കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍

NewsDesk
കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍

ആത്മവിശ്വാസം അഥവാ ആത്മാഭിമാനം എന്നത് മുതിര്‍ന്നതിന് ശേഷമാണ് ഉണ്ടാവേണ്ടത് എന്ന തെറ്റായ ധാരണ പലരിലും ഉണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരോഗ്യപൂര്‍ണ്ണമായ ആത്മവിശ്വാസം ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. ചില പഠനങ്ങള്‍ പറയുന്നത്, കുട്ടികളില്‍ അഞ്ച് വയസ്സ് മുതല്‍ തന്നെ ആത്മാഭിമാനം എന്നത് മുതിര്‍ന്നവര്‍ക്ക് തുല്യമായിരിക്കുമെന്നാണ്.കുട്ടികളുടെ ഭാവിയെ പറ്റി ദീര്‍ഘവീക്ഷണമുള്ളവര്‍ക്ക് കുട്ടികളിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിക്കാവുന്ന കാര്യങ്ങള്‍ തുടങ്ങാനുള്ള ശരിയായ സമയം ആണിത്.


വിദഗ്ദാഭിപ്രായപ്രകാരം ആത്മാഭിമാനമെന്നാല്‍, ഒരാള്‍ അയാള്‍ക്ക് തന്നെ നല്‍കുന്ന വിലയും ബഹുമാനവുമാണ്. തീര്‍ച്ചയായും ആത്മവിശ്വാസമെന്നത് നമ്മളെകുറിച്ച് നമുക്കുള്ള അഭിപ്രായമാണ്. പോസിറ്റീവ് ആത്മവിശ്വാസമുള്ള കുട്ടികള്‍ നല്ലവരും അവരെപറ്റി ചിന്തിക്കുന്നവരുമായിരിക്കും.സ്വന്തം കഴിവിലും നേട്ടങ്ങളിലും അഭിമാനിക്കുന്നവരും ആയിരിക്കും, കൂടാതെ ഇവര്‍ സ്‌കൂള്‍, പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം ഒന്നാമതെത്തും. സ്വന്തം കുട്ടികള്‍ക്ക് ആത്മവിശ്വാസം വേണമെന്ന് ആഗ്രഹിക്കാത്ത രക്ഷിതാക്കളുണ്ടാവില്ല. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ രക്ഷിതാവ് എന്ന നിലയില്‍ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.


1. അവര്‍ക്കൊപ്പമുണ്ടാവുക
ഏറ്റവും ലളിതവും എളുപ്പവുമായ കാര്യം, എന്നാല്‍ കൂടുതല്‍ കുട്ടികളിലും ആത്മവിശ്വാസകുറവിന് കാരണം അവരുടെ രക്ഷിതാക്കള്‍ ഒപ്പമില്ലാത്തതാണ്. കുട്ടികള്‍ക്കൊപ്പം നില്‍ക്കുക എന്നത് അവര്‍ക്കൊപ്പമുള്ള ഫിസിക്കല്‍ പ്രസന്റ്‌സ് അല്ല ഉദ്ദേശിക്കുന്നത്. ചെറിയ കുട്ടികള്‍ക്ക്, അവരെ വെറുതെ കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നത് ,നമ്മള്‍ അവരെ സ്‌നേഹിക്കുന്നുവെന്നും സുരക്ഷിതരാണ് അവരെന്നുമുള്ള വിശ്വാസം ഉണ്ടാവാന്‍ സഹായിക്കും.അവരോട് സ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍, പരസ്പരം കാര്യങ്ങള്‍ ഷെയര്‍ ചെയ്യാന്‍, ആശ്വസിപ്പിക്കാന്‍ എല്ലാം നമ്മളറിയാതെ തന്നെ അവരെ പഠിപ്പിക്കുന്നതിന് തുല്യമാണ്.ആത്മാഭിമാനത്തിന്റെ പ്രധാന കാര്യം. മുതിര്‍ന്ന കുട്ടികളെ കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്തില്ലെങ്കിലും അവരോട് സംസാരിക്കാനും അവര്‍ക്കൊപ്പം ചിലവഴിക്കാനും അല്പം സമയം കണ്ടെത്തണം.അവര്‍ പറയുന്നത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും, നമ്മുടെ അഭിപ്രായങ്ങളും ഫീലിംഗ്‌സും അവരോട് ഷെയര്‍ ചെയ്യുകയും വേണം.


2. സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുക
രക്ഷിതാക്കള്‍ക്ക് എളുപ്പമാണ് കുട്ടികളോട് നിനക്കുവേണ്ടി ഞാന്‍ ചെയ്തു തരാമെന്നു പറയാന്‍ , അവര്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍. അവര്‍ ഷൂലേസ് കെട്ടുകയോ, സാന്റ്വിച്ച ഉണ്ടാക്കുകയോ, ഡിന്നര്‍ ടേബിള്‍ സെറ്റ് ചെയ്യുകയോ എന്തുമായി കൊള്ളട്ടേ. അവര്‍ക്ക് വേണ്ടി അത് ചെയ്യാന്‍ എളുപ്പമാണെങ്കിലും അവരെ സ്വയം ചെയ്യാന്‍ അനുവദിക്കുന്നത് ആത്മവിശ്വാസം ഉള്ളവരാക്കാന്‍ സഹായിക്കും. പുതിയ പുതിയ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ അനുവദിക്കുക, പരാജയപ്പെട്ടേക്കാം പിന്നെയും ചെയ്യാന്‍ ശ്രമിക്കും.


കുട്ടികള്‍ എപ്പോഴും അവര്‍ക്ക് ചുറ്റുമുള്ള ലോകത്തെ പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും, അതിലൂടെ സ്വന്തം വ്യക്തിത്വം രൂപപ്പെടുത്താനും അവര്‍ക്കാകും. കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നതും അവര്‍ക്ക് വേണ്ടി നമ്മള്‍ ചെയ്യുന്നതും സ്വയംപര്യാപ്തതയിലേക്കെത്തുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കും. വീട്ടിനടുത്തുള്ളവരെ സഹായിക്കാനും മറ്റും അനുവദിക്കുമ്പോള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുകയും സ്വാശ്രയശീലം വളരാനും സഹായിക്കും. സ്വന്തം കഴിവില്‍ കൂടുതല്‍ വിശ്വാസമുള്ളവരായി തീരാന്‍ ഇതവരെ സഹായിക്കും.


3. കുട്ടികളെ നിരുപാധികമായി സ്‌നേഹിക്കാം 
ഏറ്റവും പ്രാധാനമാണ് നമ്മള്‍ കുട്ടികളെ എപ്പോഴും സ്‌നേഹിക്കുന്നുണ്ടെന്ന് അവരറിയേണ്ടത്. നല്ല ഗ്രേഡ് കിട്ടിയതു കൊണ്ടോ , സ്‌പോര്‍ട്ട്‌സില്‍ മികവ് കാട്ടിയതിനാലോ നല്ല സ്വഭാവമായതിനാലോ ആവരുത് കുട്ടികളോടുള്ള സ്‌നേഹം.കുട്ടികള്‍ ചെറിയ തെറ്റ് ചെയ്താലും അത് രക്ഷിതാക്കളോട് തുറന്നു പറയാനും പറഞ്ഞുകഴിഞ്ഞാലും അവര്‍ നമുക്കൊപ്പമുണ്ടാവുമെന്ന് അവരെ ബോധ്യപ്പെടുത്താനുമാവണം. ഇതിനര്‍ത്ഥം അവരുടെ തെറ്റിനെ ന്യായീകരിക്കണമെന്നോ അവരെ അച്ചടക്കത്തോടെ വളര്‍ത്തേണ്ടതില്ലെന്നോ അല്ല, പകരം അവര്‍ ചെയ്ത തെറ്റ് തെറ്റാണെന്ന് ബോധ്യപ്പെടുത്തി ഇനിയാവര്‍ത്തിക്കാതിരിക്കാന്‍ അവര്‍ക്കൊപ്പം നില്‍ക്കാം. കുട്ടികള്‍ കാരണമില്ലാതെ ശാഠ്യം പിടിക്കുകയോ മാന്യമല്ലാതെ പെരുമാറുകയോ ചെയ്യുമ്പോള്‍ അവരുടെ രീതി തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്തി കൊടുക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് അവരുടെ പെരുമാറ്റം തെറ്റായതെന്നും , അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തും അവരെ സ്‌നേഹത്തോടെ പറഞ്ഞ് മനസ്സിലാക്കികൊടുക്കാം. അവര്‍ക്കൊപ്പം തങ്ങളുണ്ടെന്ന വിശ്വാസം അപ്പോഴും അവരില്‍ നിലനിര്‍ത്തണം.എന്നാലെ അവരില്‍ സുരക്ഷിതത്വവും, ആത്മവിശ്വാസവും വര്‍ധിക്കൂ.


4. നമ്മള്‍ അവരോട് എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കണം
കുട്ടികളെ ചീത്ത പറയുമ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന പല വാക്കുകളും അവരുടെ ആത്മവിശ്വാസം ഇല്ലാതാക്കാന്‍ കാരണമായേക്കും. നമ്മള്‍ പറയുന്നതിനെ പറ്റി നമുക്കുതന്നെ ബോധ്യമുണ്ടാകണമെന്ന് ചുരുക്കം. എന്താണ് എങ്ങനെയാണ് പറയുന്നതെന്നെല്ലാം ആലോചിക്കണം, നമ്മള്‍ പറുയന്നത് വര്‍ഷങ്ങളോളം കുട്ടികള്‍ ഓര്‍മ്മയില്‍ സൂക്ഷി്ക്കും.അവരുടെ ചിന്തകളെ നമ്മുടെ വാക്കുകളാല്‍ ചെറുതായി കാണരുത്. അവരുടെ പ്രശ്‌നങ്ങള്‍ നമുക്കു ചെറുതാണെങ്കിലും അവര്‍ക്ക് വലിയ കാര്യമായിരിക്കുമെന്നോര്‍ക്കുക.


5. ആവശ്യമുള്ളപ്പോള്‍ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുക
കുട്ടികള്‍ വിജയം കൈവരിക്കുമ്പോഴും നന്നായി പെരുമാറുമ്പോഴും അവരെ പ്രശംസിക്കാന്‍ മറക്കരുത്. എപ്പോഴും അവരുടെ വിജയങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തണം. പരാജയപ്പെടുകയാണെങ്കിലും അവരുടെ പ്രയത്‌നത്തെ അംഗീകരിക്കണം. നമ്മള്‍ക്കറിയാം അവരുടെ പ്രയത്‌നമെന്ന് അവരെ അറിയിക്കണം. ഇത് അവരെ അലംഭാവമുള്ളവരാക്കില്ല. കുട്ടികള്‍ക്ക് അവരുടെ പ്രയത്‌നത്തിന് പ്രശം, ലഭിക്കുമ്പോള്‍ അവര്‍ സെക്യര്‍ ആണെന്നും വാല്യുഡ് ആണെന്നുമുള്ള തോന്നലാണ്ടുവാകുയെന്നാണ് പഠനങ്ങള്‍ പറയുന്നത്. 


ശ്രദ്ധിക്കേണ്ട കാര്യം പ്രശംസിക്കേണ്ടത് അവരെ വിലയിരുത്തുന്ന രീതിയിലാവരുത് എന്നതാണ്. നല്ല രീതിയിലുള്ള പ്രശംസയാണ് വേണ്ടത്.നമ്മുടെ പ്രവര്‍ത്തി മറ്റുള്ളവരെ എങ്ങനെ സ്വാധീനിച്ചു എന്ന് അവര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം അവരെ പ്രകീര്‍ത്തിക്കേണ്ടത്. 


6. ആത്മനിയന്ത്രണത്തെ പറ്റി സംസാരിക്കാം
കുട്ടികള്‍ക്ക് ആത്മനിയന്ത്രണം ഉണ്ടാക്കാന്‍ സഹായിക്കാം. ദിവസം മുഴുവന്‍ നമ്മള്‍ അവരോടൊപ്പം ഉണ്ടാവണമെന്നില്ല, വസ്തുതാപരമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും,സ്വയം തീരുമാനമെടുക്കാനും, ചെറിയ പ്രായത്തില്‍ തന്നെ അവരെ പഠിപ്പിക്കാം. കുട്ടികളുടെ ആത്മനിയന്ത്രണം പരീക്ഷിക്കപ്പെടുമ്പോള്‍ അവര്‍ക്കുള്ള ഒപ്ഷനുകള്‍ പറഞ്ഞുകൊടുക്കാം. ഭക്ഷണത്തിന് മുമ്പായി കുക്കീസ് ആവശ്യപ്പെടുമ്പോള്‍, ദേഷ്യം പിടിക്കുമ്പോള്‍, ശാഠ്യം പിടിക്കുന്നത്, പാര്‍ക്കില്‍ വച്ച് ആരെങ്കിലും തള്ളുകയോ വലിക്കുകയോ ചെയ്യുമ്പോള്‍. സ്വയം സംസാരിക്കാന്‍ പഠിപ്പിക്കാം കുട്ടികളെ അവര്‍ക്കുള്ള ഒപ്ഷനുകള്‍ കണ്ടെത്താന്‍ ഇത് അവരെ സഹായിക്കും. ഇത്തരം കഴിവുകള്‍ വളര്‍ത്തിയെടുത്താല്‍ അവരുടെ ആത്മാഭിമാനത്തില്‍ വളരെ വിലമതിക്കുന്നതായിതീരുമിത്.സ്വന്തം ലോകം കണ്ടെത്താനും നല്ലത് തിരഞ്ഞെടുക്കാനുമുള്ള കഴിവ് ഇതിലൂടെ കുട്ടികള്‍ സ്വായത്തമാക്കും.


7. ആത്മാഭിമാനം വളര്‍ത്താന്‍ സഹായകരമാകുന്ന എളുപ്പമുള്ള കാര്യങ്ങള്‍
അഭിമാനത്തോടെയും പോസിറ്റീവായും മുതിര്‍ന്നവര്‍ കുട്ടികളെ പറ്റി പറയുന്നത് കേള്‍ക്കാനുള്ള അവസരം. അവര്‍ ചെയ്ത നല്ല കാര്യമെന്താണെന്നും അത് രക്ഷിതാവെന്ന നിലയില്‍ തങ്ങള്‍ക്ക് എത്രത്തോളം അഭിമാനകരമാണെന്നും സംസാരിക്കാം. 

കുട്ടികളെ കണ്ണാടിയുടെ മുമ്പില്‍ വച്ച് അവരില്‍ അവര്‍ക്കിഷ്ടമുളള അഞ്ച് കാര്യങ്ങള്‍ അവതരിപ്പിക്കുക. ഇത് കുട്ടികള്‍ക്ക് സ്വയം ഇഷ്ടമുള്ള കാര്യങ്ങള്‍ കണ്ടെത്താനും അതിലേക്ക് ലക്ഷ്യം വയ്ക്കാനും സഹായകമാവും


റോള്‍ മോഡല്‍ ആയിരിക്കുക ഒരു പ്രത്യേക പ്രായം വരെ കുട്ടികള്‍ രക്ഷിതാക്കളെ അനുകരിക്കാന്‍ ശ്രമിക്കും. നെഗറ്റീവ് ആയി സ്വയം പെരുമാറുന്നത് കുട്ടികളെയും ബാധിക്കും. കുട്ടികള്‍ക്ക് മുമ്പില്‍ സ്വയം മോശക്കാരാവരുത്. 


കുട്ടികളെ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യരുത് ഇങ്ങനെ ചെയ്യുന്നത്, തങ്ങള്‍ നല്ലവരല്ലെന്ന ചിന്ത കുട്ടികളില്‍ ഉണ്ടാക്കിയെടുക്കും. 


ടീനേജ് പ്രായത്തിലുള്ള കുട്ടികളോട് സംസാരിക്കുമ്പോള്‍ പിടിവാശി പാടില്ല ടീനേജുകാര്‍ക്ക് നമ്മുടെ വായടപ്പിക്കാനും, അവര്‍ നമ്മള്‍ പറയുന്നത് അനുസരിക്കാതിരിക്കാനും ശ്രമിക്കും. അതുകൊണ്ട് തന്നെ അവരുടെ കാര്യങ്ങള്‍ നമ്മളോട് തുറന്നുപറയാനുള്ള അവസരം , അത് ക്ഷമാപൂര്‍വ്വം കേള്‍ക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയുമാവാം. അവരുടെ ക്രിയേറ്റീവ് ആയിട്ടുള്ള ചിന്തകളെ പ്രോത്സാഹിപ്പിക്കുകയും, ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ജീവിതലക്ഷ്യത്തെപറ്റി സംസാരിക്കുകയും വേണം.അവരുടെ ജീവിതത്തിന് പ്രാധാന്യം കൊടുക്കണം.

പോസിറ്റീവ് സെല്‍ഫ് ഇമേജ് , നേരത്തേ വളര്‍ത്തിയെടുക്കാനായാല്‍ കുട്ടികളുടെ വളര്‍ച്ചാഘട്ടങ്ങളില്‍ പലപ്പോഴും അവര്‍ക്ക് വലിയ ഉപകാരമാവുമത്.വിവിധ പ്രായത്തിലുണ്ടാകുന്ന വിഷമഘട്ടത്തെ തരണം ചെയ്യാനും, പ്രഷറുകളെ അതിജീവിക്കാനും, വേണ്ട സമയത്ത് വേണ്ട ചോദ്യങ്ങള്‍ ചോദിക്കാനുമെല്ലാം അതവരെ സഹായിക്കും. ജീവിതത്തിലെ പ്രശ്‌നങ്ങളെ സ്വയം അഭിമുഖീകരിക്കാനും ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ സഹായം ആവശ്യപ്പെടാനുമെല്ലാം ഇതവരെ സഹായിക്കും.
 

Compelling Tips To Build Your Childs Self-Esteem

RECOMMENDED FOR YOU: