കുട്ടികള്‍ക്ക് ഡ്രൈ ഫ്രൂട്ട്‌സ് - എപ്പോള്‍ കൊടുത്തു തുടങ്ങാം, ആരോഗ്യ ഗുണങ്ങള്‍

NewsDesk
കുട്ടികള്‍ക്ക് ഡ്രൈ ഫ്രൂട്ട്‌സ് - എപ്പോള്‍ കൊടുത്തു തുടങ്ങാം, ആരോഗ്യ ഗുണങ്ങള്‍

മുലപ്പാല്‍ കൂടാതെ മറ്റു കട്ടിയാഹാരങ്ങളും കുട്ടികള്‍ക്ക് സമയമാകുന്നതോടെ കൊടുത്തു തുടങ്ങാം. എന്നാല്‍ അമ്മമാര്‍ പുതിയ ആഹാരം കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുംമുമ്പായി രണ്ടുവട്ടമെങ്കിലും ചിന്തിക്കും. കുട്ടികള്‍ക്ക് വളരെ ചെറുതും ലോലവുമായ ദഹനവ്യവസ്ഥയാണെന്നതിനാല്‍ തന്നെ അവര്‍ക്ക് കൊടുക്കുന് ഭക്ഷണം സുരക്ഷിതവും ന്യൂട്രീഷ്യസുമായിരിക്കണം. ഡ്രൈ ഫ്രൂട്ട്‌സ് ആരോഗ്യപരമായ ഭക്ഷണമാണ്, ഇവയില്‍ ധാരാളം ന്യൂട്രീഷ്യനുകള്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഇവ കുട്ടികള്‍ക്ക് കൊടുത്തു തുടങ്ങുംമുമ്പായി അല്പം ശ്രദ്ധിക്കാം. 
 

എന്താണ് ഡ്രൈ ഫ്രൂട്ടുകള്‍

ഫ്രഷ് പഴങ്ങള്‍ ഉണക്കിയെടുക്കുന്നതാണ് ഡ്രൈ ഫ്രൂട്ടുകള്‍. ഫ്രഷ് പഴങ്ങളെ ഡീഹൈഡ്രേറ്റ് ചെയ്‌തെടുക്കുന്നു, നേരിട്ട് വെയിലില്‍ ഉണക്കിയോ ഡീഹൈഡ്രേറ്ററുകളുപയോഗിച്ചോ. ഉണക്കിയാലും പഴങ്ങളിലെ ന്യൂട്രീഷ്യനുകള്‍ അവിടെതന്നെയുണ്ടാവും. ഡ്രൈ ഫ്രൂട്ടുകള്‍ ഏറെക്കാലം കേടാവാതെ സൂക്ഷിക്കാമെന്നതാണ് ഗുണം.
 

ഡ്രൈ ഫ്രൂട്ടുകള്‍ കുട്ടികള്‍ക്ക് സുരക്ഷിതമോ?

അതേ, ഉണക്കിയ പഴങ്ങള്‍ കുട്ടികള്‍ക്കും നവജാതശിശുക്കള്‍ക്കും നല്‍കാം. കട്ടിയാഹാരം കഴിക്കാനായതിനു ശേഷമാണ് നല്‍കേണ്ടത്. എന്നാല്‍ ഷുഗര്‍ കോട്ടഡ് ഫ്രൂട്ടുകള്‍ ഒഴിവാക്കേണ്ടതാണ്. ഇത് കുട്ടികളിലെ പല്ലിനെ കേടാക്കും. എപ്പോള്‍ കൊടുത്തുതുടങ്ങിയാലും ആദ്യം ഡ്രൈ ഫ്രൂട്ടുകള്‍ പൊടിച്ച് നല്‍കുകയോ ചെറിയ കഷ്ണങ്ങളാക്കി നല്‍കുന്നതോ ആണ് നല്ലത്. കുട്ടികള്‍ക്ക് കൊടുക്കുംമുമ്പായി വെള്ളത്തിലിട്ട് മൃദുവാക്കിയ ശേഷം നല്‍കുകയുമാവാം. ബദാം നല്‍കുമ്പോള്‍ തോല് കളഞ്ഞ ശേഷം നല്‍കുന്നതാണുത്തമം.

കുട്ടികള്‍ക്ക് ആദ്യമായി ഡ്രൈ ഫ്രൂട്ട് നല്‍കി തുടങ്ങുന്നതിന് നല്ല സമയം 7മുതല്‍ 9മാസം പ്രായമാണ്. ഈ സമയത്ത് മറ്റു കട്ടിയാഹാരങ്ങളും കുട്ടികള്‍ക്ക് നല്‍കി തുടങ്ങിയിട്ടുണ്ടാവും. അലര്‍ജി സാധ്യതയും പരിഗണിച്ചു മാത്രമേ ഉണക്കിയ പഴങ്ങള്‍ നല്‍കാവൂ. ചില കുട്ടികള്‍ക്ക് നട്‌സും മറ്റും അലര്‍ജി ഉണ്ടാക്കും. എന്തെങ്കിലും തരത്തിലുള്ള അലര്‍ജി കാണപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ അത് നല്‍കുന്നത് നിര്‍ത്തിവയ്‌ക്കേണ്ടതാണ്.
 

എന്തെല്ലാമാണ് ആരോഗ്യഗുണങ്ങള്‍

കുട്ടികളുടെ വളര്‍ച്ചയ്ക്കും മറ്റും ആവശ്യമായ പലകാര്യങ്ങളും ഉണങ്ങിയ പഴങ്ങള്‍ നല്‍കുന്നു.
 

വിളര്‍ച്ച തടയുന്നു

ഉണങ്ങിയ പഴങ്ങളില്‍ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്‍ ലെവല്‍ കൂട്ടാന്‍ സഹായിക്കുന്നു. കുട്ടികളില്‍ അനീമിയ തടയാന്‍ ഹീമോഗ്ലോബിന്‍ ലെവല്‍ സഹായിക്കുന്നു.

എനര്‍ജി

ഉണങ്ങിയ പഴങ്ങളില്‍ ധാരാളം നാരുകളും, പ്രൊട്ടീന്‍, സിങ്ക്, ഇരുമ്പ്, മറ്റ് മിനറലുകളും അടങ്ങിയിരിക്കുന്നു. ഇത് കുട്ടികള്‍ക്ക് ധാരാളം ഊര്‍ജ്ജം നല്‍കുന്നു. കുട്ടികളുടെ ആഹാരത്തില്‍ ഉണങ്ങിയ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഊര്‍ജ്ജസ്വലരും ആരോഗ്യമുള്ളവരുമാക്കുന്നു.
 

മലബന്ധം ഇല്ലാതാക്കും

ഉണങ്ങിയ പഴങ്ങളില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കുട്ടികളില്‍ ശോധനയ്ക്ക സഹായകരമാണ്.
 

ദഹനാരോഗ്യത്തിന്

ഉണങ്ങിയ പഴങ്ങളില്‍ ധാരാളം പ്രൊബയോട്ടിക്കുകളും അടങ്ങിയിരിക്കുന്നു. ഇത് കുട്ടികളുടെ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. 
 

എല്ലിന്റേയും കണ്ണുകളുടേയും ആരോഗ്യത്തിന്

ഉണങ്ങിയ പഴങ്ങള്‍ ധാരാളം വിറ്റാമിന്‍ എ, കാല്‍സ്യം എന്നിവയടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ കാഴ്ചയ്ക്കും കാല്‍സ്യം എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് സഹായിക്കുന്നു.
 

തലച്ചോറിന്റെ വളര്‍ച്ചയ്ക്ക്

ഉണങ്ങിയ പഴങ്ങളിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

Dry fruits for kids, health benefits and when to introduce dry fruits for infants

RECOMMENDED FOR YOU: