ശരീരഭാരം കുറയ്ക്കാനായി പലരും ഭക്ഷണം ഉപേക്ഷിച്ചും , കഠിനമായ വ്യായാമവും മറ്റും ചെയ്യുന്നവരാണ്. എന്നാല്‍ ഭക്ഷണം ഉപേക്ഷിച്ച് വ്യായാമം ശീലിക്കുന്നവര്‍ തെറ്റായ കാര്യമാണ് ചെയ്യുന്നത് എന്നതാണ് സത്യം. ഭക്ഷണനിയന്ത്രണമാണ് ഭാരം കുറയ്ക്കാന്‍ ആവശ്യം. ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മെനു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
രാത്രി മുഴുവന്‍ വിശ്രമിച്ച് കാലത്ത് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം ആവശ്യമാണ്. ഭക്ഷണനിയന്ത്രണം എന്നു പറയുമ്പോള്‍ ഇഷ്ടമുള്ള ഭക്ഷണമെല്ലാം ഉപേക്ഷിക്കേണമോ എന്ന ആശങ്കയായിരിക്കും മിക്കവര്‍ക്കും. എന്നാല്‍ അതിന്റെ ആവശ്യമില്ല ,വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ മെനുവില്‍ കൂടുതലായി ഉള്‍പ്പെടുത്തി മറ്റുള്ളവ വളരെ കുറയ്ക്കുക. ഇതിനായി സഹായിക്കുന്ന ചില പ്രാതലുകളെ പരിചയപ്പെടാം.
പ്രാതല്‍ ഒഴിവാക്കുന്നത് വിശപ്പ് വര്‍ധിക്കാനാണ് കാരണമാകുക. ഇത് ഉച്ചഭക്ഷണം കൂടുതല്‍ കഴിക്കുന്നതിലേക്കും ഇടനേരത്ത് മറ്റു ജങ്ക് ഫുഡ് തേടുന്നതിനും കാരണമാകും. ഇത് പ്രാതലിലേതിനേക്കാളും കലോറി ശരീരത്തിലെത്തുന്നതിനും കാരണമാകുന്നു.
പ്രഭാതഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ നല്‍കുന്ന ഉള്‍പ്പെടുത്തിയാല്‍ കഴിച്ചിരിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കുന്നു. ദീര്‍ഘസമയം വിശക്കാതിരിക്കുകയും ചെയ്യും.
നാരുകള്‍ കലര്‍ന്ന ആഹാരവസ്തുക്കളും പ്രാതലില്‍ ഉപയോഗിക്കാം. മെനുവില്‍ ഉള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങള്‍.
ഇഡ്ഡലി - സാമ്പാര്‍
മികച്ച പ്രാതല്‍ വിഭവമാണിത്. അരി ഇഡ്ഡലിയേക്കാള്‍ നല്ലത് റവ ഇഡ്ഡലിയാണ്. നാരുകള്‍ കൂടുതലും കൊഴുപ്പില്ലാത്തതുമായ ഭക്ഷണമാണിത്. കൂടുതല്‍ നേരം വിശപ്പിനെ നമ്മളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ സഹായിക്കും.
മുളപ്പിച്ച ധാന്യങ്ങള്‍
മുളപ്പിച്ച ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും പതിവായി കഴിക്കാം. മുളപ്പിച്ച ധാന്യത്തില്‍ ധാരാളം മഗ്നീഷ്യം, പ്രോട്ടീന്‍, നാരുകള്‍, വൈറ്റമിന്‍ ബി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഗോതമ്പും റാഗിയും ചോളവും റാഗിയും പയറുവര്‍ഗ്ഗങ്ങളുമെല്ലാം മുളപ്പിക്കുമ്പോള്‍ അവയുടെ ഗുണം ഇരട്ടിയാവുന്നു. വണ്ണം കുറയ്്ക്കാന്‍ സഹായിക്കുന്ന മികച്ച ഭക്ഷണമാണിത്.
പൊഹ
അവല്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവമാണിത്. ഇതില്‍ കടല, തക്കാളി, സവാള, കാപ്‌സികം, ഡ്രൈ ഫ്രൂട്ട്‌സ് ഇവയെല്ലാം ഉപയോഗിക്കാം.
മസാല ഓംലറ്റ്
ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ വളരെ അത്യാവശ്യമാണ്. ഇതിന് ഏറെ സഹായിക്കുന്നതാണ് ഓംലറ്റ്. ഓംലറ്റ് തയ്യാറാക്കുമ്പോഴും കളര്‍ഫുളായിട്ടുള്ള പച്ചക്കറികളും ഇതില്‍ ഉള്‍പ്പെടുത്താം.
ഓട്‌സ്
ഓട്ട്‌സ് പ്രോട്ടീന്‍ സമ്പുഷ്ടവും ഫൈബറുകള്‍ നിറഞ്ഞവയുമാണ്.കലോറി കുറഞ്ഞ ഇവയില്‍ പച്ചക്കറികളും നിലക്കടല എന്നിവയും ഇടാം.