നിങ്ങളുടെ കുഞ്ഞുങ്ങളെ മിടുക്കരാക്കാൻ വഴികൾ തേടുകയാണോ ? എന്നാൽ നിങ്ങളുടെ കുസൃതി കുട്ടിയെ സ്മാർട്ടാക്കാൻ വിപണിയിൽ കാണുന്നതും പരസ്യത്തിൽ കാണുന്നതുമൊക്കെ തേടി ഇനി അലയേണ്ട. പകരം ഫിഷ് മോളി, മീൻ പൊള്ളിച്ചത്, മീൻ കറി എന്നിങ്ങനെയുള്ള നമ്മുടെ പ്രിയ മീൻ രുചിക്കൂട്ടുകൾ തന്നെ നമ്മുടെയും കുട്ടികളുടെയും ആഹാരത്തിൽ ക്രമമായി ഉൾപ്പെടുത്തുക.
കൃത്യമായി പറഞ്ഞാൽ ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണത്തിന്‍റെ കൂടെ മീൻ കഴിക്കുന്ന കുട്ടികള്‍, അത് കഴിക്കാത്തവരെ അപേക്ഷിച്ച് ശരാശരി 4.8 മടങ്ങ് അധികം ഐ.ക്യു. ഉള്ളവരായി വളരുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. മികച്ച ഐ.ക്യു. എന്നതിനു പുറമേ ഇതിനെക്കാളേറെ കുട്ടികളുടെ ആരോഗ്യത്തില്‍ സര്‍വ്വ പ്രധാനമായ ഉറക്കം നൽകാനും ഈ ഭക്ഷണക്രമം സഹായകരമാണെന്നതാണ് വസ്തുത.
ശരിയായി പറഞ്ഞാൽ മീൻ വിഭവങ്ങൾ കഴിക്കുന്ന കുഞ്ഞുങ്ങൾക്ക് അത് കഴിക്കാത്തവരെക്കാൾ നല്ല ഉറക്കം പോലും ലഭ്യമാകുമെന്നതാണ് വസ്തുത. വ്യത്യസ്തമാർന്ന തരത്തിലുള്ള പല വിഭവങ്ങൾ മീൻ കൊണ്ട് നമുക്ക് ഉണ്ടാക്കാൻ കഴിയും എന്നിരിക്കേ നമ്മൾ കുഞ്ഞുങ്ങളെ ആരോഗ്യമുള്ളവരാക്കി തീർക്കാൻ പരസ്യങ്ങളിൽ കാണുന്നവ തന്നെ യ.വാങ്ങി നൽകണമെന്നില്ല എന്നതാണ് വസ്തുത .