ബാല്യത്തിലെ ന്യൂട്രീഷന്റെ പ്രാധാന്യം, ആരോ​ഗ്യപരമായ ഡയറ്റ് കുട്ടികൾക്ക്

NewsDesk
ബാല്യത്തിലെ ന്യൂട്രീഷന്റെ പ്രാധാന്യം, ആരോ​ഗ്യപരമായ ഡയറ്റ് കുട്ടികൾക്ക്

കുട്ടികൾ ശരിയായ രീതിയാലാണോ വളരുന്നത് എന്ന ചോദ്യം എന്താണ് അർത്ഥമാക്കുന്നത്? ശരിയായ ന്യൂട്രീഷൻ എന്നാണത്. കുട്ടികളുടെ വളർച്ചയുടെ ഫൗണ്ടേഷൻ കാലം എന്നത് ജനിച്ചയുടൻ തുടങ്ങുന്ന കാലമാണ്. ആവശ്യത്തിനുള്ള ന്യൂട്രീഷൻ കുഞ്ഞുങ്ങൾക്കുറപ്പാക്കുകയെന്നതാണ് മുതിർന്നവർക്ക് ചെയ്യാവുന്ന കാര്യം.

മനുഷ്യശരീരത്തിന്റെ ബിൽഡിം​ഗ് ബ്ലോക്ക് ആണ് ന്യൂട്രീഷൻ എന്നത്. രണ്ട് തരത്തിലുള്ള ന്യൂട്രീഷൻ ആണ് പ്രധാനമായുമുള്ളത്. മാക്രോ ന്യൂട്രീഷൻ, മൈക്രോ ന്യൂട്രീഷൻ എന്നിങ്ങനെ. നമ്മൾ ദിവസവും ഭക്ഷണം കഴിക്കുന്നുവെങ്കിലും ന്യൂട്രീഷൻ അപര്യാപ്തതകൾ സാധാരണമാണ്., പ്രത്യേകിച്ചു കുട്ടികളിൽ. ലോകത്തൊട്ടാകെയുള്ള രണ്ട് ബില്യണോളം വരുന്ന ന്യൂട്രീഷൻ അപര്യാപ്തതയുള്ള ആളുകളിൽ പകുതിയോളം ഇന്ത്യയിലാണെന്നതാണ് വസ്തുത. 
 

കുട്ടികളുടെ ന്യൂട്രീഷൻ ആവശ്യങ്ങൾ എന്തൊക്കെയാണ്?

വളർച്ച കാലം എന്നാൽ കുട്ടികളുടെ ഉയരം എന്നത് മാത്രമല്ല, മൊത്തം വളർച്ചയാണ്(ലീനിയർ ​ഗ്രോത്ത്). മൊത്തം വളർച്ചയെന്നാൽ മസിൽ മാസ് ഡെവലപ്മെന്റും ശരീരത്തിലെ അവയവ വളർച്ച ഉൾപ്പെടെ. രക്ഷിതാക്കൾ കുട്ടികളുടെ ഭ​ക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടുന്ന ന്യൂട്രീഷനുകൾ ഡോ മുറേയുടെ അഭിപ്രായത്തിൽ പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ, ഡയറി, ധാന്യം എന്നിവയെല്ലാമാണ്.

കുട്ടികളുടെ മാതൃകാപരമായ ഭക്ഷണപാത്രം എങ്ങനെയാവണം

കുട്ടികൾക്കുള്ള ഭക്ഷണപാത്രത്തിന്റെ ഒരു ഭാ​ഗം പഴവർ​ഗ്​ഗങ്ങളാവാം (സീസണൽ പഴങ്ങൾ ഏതുമാവാം), ബാക്കി ഭാ​ഗം ധാന്യങ്ങളും , പച്ചിലക്കറികൾ ( സാലഡുകൾ, ​ഗ്രീൻ ലീഫി വെ​ജിറ്റബിൾ) ഏറ്റവും പ്രാധാന്യമർഹിക്കുന്നത് പ്രോട്ടീനുകളാണ്. ഇതിനൊപ്പം ഡയറി ഉല്പന്നങ്ങളും ഉൾപ്പെടുത്താം.

ന്യൂട്രീഷൻ അപര്യാപ്തത പേശീവളർച്ചയിൽ പ്രശ്നങ്ങളും വേ​ഗം ക്ഷീണിക്കുന്ന അവസ്ഥ, സ്കൂളിൽ മോശമാവുക എന്നീ പ്രശ്നങ്ങളിലേക്ക് നയിക്കാം. 

മാൽന്യൂട്രീഷൻ ലക്ഷണങ്ങൾ എല്ലായ്പ്പോഴും വ്യക്തമാകണമെന്നില്ല. ബാല്യത്തിന്റെ അവസാനമായിരിക്കും ചിലപ്പോൾ ഇവ പ്രത്യക്ഷപ്പെടുക. പൊതുവായ ചില ലക്ഷണങ്ങളാണ് തലകറക്കം, ഭാരക്കുറവ്, ഉയരക്കുറവ്, ഡയേറിയ, വിശപ്പില്ലായ്മ എന്നിവ.

Childhood Nutrition: why a healthy diet is important for kids

RECOMMENDED FOR YOU: