ഉപ്പില്ലാത്ത ഭക്ഷണം എന്നത് ആര്‍ക്കും ആലോചിക്കാവുന്ന കാര്യമല്ല. നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനും ഉപ്പിലടങ്ങിയിരിക്കുന്ന സോഡിയം ആവശ്യമാണ്.എന്നാല്‍ 'അധികമായാല്‍ അമൃതും വിഷം' എന്നു പറയുന്ന പോലെ ഉപ്പും അധികം ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷകരമാണ്.
ഹൈപ്പര്‍ ടെന്‍ഷന്‍
ഉപ്പ് അധികം ഉപയോഗിക്കുമ്പോള്‍ ധാരാളം വെള്ളം ഉപയോഗിച്ച് ശരീരം അതിനെ ഡൈല്യൂട്ട് ചെയ്യാന്‍ ശ്രമിക്കും. ഇത് രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും ബ്ലഡ് പ്രഷര്‍ കൂടാന്‍ കാരണമാകുകയും ചെയ്യും.രക്തക്കുഴലുകള്‍ പതിയെ ദുര്‍ബലമാകുകയും ഇത് രക്തത്തിനെ സുഗമമായ ഒഴുക്കിനെ ബാധിക്കുകയും ചെയ്യും. ഒട്ടുമിക്ക ക്രോണിക് ഡിസീസുകള്‍ക്കും കാരണമാകുന്ന ഒന്നാണിത്. ഉപ്പ് കുറയ്ക്കുന്നത്. രക്തസമ്മര്‍ദ്ദം പെട്ടെന്ന് തന്നെ കുറയ്ക്കാന്‍ സഹായിക്കും.
ഹാര്‍ട്ട് ഡിസീസസ്
ഹൈപ്പര്‍ ടെന്‍ഷന്‍ പതിയെ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ഹാര്‍ട്ട് അറ്റാക്ക്
ഹൈപ്പര്‍ ടെന്‍ഷന്‍ തുടരുന്നത് ഹൃദയത്തിലേക്ക് ആവശ്യത്തിന് രക്തം എത്തപ്പെടാത്ത അവസ്ഥയുണ്ടാക്കുന്നു. ഇത് ഹൃദയത്തിലെ മസിലുകള്‍(പേശികള്‍) നശിക്കാന്‍ കാരണമാകുന്നു. ഇത് ഹൃദയസ്തംഭനത്തിനു വരെ കാരണമായേക്കാം.ഹൃദയത്തിന്റെ പ്രവര്‍ത്തനത്തേയും ഹൈപ്പര്‍ ടെന്‍ഷന്‍ ദോഷകരമായി ബാധിക്കാം.
സ്‌ട്രോക്ക്
ഹൈപ്പര്‍ ടെന്‍ഷന്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തേയും തടയാന്‍ സാധ്യതയുണ്ട്. ഇത് സ്‌ട്രോക്കിന് കാരണമാകും.
ഓസ്റ്റിയോപൊറോസിസ്
മൂത്രത്തിലൂടെ കാല്‍സ്യം പുറന്തള്ളുന്നതിന് അധികം ഉപ്പ് ഉപയോഗിക്കുന്നത് കാരണമാകും. കാല്‍സ്യത്തിന്റെ കുറവ് എല്ലുകളെ വീക്കാക്കുകയും ഓസ്റ്റിയോപൊറോസിസിന് കാരണമാകുകയും ചെയ്യും.ഇതിന്റെ ഭാഗമായി എല്ലുകള്‍ പൊട്ടുന്നത് കൂടും.
കിഡ്‌നി / വൃക്ക തകരാറുകള്‍
എ്ല്ലുകളില്‍ നിന്നും മറ്റും രക്തത്തില്‍ കാല്‍സ്യം എത്തുന്നത് വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകുന്നു. മൂത്രത്തില്‍ കല്ലുകള്‍ രൂപപ്പെടുന്നത് അമിതമായ വേദനയ്ക്ക് കാരണമാകും.
ക്യാന്‍സര്‍
അധികം ഉപ്പ് ഉപയോഗിക്കുന്നത് വയറിലെ ചെറിയ ലൈനിംഗന് കേടുവരുത്തുകയും, മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. പതിയെ വയറിനുള്ളിലുണ്ടാകുന്ന ഇത്തരം മുറിവുകള്‍ ക്യാന്‍സര്‍ ആയി മാറുന്നു. കൂടാതെ തൊണ്ടയിലും മൂ്ക്കിലും ഉണ്ടാകുന്ന ക്യാന്‍സറിനും സാധ്യത കൂടുതലാണ്.
അമിതവണ്ണം
ഉപ്പ് കൂടുതല്‍ ഉപയോഗിക്കുന്നത് ശരീരത്തില്‍ വെള്ളം കെട്ടികിടക്കാന്‍ ഇടവരുത്തും.ഇത് അമിതവണ്ണത്തിനും ,കുടവയറിനും കാരണമാകും.ടിന്‍ഡ് ഫുഡുകളും പാക്കറ്റ് ഫുഡുകളുടേയും ഉപയോഗം പഞ്ചസാരയും ഉപ്പും ശരീരത്തിലേക്ക് അധികമെത്തിക്കുന്നു. ഇത് അമിതവണ്ണത്തിനും കാരണമാകുന്നു.
വാസ്‌കുലാര്‍ ഡെമന്‍ഷ്യ
മൂന്നിലൊന്ന് സ്‌ട്രോക്ക് പേഷ്യന്‍സിനും വരാന്‍ സാധ്യതയുള്ള ഒന്നാണ് വാസ്‌കുലാര്‍ ഡെമന്‍ഷ്യ. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഇത് ഓര്‍മ്മ ക്കുറവും, ഭാഷയിലും പെരുമാറ്റത്തിലുമെല്ലാം ദോഷകരമായി ബാധിക്കുന്നു.
ഉപ്പിന്റെ ഉപയോഗം 2300മില്ലി/ ഡേ എന്ന രീതിയിലേക്ക് മാറ്റാനുള്ള തീരുമാനമാകട്ടെ ആദ്യം തന്നെ എടുക്കേണ്ടത്. പാക്കറ്റ് ഫുഡിനോടും സെമി കുക്ക്ഡ് ഫുഡിനോടും മറ്റും വിട പറയാനുള്ള സമയം അധിക്രമിച്ചിരിക്കുന്നു. ഭക്ഷണം നമ്മുടെ ശരീരത്തിനുള്ളതാണ് അത് നമുക്ക് തന്നെ പാകം ചെയ്യാം.