ഹൃദയാഘാതം : സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്‌ത ലക്ഷണമോ?

NewsDesk
ഹൃദയാഘാതം : സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്‌ത ലക്ഷണമോ?

ലോകത്തെ മരണകാരണങ്ങളില്‍ ഏറിയ പങ്കും വഹിക്കുന്നത്‌ ഹൃദയാഘാതമാണ്‌. കണക്കുകളനുസരിച്ച്‌ ലോകത്ത്‌ അരബില്ല്യണ്‍ ആളുകള്‍ കാര്‍ഡിയോ വാസ്‌കുലാര്‍ അസുഖങ്ങള്‍ ബാധിച്ചിട്ടുള്ളവരാണ്‌. ഇതില്‍ 2022ല്‍ 20.5മില്ല്യണ്‍ മരണവും നടന്നു.

80ശതമാനത്തോളം ഹൃദയാഘാതവും സ്‌ട്രോക്കുകളും തടയാനാവുമെന്നാണ്‌ എക്‌സ്‌പേര്‍ട്ടുകള്‍ പറയുന്നത്‌. ശാസ്‌ത്രത്തിന്റേയും മെഡിക്കല്‍ ടെക്‌നോളജിയുടേയും പുരോഗതി കാരണം ഹൃദയസംബന്ധമായ അസുഖങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും ചികിത്സിക്കുന്നതിനും ധാരാളം സാധ്യതകളുണ്ട്‌. എന്നാല്‍ ഡോക്ടര്‍മാരുടെ അടുത്ത്‌ രോഗികള്‍ എത്രയും വേഗം എത്തുകയെന്നത്‌ ഏറെ പ്രധാനമാണ്‌.

ഹൃദയത്തിനുണ്ടാകുന്ന അസുഖങ്ങളും ഹൃദയാഘാതവുമെല്ലാം പുരുഷനിലും സ്‌ത്രീകള്‍ക്കും മരണകാരണമാവാം. എന്നാല്‍ രണ്ടുപേരിലും ഇതിന്റെ തീവ്രത വ്യത്യാസപ്പെട്ടിരിക്കുന്നു.
 

പുരുഷനിലും സ്‌ത്രീകളിലും ഹൃദയാഘാത ലക്ഷണം വ്യത്യാസമായിരിക്കുന്നതെന്തുകൊണ്ട്‌?

പഠനങ്ങളനുസരിച്ച്‌ സ്‌ത്രീകളേക്കാള്‍ ഇരട്ടിയാണ്‌ പുരുഷന്മാര്‍ക്ക്‌ ഹൃദയാഘാതസാധ്യത. സ്‌ത്രീകളുടേയും പുരുഷന്മാരുടേയും അനാട്ടമിയിലേയും ഫിസിയോളജിയിലേയും വ്യത്യാസംമാണ്‌ പ്രധാന കാരണം- ശ്വാസകോശം മുതല്‍ തലച്ചോര്‍ വരെ, പേശികളും ജോയിന്റുകളും എല്ലാം വ്യത്യസ്‌തമാണ്‌.
 

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അറിഞ്ഞിരിക്കുന്നത്‌ നല്ലതോ?

കാര്‍ഡിയോവാസ്‌കുലാല്‍ സിസ്‌റ്റത്തിലും രണ്ടും ജെന്‍ഡറും വ്യത്യാസപ്പെട്ടിരിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച്‌ സ്‌ത്രീകള്‍ക്ക്‌ ചെറിയ ഹൃദയമാണ്‌. ഇടുങ്ങിയ രക്തക്കുഴലുകളും.

ഹൃദയത്തിലേക്ക്‌ രക്തമെത്തിക്കുന്ന ഏറ്റവും വലിയ ധമനികളില്‍ കൊളസ്‌ട്രോള്‍ അടിയാന്‍ കാരണമാകുന്ന പ്ലാക്കുകള്‍ പുരുഷന്മാരിലുണ്ടാകുന്നു. മൈക്രോവാസ്‌കുലേച്ചര്‍ എന്നറിയപ്പെടുന്ന ഹൃദയത്തിലെ ഏറ്റവും ചെറിയ രക്തക്കുഴലുകളില്‍ സ്‌ത്രീകള്‍ക്കും പ്ലാക്ക്‌ ബില്‍ഡ്‌ അപ്പുകള്‍ ഉണ്ടാകാം.
 

നെഞ്ചുവേദന

നെഞ്ചുവേദനയുടെ കാര്യത്തിലേക്ക്‌ വന്നാല്‍ ഇവിടെയും വ്യത്യാസം കാണാം. പുരുഷന്മാരില്‍ വലിയ രീതിയിലുള്ള നെഞ്ചുവേദന അനുഭവപ്പെടുമ്പോള്‍ സ്‌ത്രീകള്‍ക്ക്‌ ഇത്‌ പ്രഷര്‍ രൂപത്തിലാകും അനുഭവപ്പെടുക. ഛര്‍ദ്ദി, അമിതമായ വിയര്‍പ്പ്‌, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും കാണും.


വ്യത്യസ്‌ത്‌ റിസ്‌ക്‌ ഘടകങ്ങള്‍

ഹൃദയാഘാതമെന്ന്‌ തോന്നിപ്പിക്കുന്ന തരത്തിലുള്ള അവസ്ഥകള്‍ സ്‌ത്രീകളില്‍ കൂടുതലായി കാണുമെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു.

  • കൊറോണറി സ്‌പാസം: രക്തക്കുഴല്‍ ചുരുങ്ങി ഹൃദയാഘാതമെന്ന്‌ തോന്നിപ്പിക്കുന്നു.
  • കൊറോണറി ഡിസക്ഷന്‍ : രക്തക്കുഴലുകള്‍ പൊട്ടുന്നത്‌.
  • ബ്രോക്കണ്‍ ഹാര്‍ട്ട്‌ : ഇത്‌ കെമിക്കല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ ആണ്‌. ഇത്തരം അവസ്ഥയില്‍ രക്തത്തില്‍ എന്‍സൈമുകള്‍ ഹൃദയപേശികളിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ ഹൃദയാഘാതമായി തോന്നിപ്പിക്കുന്നു. എന്നാല്‍ ഇവിടെ രക്തക്കുഴലുകളില്‍ ബ്ലോക്ക്‌ ഉണ്ടാവുകയില്ല.

ഗര്‍ഭകാലത്തെ ചില അവസ്ഥകള്‍ ഭാവിയില്‍ ഹൃദയാഘാതത്തിന്‌ സാധ്യത കാണിക്കുന്നു. പ്രീ-എക്ലാപ്‌സിയ, ജെസ്റ്റേഷനല്‍ ഡയബറ്റിസ്‌ എന്നിവയ

പഠനമനുസരിച്ച്‌ ഒരേ പ്രായക്കാരായ എന്‍ഡോമെട്രിയോസിസ്‌ ഇല്ലാത്ത സ്‌ത്രീകളെ അപേക്ഷിച്ച്‌ ഉള്ള 40വയസ്സോ അതില്‍ താഴെയോ പ്രായമുള്ള സ്‌ത്രീകള്‍ക്ക്‌ ഹൃദയാഘാതം, നെഞ്ചുവേദന അല്ലെങ്കില്‍ തടസ്സപ്പെട്ട ധമനികള്‍ക്ക്‌ ചികിത്സ ആവശ്യമായി വരാനുള്ള സാധ്യത മൂന്നിരട്ടിയാണ്‌.

പുരുഷന്മാര്‍ക്ക്‌ അപകടകരമാകുന്ന കാരണങ്ങള്‍ പുകവലി, മദ്യപാനം, ആരോഗ്യകരമല്ലാത്ത ജീവിതശൈലി തുടങ്ങിയവയാകാം
 

പുരുഷന്മാരിലെ ഹൃദയാഘാത ലക്ഷണങ്ങള്‍

  • നെഞ്ചുവേദന അല്ലെങ്കില്‍ ഭാരം കൂടുന്നതു പോലെയുള്ള രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ നെഞ്ചിന്‌ പ്രഷര്‍ അനുഭവപ്പെടാം
  • കൈകള്‍, ഇടതു തോള്‍, പുറം കഴുത്ത്‌, താടിയെല്ല്‌ വയറ്റില്‍ അസ്വാരസ്യം, അല്ലെങ്കില്‍ ശരീരവേദന
  • ഹൃദയതാളത്തിലെ വ്യത്യാസം
  • വയറിന്‌ അസ്വസ്ഥത അനുഭവപ്പെടാം
  • ശ്വാസം കിട്ടാത്ത അവസ്ഥ അല്ലെങ്കില്‍ അസ്വസ്ഥത
  • തലചുറ്റല്‍
  • ശരീരം തണുക്കുക
     

സ്‌ത്രീകളിലെ ഹൃദയാഘാതലക്ഷണങ്ങള്‍

നെഞ്ചിലെ വേദനയും മറ്റും പുരുഷനിലും സ്‌ത്രീകളിലും ഒരുപോലെ തന്നെയാണ്‌

 

  • ദിവസങ്ങളായി അസാധാരണമായ ക്ഷീണം
  • ഉറക്കമില്ലായ്‌മ
  • ആകാംക്ഷ
  • തലകറക്കം
  • ശ്വാസംകിട്ടാത്ത അവസ്ഥ
  • ദഹനക്കുറവ്‌ അല്ലെങ്കില്‍ ഗ്യാസ്‌ ട്രബിള്‍
  • പുറംവേദന, തോള്‍വേദന, തൊണ്ട വേദന
  • താടിയെല്ല്‌ വേദന
  • നെഞ്ചില്‍ തുടങ്ങുന്ന വേദന കൈകളിലേക്ക്‌ വ്യാപിക്കുക
Is heart attack symptoms different for men and women?

RECOMMENDED FOR YOU: