണ്ണം വയ്ക്കുന്നതിനെ തടഞ്ഞ് ഭാരം കുറയ്ക്കുന്നു

കുര്‍കുമിന്‍ അമിതവണ്ണം ഇല്ലാതാക്കുന്നതോടൊപ്പം ഭാരം കുറയ്ക്കുകയും ചെയ്യും. കുര്‍കുമിന്‍ ലിപിഡ് മെറ്റബോളിസത്തെ നിയന്ത്രിക്കുന്നും എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് പല ഭാരം കുറയ്ക്കാനുള്ള മരുന്നുകളിലും മഞ്ഞള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.


ദഹനത്തിന് സഹായിച്ച് ഭാരം കുറയ്ക്കുന്നു

ഡയറ്റ് എന്നത് ആരോഗ്യകരമായി ഭാരം കുറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗമാണ്. ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന പല ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. മഞ്ഞള്‍ അത്തരത്തില്‍ ഉപകാരപ്രദമായ ഒരു സ്‌പൈസ് ആണ്.

ഭക്ഷണത്തിലെ ദഹിക്കാത്ത കാര്‍ബോഹൈഡ്രേറ്റ്‌സുകള്‍ അമിതവണ്ണത്തിന് കാരണമാകുന്നു. മഞ്ഞളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബറും റെസിസ്റ്റന്റ്് സ്റ്റാര്‍ച്ചും ഭാരം കുറയ്ക്കാന്‍ സഹായിക്കും.


കൊഴുപ്പിനെ ഇല്ലാതാക്കുന്നു

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ അഡിപ്പോസ് ടിഷ്യുവിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ആന്‍ജിയോജെനസിസിനെ പ്രൊമോട്ട് ചെയ്യുന്നു. എന്തിനാണ് നമ്മള്‍ കൊഴുപ്പ് ശേഖരിച്ചു വയ്ക്കുന്ന കോശങ്ങളുടെ കാര്യം പറയുന്നതെന്നാവും നിങ്ങള്‍ ചിന്തിക്കുന്നത്? വെള്ള അഡിപ്പോസ് ടിഷ്യൂവാണ് കൊഴുപ്പ് ശേഖരിക്കുന്നത്. എന്നാല്‍ പഠനങ്ങള്‍ പറയുന്നത്, മനുഷ്യശരീരത്തില്‍ ബ്രൗണ്‍ അഡിപ്പോസ് കോശങ്ങളുമുണ്ടെന്നാണ്. അവ അമിതവണ്ണം ഇല്ലാതാക്കാനുള്ള ശരീരത്തിലെ തന്നെ മരുന്നാണ്. ഈ കോശങ്ങളുടെ പ്രധാന ജോലി എന്നത് ആഹാരത്തിലെ ഊര്‍ജ്ജത്തെ ഉരുക്കികളയുന്നു. ഈ കോശങ്ങള്‍ ആക്ടീവായിരിക്കുമ്പോള്‍ അധികമായുള്ള ശരീരത്തിലെ ലിപ്പിഡുകളെയും ഗ്ലൂക്കോസിനേയും കത്തിച്ചു കളയാനും സാധിക്കുന്നു. മനുഷ്യശരീരം ചൂടാക്കാനും അധികമായുള്ള കൊഴുപ്പിനെ കത്തിച്ചുകളയാനും സഹായിക്കുന്നു.


തെര്‍മോജനസിസ് ഭാരം കുറയ്ക്കാനുള്ള പ്രധാന മാര്‍ഗ്ഗമാണ്. അങ്ങനെ വെള്ള അഡിപ്പോസ് കോശങ്ങള്‍ പിന്നീടുള്ള ഉപയോഗത്തിനായി സൂക്ഷിക്കുന്ന കൊഴുപ്പിനെ കത്തിച്ചു കളയുന്നു, അങ്ങനെ ഈ കോശങ്ങള്‍ ഊര്‍ജ്ജഉപയോഗത്തിനുള്ളതാകുന്നു സൂക്ഷിച്ചുവയ്്ക്കുന്നതിനുപകരം. കുര്‍കുമിന്‍ വെള്ള അഡിപ്പോസ് ടിഷ്യുവിനെ ബ്രൗണാര്രാന്‍ഡ സഹായിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററായ നൂറെപൈന്‍ഫ്രൈനിന്റെ ലെവല്‍ കൂട്ടുന്നു.


കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കുന്നു

കുര്‍കുമിന്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കുന്നു , പ്രത്യേകിച്ചും വിസരല്‍ ഫാറ്റി ഇല്ലാതാക്കുന്നു. കൊഴുപ്പ് അധികമായതുമൂലമുണ്ടാകുന്ന അമിതവണ്ണം ഇല്ലാതാക്കാന്‍ മഞ്ഞള്‍ സഹായകമാണെന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.സള്‍ഫരിനൊപ്പം മഞ്ഞള്‍ ഉപയോഗിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിയാതിരിക്കാനും വണ്ണം കുറയ്ക്കാനും നല്ലതാണ്.


അമിതവണ്ണം മൂലമുള്ള പ്രയാസങ്ങള്‍ ഇല്ലാതാക്കുന്നു

അമിതവണ്ണം തന്നെ അപകടകരമാണ്. കൂടാതെ അമിതവണ്ണം മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ ക്രോണിക് അസുഖങ്ങള്‍ക്കും കാരണമാകുന്നു. 


മെറ്റബോളിക് സിന്‍ഡ്രോമിന് പരിഹാരമാണ്

മെറ്റബോളിക് സിന്‍ഡ്രോം എന്നത് ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നമാണ്. കാര്‍ഡിയോ വാസ്‌കുലാര്‍, ടൈപ്പ്  2 ഡയബറ്റിസ് തുടങ്ങിയ ക്രോണിക് അസുഖങ്ങള്‍ക്കുള്ള പരിഹാരവുമാണ് മഞ്ഞള്‍. മെറ്റബോളിക് സിന്‍ഡ്രോം വിഭാഗത്തില്‍ പെടുത്താവുന്നവയാണ് കുറഞ്ഞ എച്ച് ഡിഎല്‍ കൊളസ്‌ട്രോള്‍, ഉയര്‍ന്ന ട്രൈഗ്ലിസറൈഡ്‌സ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്ലാസ്മ ഗ്ലൂക്കോസ് എന്നിവയെല്ലാം. ഇവയെല്ലാം അമിതവണ്ണത്തിനും കാരണമാകുന്നു.

Is turmeric good for weightloss?

RECOMMENDED FOR YOU: