കുട്ടികള്‍ കളിച്ച് വളരണം, കാരണം

NewsDesk
കുട്ടികള്‍ കളിച്ച് വളരണം, കാരണം

നമ്മുടെ കുട്ടിക്കാലത്ത്, എല്ലാവരുമല്ലെങ്കിലും, ഭൂരിഭാഗം പേരും വൈകുന്നേരങ്ങളിലും, അവധിക്കാലത്തുമെല്ലാം വീടിനു പുറത്തായിരിക്കും. ഒരു പാടു കളികളും കൂട്ടുകാരുമുള്ള അവധിക്കാലം..ഒളിച്ചു കളി, ഗോളി, സൈക്കിള്‍,ഓട്ടം, അങ്ങനെ നിരവധി കളികളും. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ പുറത്തെ കളികളില്‍ നിന്നും അകലുകയാണ്. അവര്‍ അവധിസമയം ചിലവഴിക്കുന്നത് മിക്കപ്പോഴും വലിയ മാളുകളിലെ പ്ലേ ഏരിയയിലും ഓണ്‍ലൈന്‍ കളികള്‍, ഇന്‍ഡോര്‍ ഗെയിമുകളിലുമായാണ്. സോഷ്യല്‍ മീഡിയ ആപ്പുകളിലും ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗും, സ്‌കൂള്‍,ടൂഷ്യന്‍ എന്നിവയിലുമായി ചുരുങ്ങുന്നു കുട്ടികളുടെ ബാല്യം. എന്നാല്‍ പുറത്തു കളിക്കുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രതിരോധശേഷി കൂടുതലായിരിക്കും. സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകര്‍,12 ആഴ്ച ദൈര്‍ഘ്യമുള്ള വാര്‍ഷിക ഫിറ്റ്‌നസ് പ്രൊജക്ട് കുട്ടികള്‍ക്കായി നടത്തുന്നു.ഇവരുടെ അഭിപ്രായത്തില്‍ ദിവസവും കുട്ടികളെ 60മിനിറ്റെങ്കിലും പുറത്ത് കളിക്കാന്‍ അനുവദിക്കണമെന്നാണ്.


എന്‍വയേണ്‍മെന്റല്‍ റിസര്‍ച്ച് ആന്റ് പബ്ലിക് ഹെല്‍ത്ത് എന്ന ഇന്റര്‍നാഷണല്‍ ജേര്‍ണലില്‍ വന്ന റിസേര്‍ച്ചില്‍ പറയുന്നത്, പ്രയാസമുള്ള പുറത്തെ കളികള്‍ കുട്ടികളുടെ ആരോഗ്യത്തിന് നല്ലതാണെന്നതിനു പുറമെ കുട്ടികളിലെ ക്രിയേറ്റിവിറ്റിയെയും സോഷ്യല്‍ സ്‌കില്ലിനേയും പ്രോത്സാഹിപ്പിക്കുകയും അവരിലെ ഉള്‍വലിയല്‍ മനോഭാവത്തെ ഇല്ലാതാക്കുകയും ചെയ്യും.മരങ്ങളും ചെടികളും കുന്നും മലയുമുള്ള കളിസ്ഥലങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തേയും അവരുടെ പെരുമാറ്റത്തേയും സോഷ്യല്‍ ഡെവലപ്പ്‌മെന്റിനുമെല്ലാം സഹായകരമാകുന്നു.
കുട്ടികള്‍ക്ക് അവരുടെ സാമൂഹികവും മാനസികവുമായ കഴിവുകളെ വളര്‍ത്തിയെടുക്കാന്‍ കളികള്‍ വളരെ സഹായകരമാണെന്ന് അമേരിക്കന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് പറയുന്നു. വിഷാദത്തെ കളയാനും രക്ഷിതാക്കളുമായി ആരോഗ്യപരമായ അടുപ്പം വര്‍ധിക്കാനും ഇത് സഹായിക്കുന്നു.അക്കാഡമിക് നിലവാരം ഉയര്‍ത്താനും നല്ല സൗഹൃദങ്ങള്‍ ഉണ്ടാവാനുമെല്ലാം കളികള്‍ സഹായിക്കുന്നു.


വിദഗ്ദരുടെ അഭിപ്രായത്തില്‍ സൂര്യവെളിച്ചത്തിന്റെ കുറവ് കുട്ടികളില്‍ മയോപിയ എന്ന കണ്ണിനുണ്ടാകുന്ന പ്രശ്‌നത്തിന് കാരണമാകുന്നു. അന്നഗ്രെറ്റ് ദാല്‍മന്‍ നൂര്‍, കണ്‍സല്‍റ്റന്റ് ഒഫ്താല്‍മോളജിസ്റ്റ്,മൂര്‍ഫീല്‍ഡ്‌സ് ഐ ഹോസ്പിറ്റല്‍ ലണ്ടന്‍, ബിബിസി ഹെല്‍ത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്, നേരിട്ടുള്ള സൂര്യവെളിച്ചം ഏല്‍ക്കാതിരിക്കുന്നത്, കുട്ടികള്‍ കമ്പ്യൂട്ടര്‍, സ്മാര്‍ട്ടഫോണുകള്‍, ടാബ്ലറ്റ് എന്നിവയുമായി സമയം ചിലവഴിക്കുകയും പുറത്ത് ഓടിച്ചാടി കളിക്കാന്‍ സമയമില്ലാതാവുകയും ചെയ്തതോടെ സൂര്യവെളിച്ചം നേരിട്ടേല്‍ക്കാതായി. ദിവസം രണ്ട് മണിക്കൂര്‍ പുറത്ത് ചിലവഴിക്കുന്നത് കുട്ടികളിലെ ഷോര്‍ട്ട് സൈറ്റ് പ്രതിരോധിക്കുന്നതിന് സഹായകരമാണ്.


കൂടുതല്‍ ഫിസിക്കല്‍ ആക്ടിവിറ്റീസില്‍ ഇടപെടുന്ന കുട്ടികളില്‍ ചെറുപ്രായത്തിലുണ്ടാകുന്ന പൊണ്ണത്തടി കുറവായിരിക്കും, കൂടാതെ അവര്‍ക്ക് അക്കാഡമിക് വിജയവും ഉണ്ടാകും. പുതിയ പഠനങ്ങള്‍ പറയുന്നത് കുട്ടികളിലെ ആക്ടിവിറ്റി ആവശ്യപ്പെടുന്നതിന്റേയും വളരെ കുറവാണ് ഇപ്പോഴെന്നാണ്. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അക്കാഡമിക് നിലവാരതകര്‍ച്ചയ്ക്കും കാരണമായേക്കാം.പല കുട്ടികളും പുറത്തുളള കളികളേക്കാള്‍ കൂടുതല്‍ സ്‌ക്രീനിനു മുമ്പില്‍ ചിലവഴിക്കുന്നു.


നിശ്ചിത സമയം പുറത്ത് കളികളില്‍ ഏര്‍പ്പെടു്‌നന കുട്ടികളില്‍ സമാധാനം, ഭൂമിയുമായുള്ള അടുപ്പം, സെന്‍സ് എന്നിവ വളരെ കൂടുതലായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ആഴ്ചയില്‍ 10മണിക്കൂറെങ്കിലും പുറത്ത് സമയം ചിലവഴിക്കുന്ന കുട്ടികളില്‍ ഇമാജിനേഷന്‍, ക്രിയേറ്റിവിറ്റി, ക്യൂരിയോസിറ്റി, പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള കഴിവ് എന്നിവ കൂടുതലായിരിക്കും.
 

why kids must play outside every day

RECOMMENDED FOR YOU: