പ്രൊസസ്‌ഡ് ഭക്ഷ്യവസ്‌തുക്കള്‍, ബിവറേജുകള്‍, ജ്യൂസ് ബോട്ടിലുകള്‍, ഫ്‌ളേവേര്‍ഡ് യോഗര്‍ട്ടില്‍ വരെ പഞ്ചസാര ഉപയോഗിക്കുന്ന ഈ കാലഘട്ടത്തില്‍ ന്യൂട്രീഷനുകള്‍ ആളുകള്‍ക്ക് ഒരു മാസത്തെ ഷുഗര്‍ ബ്രെയ്‌ക്ക് നിര്‍ദ്ദേശിക്കുന്നത് വര്‍ധിച്ചുവരികയാണ്.
ഡയറ്റില്‍ പഞ്ചസാര ഒഴിവാക്കുക എന്നത് അത്ര എളുപ്പമല്ല
ഗുരുഗ്രാമിലെ സികെ ബിര്‍ള ഹോസ്‌പിറ്റല്‍ ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിലെ കണ്‍സള്‍റ്റന്റ് ഡോ. തുഷാര്‍ തയാല്‍ പറയുന്നതനുസരിച്ച് ഒരു മാസം പഞ്ചസാര ഒഴിവാക്കിയാല്‍ ശാരീരികവും മാനസികവുമായി ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങള്‍ നടക്കുമെന്നാണ്. ഈ പ്രക്രിയ അല്‌പം അസ്വസ്ഥത ഉണ്ടാക്കുന്നതാണെങ്കില്‍ കൂടിയും.
ആദ്യത്തെ കുറച്ചു ദിവസം അസ്വസ്ഥതയും, ക്ഷീണവും, ഉത്‌കണ്‌ഠയുമൊക്കെ കാണും. ഇതിന് കാരണം പഞ്ചസാര ഉണ്ടാക്കുന്ന ഡോപമിന്‍ തലച്ചോറിന് മിസാകുന്നതാണ്. തലകറക്കം, തലവേദന, പഞ്ചസാരയോടുള്ള അമിതാസക്തി എന്നിവയൊക്കെ അനുഭവപ്പെടാം. ഇന്ത്യടുഡെയിലാണ് തയാല്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നത് കേവലമൊരു ഡീടോക്‌സ് ട്രന്റായി കാണുന്നതിന് പകരം ആരോഗ്യത്തിനുവേണ്ടിയുള്ള ദീര്‍ഘകാല നിക്ഷേപമായി വേണം കരുതാനെന്നാണ് വിദഗ്‌ദാഭിപ്രായം.
രണ്ടാമത്തെ ആഴ്‌ചയോടെ നമ്മുടെ ശരീരത്തിലെ ബ്ലഡ് ഷുഗര്‍ ലെവല്‍ ബാലന്‍സ് ആയി തുടങ്ങും. ഇത് ഊര്‍ജ്ജസ്വലത കുറയ്‌ക്കുകയും വിശപ്പനുഭവപ്പെടുത്തുകയും ചെയ്യും.ശരീരം മികച്ച ഇന്‍സുലിന് സംവേദനക്ഷമതയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയേക്കാം.ഇത് രക്തത്തിലെ ഗ്ലൂക്കോസിനെ കൂടുതല്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ അനുവദിക്കുമെന്ന് ഡോ. കൂട്ടിച്ചേര്‍ക്കുന്നു.
ഇന്‍സുലിന്‍ ലെവല്‍ താഴുന്നതോടെ ശരീരം സൂക്ഷിച്ചുവച്ചിട്ടുള്ള കൊഴുപ്പ് ഉപയോഗിക്കാന്‍ തുടങ്ങുന്നു. ഇത് ഭാരം കുറയാന്‍ സഹായിക്കുന്നു.
ശ്രദ്ധിക്കപ്പെടുന്ന മാറ്റം ഭാരത്തിലും ചര്‍മ്മത്തിലും
മൂന്നാമത്തെ ആഴ്‌ചയും ഷുഗര്‍ ഉപയോഗിക്കാതിരിക്കുന്നത് തുടര്‍ന്നാല്‍ ദീര്‍ഘകാലത്തേക്കുള്ള നേട്ടങ്ങള്‍ പുറത്തുവന്നുതുടങ്ങും.
ചര്‍മ്മം മെച്ചപ്പെട്ട്‌്, മുഖക്കുരു കുറഞ്ഞ് നീര് കുറഞ്ഞഅ വ്യക്തമായ നിറം നല്‍കും. മാനസികമായി കൂടുതല്‍ സ്ഥിരതയും ഉണര്‍വും ഏകാഗ്രതയും അനുഭവപ്പെടാം.
കലോറി ആഗിരണം കുറഞ്ഞ് ഇന്‍സുലിന്‍ ലെവല്‍ സ്‌റ്റെബിലൈസ് ആകുന്നതോടെ ഭാരം കുറയുന്നതും കൂടുതല്‍ ശ്രദ്ധിക്കപ്പെടാം. കൊളസ്‌ട്രോള്‍, ഡയബറ്റീസ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഫാറ്റി ലിവര്‍ അസുഖങ്ങള്‍ പോലുള്ള അപകടങ്ങളും കുറഞ്ഞു തുടങ്ങും ഇതോടെ.
ഷുഗറി ഡ്രിങ്ക്‌സും ബേക്ക്‌ഡ് പലഹാരങ്ങളും മധുരവും കുറയ്‌ക്കുന്നതോടെ ജനങ്ങള്‍ ന്യൂട്രിയന്റ് സമ്പുഷ്ടമായ പഴങ്ങള്‍, ന്‌ട്ട്‌സ്, പാലുല്‌പന്നങ്ങള് എന്നിവയിലേക്ക് മാറും. വ്‌ിശപ്പില്ലാതാക്കുന്നതോടൊപ്പം ശരീരത്തിനാവശ്യമായ ഫൈബറും, വിറ്റാമിനുകളും മിനറലുകളും ഇവ നല്‍കും.
പലപ്പോഴും ബിസകറ്റിനും പാക്കേജ്‌ഡ് സ്‌നാക്ക്‌സിനും പകരമായി ബെറീസും, ഡേറ്റ്‌സും, തൈരുമെല്ലാം ഉപയോഗിച്ചു തുടങ്ങും. ഇത് ഭാരം നിയന്ദ്രിക്കുന്നതിന് സഹായിക്കുന്നതിനൊപ്പം ആന്റി ഓക്‌സിഡന്റുകള്‍ നല്‍കുന്നു. ഇത് ഗട്ട് ഹെല്‍ത്തിനും ഗുണപ്രദമാണ്.
ഭക്ഷണത്തിന് രുചിയും വിശപ്പും കൂടുന്നുവെന്നതും ഇതിന്റെ നേട്ടമാണ്. ലഹരി പോലെ പ്രവര്‍ത്തിക്കുന്ന മധുരം ശരീരത്തിന്റെ ധാരണയെ മാറ്റുന്നു. അതില്‍ നിന്നുമെടുക്കുന്ന ഇടവേള ദഹനവ്യവസ്ഥയെ തന്നെ ക്രമീകരിക്കാന്‍ സഹായിക്കും. ഒരു മാസത്തിന് ശേഷം പഞ്ചസാര പഴയപോലെ ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന ആളുകള്‍ പറയുന്നു. ഒരു കഷ്‌ണം പഴം പോലെ കൂടുതല്‍ മധുരമുള്ളതായി തോന്നും.
ഷുഗര്‍ കുറയ്‌ക്കുന്നത് ചെറിയ ഇടവേളയിലേക്കുള്ളതാവരുത്
ചെറിയ ഒരു കാര്യസാധ്യത്തിന് മാത്രമാവരുത് ഷുഗര്‍ കുറയ്‌ക്കുന്നത്. ഭാരം കുറയ്‌ക്കാനായോ ഡീടോക്‌സിനായോ മാത്രം. പലരും ഒരു സീസണല്‍ റെസലൂഷനായി മാത്രം ഷുഗര്‍ കട്ടിംഗ് ചെയ്യുന്നു. എന്നാല്‍ ഇതുകൊണ്ട് ശരിയായ ഫലം കിട്ടണമെങ്കില്‍ ഷുഗര്‍ റിഡക്ഷന്‍ എന്ത് സ്ഥിരമായ ജീവിതശൈലിയാക്കണം. താത്‌കാലിക പരീക്ഷണമാകരുത്.
റിഫൈന്‌ഡ് ഷുഗര്‍ എങ്ങനെ ശരിയായ രീതിയില്‍ ഒഴിവാക്കാം
വിദഗ്‌ദരുടെ അഭിപ്രായത്തില്‍ കുറഞ്ഞ പഞ്ചസാര ഊര്‍ജ്ജത്തിനും രൂപത്തിനും അപ്പുറത്തേക്ക് മാനസികാരോഗ്യത്തിനും സഹായകരമാണ്.
പഞ്ചസാര കഴിക്കുന്നത് കുറച്ചതിന് ശേഷം പലരും മെച്ചപ്പെട്ട മാനസികാവസ്ഥയും ഉറക്കത്തിന്റെ ഗുണനിലവാരവും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു മാസത്തേക്ക് പഞ്ചസാര ഒഴിവാക്കുന്നത് ഒരു പ്രവേശനകവാടമായി വര്‍ത്തിക്കുമെങ്കിലും ആരോഗ്യത്തെ യഥാര്‍ത്ഥത്തില്‍ പരിവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പഞ്ചസാര കുറയ്‌ക്കുന്ന ശീലം സ്ഥിരമാക്കുന്നതാണ് നല്ലത്.