പ്രധാനമായും പ്രമേഹബാധിതരില്‍ കണ്ടുവരുന്ന കാഴ്‌ചയെവരെ ബാധി്‌ക്കുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി. അന്ധത ബാധിക്കും വരെയും ഈ അവസ്ഥ പലപ്പോഴും തിരിച്ചറിയാതെ പോകുന്നുവെന്നത് ഇതിനെ ഗുരുതരമാക്കുന്നു.
കണ്ണുകളെ ബാധിക്കുന്ന ഒരു പ്രമേഹപ്രശ്‌നമാണിത്. റെറ്റിന എന്നറിയപ്പെടുന്ന കണ്ണിന്റെ പിറകുവശത്തുള്ള ലൈറ്റ് സെന്‍സിറ്റിവ് ടിഷ്യുകളിലെ രക്തക്കുഴലുകള്‍ക്ക് അപായം സംഭവിക്കുന്നതാണ് ഇതിന് കാരണം.
ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതരായിട്ടുള്ള ആരിലും ഡയബറ്റിക് റെറ്റിനോപ്പതി എന്ന അവസ്ഥയ്‌ക്ക സാധ്യതയുണ്ട് കാലം കഴിയുന്നതിനനുസരിച്ച് ഇതിന്റെ റിസ്‌ക് കൂടുകയും ചെയ്യുന്നു. പ്രത്യേകിച്ചും പ്രമേഹം ബാലന്‍സ്‌്‌ഡ് അല്ലാത്തവരില്‍.
തുടക്കത്തില്‍ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല, ചെറിയ കാഴ്‌ച പ്രശ്‌നങ്ങളല്ലാതെ. എന്നാല്‍ ക്രമേണ അന്ധതയിലേക്കു നയിച്ചേക്കാം. പ്രത്യേകിച്ചും പ്രമേഹവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉള്ളവരില്‍.
ലക്ഷണങ്ങള്‍
ചിലരില്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കാറില്ല. കണ്ടീഷന്‍ മോശമാകുന്നതിനനുസരിച്ച് ചില ലക്ഷണങ്ങള്‍ കാണിച്ചേക്കാം
ഡോക്ടറെ കാണേണ്ടതെപ്പോള്‍
കാഴ്‌ച നഷ്ടപ്പെടാതിരിക്കാന്‍ എപ്പോഴും നല്ലത് പ്രമേഹത്തിന് ശരിയായ ചികിത്സ എടുക്കുക എന്നതാണ്. പ്രമേഹമുളളവര്‍ ഓരോ വര്‍ഷവും നേത്രചികിത്സാവിദഗ്‌ദനെ കണ്‍സല്‍റ്റ് ചെയ്യുന്നത് നല്ലതാണ്. കാഴ്‌ചയ്‌ക്ക് പ്രശ്‌നമൊന്നുമില്ലെങ്കിലും.
ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഡയബറ്റിക് ആവുന്നവരിലും മുമ്പെ തന്നെ ഡയബറ്റിക് ആയിട്ടുള്ളവരിലും ഡയബറ്റിക റെറ്റിനോപ്പതി സാധ്യത ഏറെയാണ്.
കാഴ്‌ചയ്‌ക്ക് പെട്ടെന്ന് പ്രശ്‌നമുണ്ടാവുകയോ കാഴ്‌ച മങ്ങുക തുടങ്ങിയ പ്രശ്‌നമുള്ളവരിലും പെട്ടെന്ന് തന്നെ ആരോഗ്യവിദഗ്‌ദനെ സന്ദര്‍ശിക്കുന്നത് നല്ലതാണ്.
കാരണങ്ങള്‍
കാലക്രമേണ രക്തത്തിലെ അമിതമായ പഞ്ചസാര റെറ്റിനയെ പോഷിപ്പിക്കുന്ന ചെറിയ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും അതിലേക്കുള്ള രക്ത വിതരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഡയബറ്റിക് റെറ്റിനോപ്പതിയുടെ പാരമ്യാവസ്ഥയില്‍ കണ്ണില്‍ പുതിയ രക്തക്കുഴലുകള്‍ വളരുകയും ഇവ ശരിയായ രീതിയില്‍ വികസിക്കുന്നില്ല, എളുപ്പത്തില്‍ ചോരുകയോ രക്തസ്രാവം ഉണ്ടാക്കുകയോ ചെയ്യുന്നു.
രണ്ട് തരത്തിലുള്ള ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ട്.
നോണ്‍ പ്രൊലിഫെറേറ്റിവ് ഡയബറ്റിക് റെറ്റിനോപ്പതി - സാധാരണ കാണപ്പെടുന്ന ഈ അവസ്ഥയില്‍ - എന്‍പിഡിആര്‍ പുതിയ രക്തക്കുഴലുകള്‍ വളരുകയില്ല.
എന്‍പിഡിആര്‍ എന്ന അവസ്ഥയില്‍ റെറ്റിനയിലെ രക്തക്കുഴലുകള്‍ ദുര്‍ബലമാകുന്നു. ചെറിയ കുഴലുകളില്‍ നിന്നും പുറത്തേക്ക് ചെറിയ മുഴകള്‍ പോലെ രൂപപ്പെടുന്നു. ഇതിലൂടെ റെറ്റിനയിലേക്ക് ദ്രാവകങ്ങളോ രക്തമോ എത്തിപ്പെടുന്നു.
വലിയ റെറ്റിന പാത്രങ്ങള്‍ വീര്‍ക്കാന്‍ തുടങ്ങുകയും വീതിയില്‍ ക്രമരഹിതമാവുകയും ചെയ്യാം. കൂടുതല്‍ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് ഗുരുതരവാസ്ഥയിലേക്കെത്തിക്കും.
രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് റെറ്റിനയില്‍ ഫ്‌ളൂയിഡ് അടിയുന്നതിന് കാരണമാകുന്നു. ഇതിനെ എഡിമ എന്നാണ് വിളിക്കുന്നത്. ഇത് റെറ്റിനയുടെ മധ്യഭാഗത്തായാണ് സംഭവിക്കുന്നത്. മാക്യുല എന്നറിയപ്പെടുന്ന് ഇത് കാഴ്‌ചയെ ബാധിക്കുന്നുവെങ്കില്‍ വീക്കം കുറയ്‌ക്കുന്നതിനും ദീര്‍ഘകാല കാഴ്‌ച നഷ്ടം സംഭവിക്കാതിരിക്കാനും ചികിത്സ ആവശ്യമായേക്കാം.
പ്രോലിഫെറേറ്റിവ് ഡയബറ്റിക് റെറ്റിനോപ്പതി - പിഡിആര്‍ എന്നറിയപ്പെടുന്ന ഈ ഡയബറ്റിക് റെറ്റിനോപ്പതിയില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമായേക്കാം. കേടുപാടുകള്‍ വന്ന് രക്തക്കുഴലുകള്‍ അടയുകയും പുതിയവ വളരുകയും ചെയ്യുന്നു. ഇത് റെറ്റിനയില്‍ രക്തക്കുഴലുകളുടെ ഇറെഗുലാരിറ്റിക്ക് കാരണമാകുന്നു. കണ്ണിന്റെ നടുക്കായുള്ള ജെല്ലി പോലുളള സ്ഥലത്തേക്ക് ഈ രക്തക്കുഴലുകളില്‍ നിന്നും ഫളൂയിഡോ രക്തമോ എത്തിയേക്കാം.
കാലക്രമേണ പുതിയ രക്തക്കുഴലുകളുടെ വളര്‍ച്ച നിങ്ങളുടെ കണ്ണിന്റെ പിന്‍ഭാഗത്ത് നിന്നു റെറ്റിന വേര്‍പെടാന്‍ കാരണമായേക്കാം. പുതിയ രക്തക്കുഴലുകള്‍ കണ്ണില്‍ നി്‌ന്നും ഫ്‌ളൂയിഡ് പുറത്തേക്കൊഴുകുന്നത് തടയുന്നതു മൂലം ഐബോളില് മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. ഇത് മൂലം കണ്ണും തലച്ചോറും തമ്മിലുളള കമ്മ്യൂണിക്കേഷന്‍ നടത്തുന്ന നാഡിക്ക് പ്രശ്‌നമുണ്ടാക്കുന്നു. ഇത് ഗ്ലോക്കോമയ്‌ക്ക് കാരണമാകുന്നു.
അപകടകരമായേക്കാവുന്ന ഘടകങ്ങള്‍
ഡയബറ്റിക് ആയിട്ടുള്ള ആരിലും വരാവുന്ന അവസ്ഥയാണെങ്കിലും കൂടുതല്‍ ശ്രദ്ദിക്കേണ്ടത്
എങ്ങനെ തടയാം
ഡയബറ്റിക് റെറ്റിനോപ്പതിയെ എല്ലായ്‌പ്പോഴും തടയാനാകില്ല. എന്നാലും റെഗുലറായുള്ള നേത്രപരിശോധനയിലൂടെയും രക്തത്തിലെ പ്രമേഹത്തെ നിയന്ത്രണാതീതമാക്കുന്നതിലൂടെയും നേരത്തെ കാഴ്‌ചപരിമിതിക്ക് ചികിത്സ നേടുന്നതിലൂടെ കാഴ്‌ച നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.
പ്രമേഹം നിയന്ത്രിക്കുക, ്‌പ്രമേഹം മോണിറ്റര്‍ ചെയ്യുക, രക്തസമ്മര്‍ദ്ദവും, കൊളസ്‌ട്രാളും നിയന്ത്രണത്തിലാക്കുക. കാഴ്‌ചയ്‌ക്കുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും വേണ്ടത്ര ശ്രദ്ധ കൊടുക്കുക എന്നിവ സ്ഥിരമായി കാഴച് നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.