നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പാരമ്പര്യമായി കിട്ടിയിട്ടുള്ള ഭക്ഷണസാധനങ്ങള്‍ ഉപയോഗിച്ച് തന്നെ ഭാരം കുറയ്ക്കാനാവും. സോഷ്യല്‍മീഡിയയിലെ ഫുഡ് ആന്റ് ഹെല്‍ത്ത് ബ്ലോഗര്‍മാരുടേയും സൂപ്പര്‍മാര്‍ക്കറ്റുകാരുടേയും വരവിന് മുമ്പ് എല്ലാവരും പഴയമാര്‍ഗ്ഗങ്ങള്‍ തന്നെയായിരുന്നു പിന്‍തുടര്‍ന്നിരുന്നത്.
അവോകാഡോയുടേയും മറ്റു വിദേശ ഭക്ഷ്യവസ്തുക്കളുടേയും പിറകെ പോയപ്പോള്‍ നമ്മുടെ നാടന്‍ മാര്‍ഗ്ഗങ്ങള്‍ പലരും മറക്കുകയാണുണ്ടായത്.
ഇപ്പോഴെങ്കിലും നമുക്ക് നമ്മുടെ പാരമ്പര്യത്തിലേക്ക് തിരികെ നടക്കാം. ചില ഇന്ത്യന്‍ ഭക്ഷണങ്ങളെ പരിചയപ്പെടാം.
സ്പിനാഷ് അഥവ പാലക്
ഇന്ത്യന്‍ അടുക്കളകളില്‍ എക്കാലത്തും സ്ഥാനമുള്ള സ്പിനാഷ് കലോറി വളരെ കുറവുള്ളതും ന്യൂട്രീഷ്യനല്‍ വാല്യു കൂടുതലുമുള്ള പച്ചക്കറിയാണ്. വിറ്റാമിനുകള്‍, മിനറല്‍സ്, നാരുകള്‍ ഇവയെല്ലാം സ്പിനാഷില്‍ ധാരാളമുണ്ട്. എളുപ്പത്തില്‍ നമ്മെ തൃപ്തിപ്പെടുത്തുക മാത്രമല്ല, ഇതിലൂടെ ലഭിക്കുന്ന വെള്ളത്തിന്റെ അളവും കൂടുതലാണ്.
ചിരങ്ങ അഥവ ചുരയ്ക്ക
വളരെ കുറവ് കലോറിയുള്ള ഈ പച്ചക്കറി നാരുകള്‍ ധാരാളമടങ്ങിയവയാണ്. വിശപ്പില്ലാതാക്കാന്‍ സഹായിക്കുന്നു. നല്ല ഉറക്കം ലഭിക്കുന്നതിനും ചുരയ്ക്ക നല്ലതാണ്. നന്നായി ഉറങ്ങുന്നത് മെറ്റബോളിസം വേഗത്തിലാക്കുകയും ഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ചെറുപയര്‍ പരിപ്പ്
പ്രോട്ടീന്‍ സമ്പുഷ്ടവും , ഫൈബറുകള്‍ ധാരാളം ഉള്ളതുമായ ചെറുപയര്‍ പരിപ്പ് കലോറി വളരെ കുറഞ്ഞവയാണ്. വയര്‍ നിറഞ്ഞു എന്ന് തോന്നിപ്പിക്കുന്ന ഇവ, മസില്‍ റിപ്പയറിനും നിര്‍മ്മാണത്തിനും സഹായിക്കുന്നു.
തക്കാളി
തക്കാളിയുടെ വെളളം ഉള്‍ക്കൊള്ളാനുള്ള കഴിവും കൊഴുപ്പിനോട് പൊരുതാനുള്ള കഴിവും പല പഠനങ്ങളും നടന്നിട്ടുണ്ട്.
മുട്ട
പ്രോട്ടീന്‍ സമ്പുഷ്ടമാണ്.
വെള്ളരി : വെള്ളരി എന്നത് തിന്നാനുള്ള വെള്ളമാണ്. നാരുകളും വെള്ളവും ധാരാളമുള്ള ഈ പച്ചക്കറി കലോറി വളരെ കുറഞ്ഞവയാണ്. ഇവയുടെ തണുപ്പും വിശപ്പിനെ അകറ്റാന്‍ സഹായിക്കുന്നു.
നട്‌സ് : ശരീരത്തിലെ കൊഴുപ്പിനെ അകറ്റാന്‍ നല്ല കൊഴുപ്പ് ആവശ്യമാണ്. ആഹാരത്തോടൊപ്പം നട്‌സ് ഉപയോഗിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ബദാം, കടല, വാള്‍നട്ട് ഇവയെല്ലാം. കൂടുതല്‍ പ്രോട്ടീനും, ഫൈബറുകളും കൂടെ ലഭിക്കും
സുഗന്ധവ്യഞ്ജനങ്ങള്‍
മഞ്ഞളും കറുവാപ്പട്ടയും മുതല്‍ ജീരകം, കുരുമുളക് വരെയുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ദഹനത്തിന് സഹായിക്കുന്നവയാണ്. ഇതിനാല്‍ തന്നെയുള്ള ഒട്ടുമിക്ക ഡയറ്റീഷ്യന്‍സും ന്യൂട്രീഷ്യനിസ്റ്റുകളും ഇവ വെള്ളത്തില്‍ തിളപ്പിച്ച് വെറും വയറ്റില്‍ കുടിക്കാന്‍ ആവശ്യപ്പെടുന്നത്.
ഇഞ്ചി : പൊണ്ണത്തടി കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് തെളിയിച്ചിട്ടുള്ളവയാണ് ഇവ. വയറ് നിറഞ്ഞതായി തോന്നിപ്പിക്കുന്ന ഇവ ദഹനം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
വെളുത്തുള്ളി : വിശപ്പിനെ ഇല്ലാതാക്കുന്നതും ദഹനം വര്‍ധിപ്പിക്കുന്നതുമായ വസ്തുവാണിത്. അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണിത്.