ഹൃദയത്തെ ശരീരത്തിന്റെ പവര്‍ഹൗസ് എന്നും വിശേഷിപ്പിക്കാം. നമ്മുടെ അവയവങ്ങള്‍ക്ക് ആവശ്യമായ ഓക്‌സിജനും ന്യൂട്രിയന്റസും എല്ലായിടത്തും എത്തിക്കാന്‍ ഹൃദയം ഒരു പ്രധാന പങ്കുവഹിക്കുന്നു. എന്നാല്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതോടെ എല്ലാ പ്രവര്‍ത്തനങ്ങളൂം അവതാളത്തിലാവുന്നു.
രക്തസമ്മര്‍ദ്ദം ഉയരുന്നതിനെ ഹൈപ്പര്‍ടെന്‍ഷന്‍ എന്നും പറയാം. രക്തസമ്മര്‍ദ്ദം ഉയരുന്നത് ഹാര്‍ട്ട് ഡിസീസസ്, സ്‌ട്രോക്ക്, കിഡ്‌നി ഡിസീസസ് തുടങ്ങി അന്ധതയ്ക്കു വരെ കാരണമായേക്കാം.
ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍ക്ക് രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്തേണ്ടത് വളരെ അനിവാര്യമാണ്. പലര്‍ക്കും ഇതിനായി മരുന്നുകളെ ആശ്രയിക്കേണ്ടി വരും. എന്നാല്‍ പ്രകൃത്യാലുള്ള ചില വസ്തുക്കള്‍ - ഭക്ഷണങ്ങള്‍ ഉപയോഗിച്ച് നമുക്ക് ഹൈപ്പര്‍ടെന്‍ഷനെ പിടിച്ചു നിര്‍ത്താനാവും. ശരിയായ വ്യായാമത്തിലൂടെയും ഭക്ഷണത്തിലൂടെയും ശരീരഭാരം തുലനം ചെയ്യാം. ഡയറ്റ് പ്രധാന റോള്‍ കൈകാര്യം ചെയ്യുന്നു ഇക്കാര്യത്തിന്.
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഒരു ഭക്ഷണക്രമം ഇതിനായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. DASH (Dietary Approaches to Stop Hypertension) എന്നതാണ് ഇത്. ഭക്ഷണക്രമമാണ് ഈ പ്ലാന്‍ പ്രകാരം ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാനായി വികസിപ്പിച്ചത്.
Eat : പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കുക എന്നതാണ് പ്രധാനം. ദിവസവും 4-5 തരത്തിലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. വ്യത്യസ്ത നിറത്തിലുള്ളവയും വ്യത്യസ്ത പാചകക്രമവും പരീക്ഷിക്കാം. ധാന്യങ്ങളും മത്സ്യം, ഇറച്ചി എന്നിവയും ഉള്‍പ്പെടുത്തണം. നട്ട്‌സും കുറഞ്ഞ ഫാറ്റ് അടങ്ങിയിരിക്കുന്ന മില്‍ക്ക് പ്രൊഡക്ട്‌സും ഉള്‍പ്പെടുത്താം. ഇവ ശരീരത്തിന് വേണ്ടുന്ന മിനറല്‍സും വൈറ്റമിന്‍സും കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയും നല്‍കും.
ലിമിറ്റ് : കൊഴുപ്പ് ധാരാളം അടങ്ങിയവ ഒഴിവാക്കണം. കൂടാതെ പഞ്ചസാരയുടെ ഉപയോഗവും ഉപ്പിന്റെ ഉപയോഗവും കുറയ്ക്കണം.ഒരു ദിവസം 2300മില്ലിഗ്രാം അല്ലെങ്കില്‍ അതിലും കുറവ് സോഡിയം മാത്രമേ നമ്മുടെ ശരീരത്തിലെത്താവൂ. 1 ടീസ്പൂണ്‍ ഉപ്പിന് തുല്യമാണ് ഈ അളവ്. എന്നാല്‍ ഉപ്പ് നേരിട്ടുപയോഗിക്കാതെ തന്നെ നമ്മുടെ ശരീരത്തിലെത്തുന്നു. പാക്കറ്റ് ഫുഡുകളും മറ്റും വഴി. ഉപ്പ് കുറച്ച് ഭക്ഷണത്തിന്റെ രുചി കുറയ്‌ക്കേണ്ടതില്ല. സവാള, വെളുത്തുള്ളി, സ്‌പൈസസ്, ഹെര്‍ബ്്‌സ് എന്നിവ ഉപയോഗപ്പെടുത്തി ഭക്ഷണം രുചികരമാക്കാം.
നമുക്ക് DASH പ്ലാന്‍ പിന്തുടരുന്നതിനൊപ്പം പ്രകൃത്യാതന്നെ പ്രഷര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണവസ്തുക്കളും ഉപയോഗപ്പെടുത്താം. അവ ഏതൊക്കെയാണെന്നു നോക്കാം.
ഡാര്‍ക്ക് ചോക്കലേറ്റ്
കൊകോ യിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ്,ഫ്‌ലവനോള്‍സ് എന്നിവയ്ക്ക് ആന്റി ഓക്‌സിഡന്റ് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗൂണങ്ങള്‍ ഉണ്ട്. നൈട്രിക് ഓക്‌സൈഡിന്റെ ഉല്‍പാദനത്തിന് ഇവ സഹായകരമാകുന്നു. ഇത് രക്തക്കുഴലുകളെ വികസിപ്പിച്ച്് പ്രഷര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ജേര്‍ണല്‍ ഓഫ് ന്യൂട്രീഷ്യനില്‍ വന്ന ഒരു പഠനപ്രകാരം 15 ദിവസം ഫ്‌ലവനോള്‍ റിച്ച് ഡാര്‍ക്ക് ചോക്കലേറ്റ് ഉപയോഗിക്കുന്നത് ഹൈപ്പര്‍ടെന്‍ഷന്‍ കുറച്ചതായി കണ്ടെത്തി.
ഇത് ഗ്ലൂക്കോസ് സെന്‍സിറ്റിവിറ്റി ഇംപ്രൂവ് ചെയ്യാനും സഹായകരമാണ്.
പോമഗ്രനേറ്റ് (അനാര്‍ / മാതളം)
ഈ പഴത്തിന് ഒരുപാടു മെഡിസിനല്‍ ഗൂണങ്ങള്‍ ഉണ്ട്. ദിവസവും ഒരു ഗ്ലാസ് മാതളജ്യൂസ് ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയില്‍ രണ്ടാഴ്ച കഴിക്കുന്നത് വളരെ നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാതളം ആന്റി ഓക്‌സിഡന്റുകളാലും ബയോ ആക്ടീവ് പോളിഫിനോള്‍സുകളാലും സമ്പുഷ്ടമാണ്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
ഓട്ട്‌സ്
ഫൈബര്‍ റിച്ചായിട്ടുള്ള ഓട്ടസിന് ബ്ലഡ് പ്രഷര്‍ കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും സാധിക്കും.
തണ്ണിമത്തന്‍
നൈട്രിക് ഓക്‌സൈഡ് പ്രൊഡക്ഷന്‍ ത്വരിതപ്പെടുത്തുന്ന അമിനോആസിഡുകള്‍ ധാരാളമായി ഈ വേനല്‍പഴത്തില്‍ അടങ്ങിയിരിക്കുന്നു. നൈട്രിക് ഓക്‌സൈഡ് ബ്ലഡ് വെസല്‍സിനെ വികസിപ്പിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ച് 3 മണിക്കൂറിനകം തന്നെ രക്തസമ്മര്‍ദ്ദം കുറയുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബീറ്റ്‌റൂട്ടിലെ നൈട്രേറ്റുകള്‍ ഇതിനായി സഹായിക്കുന്നു. ശരീരം ഈ നാച്ചുറല്‍ കെമിക്കലിനെ നൈട്രിക് ഓക്‌സൈഡാക്കി മാറ്റുന്നു.
വെളുത്തുള്ളി
വെളുത്തുള്ളി ചതയ്ക്കുമ്പോഴും അരിയുമ്പോഴും അലിസിന്‍ എന്ന ഓര്‍ഗാനിക് കോമ്പൗണ്ട് ഉല്പാദിക്കപ്പെടുന്നു. രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ ഇതിന് സാധിക്കും . ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കാന്‍ വെളുത്തുള്ളിക്കുള്ള കഴിവ് വിവിധ പഠനങ്ങളില്‍ തെളിയിച്ചിട്ടുണ്ട്