ഡയറ്റില്‍ കൂടുതല്‍ സോഡിയം ഉള്‍പ്പെടുത്തേണ്ടത്‌ എപ്പോള്‍?

NewsDesk
ഡയറ്റില്‍ കൂടുതല്‍ സോഡിയം ഉള്‍പ്പെടുത്തേണ്ടത്‌ എപ്പോള്‍?

പ്രൊസസ്‌ഡ്‌ ഭക്ഷണത്തിന്റെ ഇക്കാലത്ത്‌ സോഡിയം ആവശ്യത്തിന്‌ ലഭിക്കാത്തവര്‍ വളരെ കുറവായിരിക്കും. നമ്മുടെ ലഘുഭക്ഷണത്തിലും പ്രീ പാക്കേജ്‌ഡ്‌ ഫുഡിലുമെല്ലാം സോഡിയം ധാരാളം അടങ്ങിയിട്ടുണ്ട്‌. എന്നിരുന്നാലും ചില മെഡിക്കല്‍ , ലൈഫ്‌സ്റ്റൈല്‍ ബേസ്‌ഡ്‌ സാഹചര്യങ്ങളില്‍ സോഡിയം ധാരാളം കഴിക്കേണ്ടതായുണ്ട്‌. ചില അവസരങ്ങള്‍ നോക്കാം.

കായികതാരമാണെങ്കില്‍


ഒരുപാട്‌ ശാരീരികാധ്വാനം ചെയ്യുന്നവരാണെങ്കില്‍ ധാരാളം വെള്ളം ശരീരത്തില്‍ നിന്നും നഷ്ടപ്പെടും. ഈ നഷ്ടം വെള്ളം കുടിക്കുന്നതിലൂടെ മാത്രം തിരിച്ചുനേടാനാവില്ല. ഇതിനൊപ്പം ശരീരത്തിലെ ഇലക്ടോലൈറ്റ്‌സും നഷ്ടപ്പെടും. തലചുറ്റല്‍, ക്ഷീണം, കുറഞ്ഞ രക്തസമ്മര്‍ദ്ദം എന്നിവയും സോഡിയം കുറയുമ്പോള്‍ അനുഭവപ്പെടും. ഇത്തരക്കാര്‍ ഡെയിലി ഡയറ്റില്‍ അല്‌പം കൂടുതല്‍ ഉപ്പ്‌ ഉള്‍പ്പെടുത്താം.

വിയര്‍പ്പ്‌ കൂടുതലുള്ളവരാണെങ്കില്‍

കൂടുതല്‍ ചൂടുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരാണെങ്കില്‍ കൂടുതല്‍ വിയര്‍ക്കാന്‍ സാധ്യതയുണ്ട്‌. ഇത്തരക്കാരില്‍ സോഡിയം കുറയാന്‍ സാധ്യതയേറെയാണ്‌. ഇങ്ങനെയുള്ളവര്‍ ഭക്ഷണത്തിലൂടെ കൂടുതല്‌ സോഡിയം ഉള്ളിലെത്തിക്കേണ്ടതാണ്‌.


എഴുപത്‌ വയസ്സിലേറെ പ്രായമുള്ളവര്‍
 

മുതിര്‍ന്നവരില്‍ പ്രത്യേകിച്ചും വളരെ കുറഞ്ഞ അളവില്‍ മാത്രം ഉപ്പ്‌ ഉപയോഗിക്കുന്നവരില്‍ സോഡിയം കുറയാന്‍ സാധ്യതയേറെയാണ്‌. ഈ പഠനം വളരെ ബാല്യാവസ്ഥയിലുള്ളതാണ്‌. നിലവിലെ ആരോഗ്യസ്ഥിതി അനുസരിച്ച്‌ മാത്രം ഇത്തരക്കാര്‍ ഉപ്പ്‌ കൂടുതല്‍ ആയി ഉപയോഗിക്കാം.


ഹൃദയസംബന്ധമായ അസുഖത്തിന്‌ മരുന്ന്‌ കഴിക്കുന്നവരില്‍
 

ഹൃദയസംബന്ദമായ അസുഖത്തിന്‌ മരുന്ന്‌ കഴിക്കുന്നവര്‍ അഥവ രക്താതിസമ്മര്‍ദ്ദത്തിന്‌ മരുന്നുപയോഗിക്കുന്നവര്‍. ഇതിനുള്ള മരുന്നുകള്‍ നിങ്ങളുടെ മൂത്രത്തിന്റെ അളവ്‌ കൂട്ടുന്നു. ഇതിലൂടെ മിനറല്‍ ഇംബാലന്‍സിന്‌ കാരണമാകും. ഡയൂറടിക്‌സ്‌ ഉപയോഗിക്കുന്നവരോട്‌ പൊതുവേ ഉപ്പിന്റെ ഉപയോഗം കുറയ്‌ക്കാന്‍ ആവശ്യപ്പെടുമെങ്കിലും കുറഞ്ഞ സോഡിയം എന്നത്‌ ഇത്തരക്കാര്‍ക്കും പൊതുവെയുണ്ടാകുന്ന സൈഡ്‌ എഫക്ടാണ്‌. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത്തരക്കാര്‍ കൂടുതല്‍ സോഡിയം ഉപയോഗിക്കാവൂ.

അഡ്രിനല്‍ അസുഖമുള്ളവര്‍

കിഡ്‌നിക്കടുത്തായി സ്ഥിതി ചെയ്യുന്ന പയര്‍ പോലുള്ള ഗ്ലാന്റുകളാണ്‌ അഡ്രിനലുകള്‍. അള്‍ഡോസ്‌റ്റിറോണ്‍ എന്ന വളരെ പ്രാധാന്യമുള്ള ഹോര്‍മോണ്‍ ഉല്‌പാദിപ്പിക്കുന്നത്‌ ഇവിടെയാണ്‌. ശരീരത്തിലെ പൊട്ടാസ്യം, സോഡിയം ലെവലുകളെ ബാലന്‍സ്‌ ചെയ്‌ത്‌ നിര്‍ത്തുന്നത്‌ ഇവയാണ്‌. ഈ ഗ്ലാന്റുകളുടെ പ്രവര്‍ത്തനം തകരാറിലാവുന്നത്‌ ശരീരത്തിലെ മിനറല്‍സുകളുടെ അളവിനെ ബാധിക്കും. ക്ഷീണം, തലകറക്കം,ഉപ്പിനോടുള്ള ആസക്തി എന്നിവയെല്ലാമുണ്ടാകാം. ഇത്തരം ലക്ഷണമുള്ളവര്‍ ഡോക്ടറോട്‌ വിശദാഭിപ്രായം ചോദിക്കുന്നത്‌ നല്ലതാണ്‌.

പ്രത്യേക മെഡിക്കല്‍ അവസ്ഥയിലുള്ളവരാണെങ്കില്‍

ഉപ്പ്‌ നഷ്ടപ്പെടുന്ന നെഫ്രോപതി രോഗികളാണെങ്കില്‍, നിങ്ങളുടെ കിഡ്‌നികള്‍ ധാരാളമായി സോഡിയം യൂറിനിലൂടെ പുറന്തള്ളും. ഇത്തരക്കാര്‍ സോഡിയം കൂടുതല്‍ ഉപയോഗിക്കേണ്ടതാണ്‌.

എങ്ങനെയുള്ള ഉപ്പാണ്‌ ഉപയോഗിക്കേണ്ടത്‌

സാധാരണയായി നമ്മള്‍ ഉപയോഗിക്കുന്നത്‌ ടേബിള്‍ സാള്‍ട്ട്‌ ആണ്‌. ഇത്‌ യഥാര്‍ഥ ഉപ്പിന്റെ ഗുണം നല്‍കില്ല. കെമിക്കലി ട്രീറ്റ്‌ ചെയ്‌ത്‌ ബ്ലീച്ച്‌ ചെയ്‌തെടുക്കുന്നവയാണിത്‌. സീ സാള്‍ട്ട്‌, ഹിമാലയന്‍ പിങ്ക്‌ സാള്‍ട്ട്‌ എന്നിവയാണ്‌ പ്രകൃത്യാലുള്ള മിനറലുകള്‍. ആരോഗ്യത്തിന്‌ നല്ലതല്ലാത്ത പ്രൊസസ്‌ഡ്‌ ഫുഡില്‍ നിന്നുമുള്ള ഉപ്പല്ലാതിരിക്കാന്‍ ശ്രദ്ധിക്കാം. ഇത്തരം ഫുഡില്‍ നിന്നുമുള്ള ട്രാന്‍സ്‌ഫാറ്റുകള്‍ ലഭിക്കുന്ന അധികം സാള്‍ട്ടിന്റെ ഗുണം ഇല്ലാതാക്കും. ബ്രൗണ്‍ റൈസിനൊപ്പവും പച്ചക്കറികള്‍ക്കൊപ്പവും അധികം ഉപ്പ്‌ചേര്‍ത്തുപയോഗിക്കാം.

മുകളില്‍ പറഞ്ഞ ഏതെങ്കിലും കാറ്റഗറിയില്‍പ്പെടുന്നവരാണെങ്കില്‍ സോഡിയം ഉപയോഗം സ്ഥിരമായി മോണിറ്റര്‍ ചെയ്യേണ്ടതാണ്‌. ഇതിന്‌ ഒരു ഡോക്ടറുടെ ഉപദേശമെടുക്കാവുന്നതാണ്‌. കൂടുതല്‍ ഉപ്പ്‌ എന്നത്‌ നല്ലതല്ല. അതുകൊണ്ട്‌ തന്നെ നമുക്ക്‌ സോഡിയത്തിന്റെ ആവശ്യമുണ്ടെന്ന്‌ ഉറപ്പുവരുത്തിയിട്ട്‌ മാത്രം ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്താം.

Situations Where You Need To Add More Salt To Your Diet

RECOMMENDED FOR YOU: