കുഞ്ഞിന് നോണ്‍ വെജ് ഭക്ഷണം കൊടുത്തു തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

NewsDesk
കുഞ്ഞിന് നോണ്‍ വെജ് ഭക്ഷണം കൊടുത്തു തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഘടകമാണ് പ്രോട്ടീനുകള്‍. പ്രോട്ടീന്‍ ലഭിക്കുന്നതിനായി കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ നല്ലത് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ്. എന്നിരുന്നാലും കുട്ടികളുടെ ദഹനവ്യവസ്ഥയ്ക്ക നോണ്‍വെ്ജ ഭക്ഷണം ദഹിപ്പിക്കുന്നതിന് സാധിക്കില്ല എന്നതാണ് വാസ്തവം. ഒരു വര്‍ഷത്തിന് ശേഷം മാത്രം കുഞ്ഞുങ്ങള്‍ക്ക് മാംസാഹാരം നല്‍കി തുടങ്ങുന്നതാണ് ഉത്തമം. 


കുഞ്ഞുങ്ങള്‍ക്ക് മാംസാഹാരം തുടങ്ങും മുമ്പായി അല്പം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. 

മുട്ടയില്‍ തുടങ്ങാം : മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുട്ടയിലെ പ്രോട്ടീന്‍ കുട്ടികളുടെ ദഹനവ്യവസ്ഥയ്ക്ക് യോജിച്ചതുമാണ്. എന്നാല്‍ ഒമ്പത് മാസത്തിനു മുമ്പേ കുട്ടികള്‍ക്ക് മുട്ട കൊടുക്കുന്നത് അത്ര നല്ലതല്ല. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ദഹിപ്പിക്കുന്നതിനായി കുട്ടികളുടെ അവയവങ്ങള്‍ വളരാന്‍ സമയമെടുക്കും.


കോഴിയിറച്ചിയും മത്സ്യവും ഒരു വയസ്സിന് ശേഷം : കുഞ്ഞിന് മത്സ്യവും മാംസവും കൊടുക്കാനായി ഒരു വര്‍ഷമെങ്കിലും കാത്തിരിക്കാം. കുഞ്ഞുങ്ങള്‍ക്ക് 13 അല്ലെങ്കില്‍ 14മാസംമായിട്ട് മാംസാഹാരം കൊടുക്കാന്‍ തുടങ്ങാം. ആദ്യമായി കൊടുക്കുമ്പോള്‍ സൂപ്പായോ, ബ്രോത്തായോ കൊടുക്കാന്‍ ശ്രദ്ധിക്കണം. തുടക്കത്തില്‍ കഷ്ണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. 


മാംസത്തിനു മുമ്പെ മത്സ്യം : ആദ്യമായി നോണ്‍വെജ് കൊടുത്തുതുടങ്ങുമ്പോള്‍ മാംസത്തിനു മുമ്പെ മത്സ്യത്തെ തുടങ്ങാം. മത്സ്യത്തില്‍ തുടങ്ങി പിന്നീട് മാംസത്തിലേക്ക് കടക്കുന്നതാണ് നല്ലത്. കൊടുക്കുമ്പോള്‍ ഇത് ഓര്‍മ്മയുണ്ടാവുന്നത് നന്ന്, ആദ്യം സൂപ്പ് അല്ലെങ്കില്‍ ബ്രോത്ത്, അത് കഴിഞ്ഞ് ആവിയില്‍ വേവിച്ചെടുത്തത്. പുഴുങ്ങിയത്, ഗ്രില്‍ ചെയ്തത്. ബ്രോത്ത് കൊടുത്തു കഴിഞ്ഞ് ഒരു മാസത്തിന് ശേഷമെ മറ്റുമാര്‍ഗ്ഗങ്ങളിലേക്ക് കടക്കാവൂ. 


റെഡ് മീറ്റ് സാവധാനം നല്‍കാം: റെഡ് മീറ്റിലേക്ക് കടക്കുമ്പോള്‍ ആദ്യം ലാമ്പ് ആണ് നല്ലത് ലാമ്പ് കൂടാതെയുള്ള റെഡ് മീറ്റില്‍ ധാരാളമായി അടങ്ങിയിട്ടുള്ള നൈട്രേറ്റ് കുട്ടികളുടെ തലച്ചോറിന്‍രെ വളര്‍ച്ചയെ തടസ്സപ്പെടുത്താനിടയുണ്ട്. 5വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് റെഡ് മീറ്റ് കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
ഇറച്ച് അധികം വേവിക്കരുത്: മത്സ്യത്തിനും മാംസത്തിനും ഈ നിയമം ബാധകമാണ്. എല്ലായ്‌പ്പോഴും ഗ്രില്‍ഡ്, ആവിയില്‍ വേവിച്ചത്, അല്ലെങ്കില്‍ പുഴുങ്ങിയെടുത്തത് ആണ് മൂന്ന് വയസ്സില്‍ കുറവുള്ള കുട്ടികള്‍ക്ക നല്‍കാന്‍ ശ്രദ്ധിക്കേണ്ടത്.


അളവ് കുറച്ച് നല്‍കാം :  കുട്ടികള്‍ക്കും ശിശുക്കള്‍ക്കും നോണ്‍വെജ് ഭക്ഷണം അളവ് കുറച്ചേ നല്‍കാവൂ. ആഴ്ചയില്‍ രണ്ട് തവണയോ മറ്റോ ആക്കാം. മത്സ്യം അല്ലെങ്കില്‍ മാംസ്ം ഇടക്കിടെ കഴിക്കുന്നത് കുട്ടിയുടെ ദഹനത്തെ ദോഷകരമായി ബാധിക്കും. ഇവ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നതാണ് കാരണം. വൈകീട്ട് നോണ്‍വെജ് കൊടുക്കാം. കുഞ്ഞ് അടുത്ത് ഭക്ഷണം കഴിക്കുന്നതിനു മുമ്പായി ആവശ്യത്തിന് സമയം ലഭിക്കും ദഹിക്കാന്‍.


മാംസം ശരിയായ രീതിയില്‍ പാചകം ചെയ്യാം : നോണ്‍വെജ് ഭക്ഷണം ശരിയായ രീതിയില്‍ പാകം ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. കഴുകുന്നതും പാകം ചെയ്യുന്നതും സ്വയമാകുന്നതാണ് നല്ലത്. കടയില്‍ നിന്നും ,പാക്കേജ്ഡ് ഫുഡും ഒഴിവാക്കാം കുട്ടികള്‍ക്ക്.

 

things to care while starting non veg food for your kid

RECOMMENDED FOR YOU: