നമ്മുടെ കോശങ്ങളിലെല്ലാമുള്ള ഒരു ഘടകമാണ് കൊളസ്‌ട്രോള്‍ എന്നത്. വിറ്റാമിന്‍ ഡി ഉത്‌പാദനത്തിനും ആഹാരം വിഘടിപ്പിക്കുന്നതിനും പല ഹോര്‍മോണുകളുടേയും ഉത്‌പാദനത്തിനുമെല്ലാം കൊളസ്‌ട്രോള്‍ ആവശ്യവുമാണ്. പ്രധാനമായും രണ്ട് തരത്തിലുള്ള കൊളസ്‌ട്രോളുകളുണ്ട്. ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ (എല്‍ഡിഎല്‍) അഥവ ചീത്ത കൊളസ്‌ട്രോള്‍. ഹൈ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ (എച്ച്‌ഡിഎല്) അഥവ നല്ല കൊളസ്‌ട്രോള്‍. എന്നാല്‍ ഇന്നത്തെ കാലത്തെ തെറ്റായ ഭക്ഷണക്രമത്താലും ആരോഗ്യകരമല്ലാത്ത ജീവിതശൈലി കാരണവും മിക്ക ആളുകളും വലിയ തോതില്‍ കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്.
നിര്‍ഭാഗ്യവശാല്‍ കൊളസ്‌ട്രോള്‍ ആവശ്യക്കാരനാണെങ്കിലും കൂടുതലായാല്‍ ഇത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിച്ച് ഹൃദയാഘാതം , സ്‌ട്രോക്ക് എന്നിവയ്‌ക്കെല്ലാം കാരണമായിതീരുന്നു. ഇതൊഴിവാക്കാന്‍ വ്യായാമത്തിലൂടെയും നിയന്ത്രിതമായ ഭക്ഷണശൈലിയിലൂടെയും കൊളസ്‌ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്തേണ്ടതത്യാവശ്യമാണ്. ഇതിന് അത്യാവശ്യമായി വേണ്ടത് വളരെ കുറഞ്ഞ് അളവില്‍ മാത്രം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുള്ള ഭക്ഷണം തിരഞ്ഞെടുത്തുപയോഗിക്കുക എന്നുള്ളതാണ്. ചില മത്സ്യങ്ങളും ഇക്കൂട്ടത്തിലുള്‍പ്പെടുത്താം.