കുട്ടികള്‍ക്കായി ഷോപ്പിംഗ് നടത്തുമ്പോള്‍, ഇതൊക്കെ ശ്രദ്ധിക്കാം..

NewsDesk
കുട്ടികള്‍ക്കായി ഷോപ്പിംഗ് നടത്തുമ്പോള്‍, ഇതൊക്കെ ശ്രദ്ധിക്കാം..

മുതിര്‍ന്നവര്‍ക്ക് മാത്രമല്ല ഫാഷന്‍. കുട്ടികള്‍ക്ക് അയഞ്ഞ ഫര്‍ കോട്ടുകള്‍, വെല്‍വറ്റ്, ഫ്‌ലോറല്‍ ചപ്പലുകള്‍ എന്നിവയെല്ലാം നന്നായി ഇണങ്ങും. കുട്ടികള്‍ക്കായി ഷോപ്പിംഗ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഈ രംഗത്ത് പ്രമുഖരായ വ്യക്തിക്കള്‍ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം.

  • രോമക്കുപ്പായങ്ങള്‍ കുട്ടികള്‍ക്ക് ഈ സീസണില്‍ നന്നായി ഇണങ്ങും. ബാസിക് ഔട്ട്ഫിറ്റ് ഉള്ള ഫര്‍ കോട്ട് തിരഞ്ഞെടുക്കാം.
  • തിളക്കമാര്‍ന്ന വസ്ത്രങ്ങളും കുട്ടികള്‍ക്ക് നന്നായി ചേരും.
  • മനോഹരമായതും കളര്‍ഫുള്‍ ആയതുമായ പൂക്കള്‍ ഉള്ള പാദരക്ഷകള്‍ കുട്ടികള്‍ക്ക് എളുപ്പം അണിയാനാവും. പലവിധത്തിലുള്ള പാറ്റേണുകളിലുള്ള സാന്‍ഡല്‍സ് ഉപയോഗിച്ച് കുട്ടികളുടെ പാദങ്ങളും മനോഹരമാക്കാം. 
 
  • തണുത്ത കാലവസ്ഥയ്ക്ക് ഏറെ യോജിച്ചതാണ് ഫെദര്‍ ആസസറീസ്. ഫ്‌ലോറല്‍ ഹെയര്‍ബാന്‍ഡ്, തിളങ്ങുന്ന സ്റ്റാര്‍ ഹെയര്‍ ടൈ, ബോ, ഹെയര്‍ ക്ലിപ്പുകള്‍ എല്ലാം മനോഹരമായിരിക്കും.
  • സ്റ്റ്ഡ് കമ്മലുകളാണ് കുട്ടികള്‍ക്ക് ഏറെ നല്ലത്. അവരുടെ ചെവിക്കും നല്ലതിതാണ്. വസ്ത്രങ്ങള്‍ക്ക് മാച്ച് ചെയ്യുന്ന തരത്തിലുള്ള ഇയര്‍സ്റ്റഡുകള്‍ തിരഞ്ഞെടുക്കാം. അതിനോടു മാച്ച് ആവുന്ന പെന്റന്‍ഡുകളും ഉപയോഗിക്കാം. കളര്‍ഫുളായ വളകളോ ബ്രേസ്ലറ്റുകളോ കൂടെ അണിയാം. കുട്ടികള്‍ കൂടുതല്‍ സുന്ദരികളാകും, അവര്‍ക്ക് അനുയോജ്യമായ രീതിയില്‍ തന്നെ.
shopping tips for kids

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE