ഭാരം കുറയ്ക്കാനായി നടക്കേണ്ടതെപ്പോൾ

NewsDesk
ഭാരം കുറയ്ക്കാനായി നടക്കേണ്ടതെപ്പോൾ

നിത്യവും നടക്കുന്നത് ആരോഗ്യത്തിന് ഗുണപ്രദമാണെന്നതുപോലെ തന്നെ ഭാരം കുറയ്ക്കുന്നതിനും സഹായകരമാണ്. ജിമ്മിൽ പോയി വ്യായാമം ചെയ്യാത്തവർക്കും വൻവ്യായാമമുറകൾ പരിശീലിക്കാത്തവർക്കും നടത്തം വളരെ ഗുണകരമാണ്. നടത്തം എങ്ങനെ ഗുണകരമാക്കാമെന്ന നോക്കാം
 

ഉചിതമായ സമയം

നടത്തം ദിവസത്തിലെ ഏത് സമയത്താകുന്നതും ആരോഗ്യപരമായും മാനസികമായും നല്ലതാണ്. എന്നാലും ഭക്ഷണശേഷം നടക്കുന്നത് ഭാരം കുറയ്കാനും ഡയബറ്റിസ് മാനേജ്മെന്‍റിനും ഗുണകരമാണ്. മറ്റു ആരോഗ്യപ്രശ്നങ്ങളില്ലാത്ത എല്ലാവർക്കും നിത്യവും നടക്കുന്നത് ആരോഗ്യപൂർണ്ണമായ ഭാവിക്ക് നല്ലതാണ്.
 

ഭാരം കുറയ്ക്കാൻ നടത്തം എങ്ങനെ സഹായിക്കുന്നു
 

ദിവസവും ഒരു നിശ്ചിത കലോറി നമ്മൾ എല്ലാവരും ഉപയോഗിക്കുന്നുണ്ട്.ദിവസവും വീടിനുള്ളില്‍ നടക്കുന്നതിന്‍റെയും മറ്റും കണക്കനുസരിച്ച് ഇത് ഏതാണ്ട് നിശ്ചിതമായിരിക്കും. എന്നാൽ ഭാരം കുറയ്ക്കുന്നതിന് ഇത് സഹായിക്കുകയില്ല. ഭാരം കുറയ്ക്കുന്നതിന് നിത്യജീവിതത്തിൽ കലോറി ബേൺ ചെയ്യുന്നതിന്‍റെ അളവ് കൂട്ടുകയും ആവശ്യമാണ്.

ദിവസവും വ്യായാമം ചെയ്യുന്നത് ഭാരം കുറയ്ക്കുന്നതിന് മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാലൻസ് ചെയ്യുന്നതിനും സഹായകരമാണ്. 2016ൽ നടന്ന ഒരു പഠനപ്രകാരം ഭക്ഷണശേഷം 10മിനിറ്റ് വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. 
 

എങ്ങനെയാണ് ബ്ലഡ്ഷുഗർ ലെവൽ നിയന്ത്രിക്കാൻ നടത്തം എങ്ങനെ സഹായിക്കുന്നു

നടക്കുമ്പോൾ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വ്യായാമം ചെയ്യുമ്പോൾ നമ്മുടെ ഹൃദയമിടിപ്പ് കൂടുന്നു. ഇത് പേശികൾ കൂടുതൽ കാർബോഹൈഡ്രേറ്റ്സ് അല്ലെങ്കിൽ ഷുഗർ ആവശ്യപ്പെടുന്നതിനിടയാക്കുന്നു. ഭക്ഷണത്തിൽ കാർബുകള്‍ ഉൾപ്പെടുത്തിയാല്‍ ബ്ലഡ് ഷുഗർ കൂടും ഇൻസുലിൻ ആണ് ശരീരത്തിലെ ഷുഗർ ലെവലിനെ നിയന്ത്രിക്കാൻ സഹായിക്കുന്നത്. ഭക്ഷണശേഷം നടക്കുമ്പോൾ പേശികൾക്കാവശ്യമായ ഷുഗർ കൂടും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ബ്ലഡ് ഷുഗർ ലെവൽ നിയന്ത്രിക്കുന്നത് ഭാരം കുറയാനും സഹായിക്കുന്നു.

ദിവസവും എത്ര വ്യായാമം ചെയ്യണം
 

ദിവസവും എത്ര വ്യായാമം ചെയ്യണമെന്നതിനും എന്ത് വ്യായാമം ചെയ്യണമെന്നതിനും പല നിർദ്ദേശങ്ങളുമുണ്ട്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ റെക്കമന്റ് ചെയ്യുന്നത് ഒരാഴ്ചയിൽ 150മിനിറ്റോളം എയറോബിക് വ്യായാമങ്ങൾ, നടത്തം പോലുള്ളവ ആവശ്യമാണ്. നിയന്ത്രിത വേഗത്തിൽ 21മിനിറ്റ് ദിവസവും നടക്കുന്നത് ഹൃദയാരോഗ്യത്തിനും ഡയബറ്റീസ് നിയന്ത്രണത്തിനും സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്ത്തിനും ഭാരം കുറയ്ക്കാനും ഇത് ഉപകാരപ്രദമാണ്.

 

how to help walking to reduce weight

RECOMMENDED FOR YOU: