ദിവസവും ഒരുപാടുപേരുടെ മരണത്തിന് കാരണമാകുന്നു ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ലക്ഷണങ്ങളധികമൊന്നുമില്ലാത്ത അവസ്ഥ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ എന്നത് ഹൃദയത്തിനുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക്, കിഡ്‌നി പ്രശ്‌നങ്ങള്‍, കാരണമാകുന്നു.ഇതുകൊണ്ടുതന്നെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമായ കാര്യമാണ്.
മഞ്ഞള്‍ ഭാരം കുറയ്ക്കാനും
ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാനായി മരുന്നും വ്യായാമവും ഡയറ്റും ചെയ്യുന്നവര്‍ക്ക്് മഞ്ഞളും ഉപകാരപ്രദമാണ്. മഞ്ഞള്‍ എങ്ങനെയെല്ലാം ഉപകാരപ്രദമാകുമെന്ന് നോക്കാം
കുര്‍കുമിന്‍ ആന്റി ഓക്‌സിഡന്റ്
മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആന്റിഓക്‌സിഡന്റ് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു. മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണം
മഞ്ഞളിന്റെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഹൈപ്പര്‍ടെന്‍ഷനോട് പൊരുതുന്നു. സിസ്റ്റമിക് ഇന്‍ഫ്‌ലമേഷന്‍ ആര്‍ട്ടീരിയല്‍ സ്റ്റിഫ്‌നസ് കൂട്ടാന്‍ സഹായിക്കുന്നതായി പഠനങ്ങളില്‍ പറയുന്നു. ഇത് ഹൈപ്പര്‍ ടെന്‍ഷനെ നിയന്ത്രിക്കുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്ന എന്‍സൈം ഉല്‍പാദനത്തെ തടയുന്നു
മഞ്ഞള്‍ ആന്‍ജിയോ ടെന്‍സിംഗ് കണ്‍വേര്‍ട്ടിംഗ് എന്‍സൈമിനെ തടയുന്നു. ഈ എന്‍സൈം ആന്‍ജിയോടെന്‍സിന്‍ 2വിന്റെ ഉല്‍പാദനത്തിന് ആവശ്യമാണ്. നമ്മുടെ രക്തക്കുഴലുകളെ ചുരുക്കുന്ന കെമിക്കലാണിത്. ACE ഉല്പാദനം തടസ്സപ്പെടുന്നത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും റിലാക്‌സ് ആക്കുകയും ചെയ്യുന്നു. ഹൈപ്പര്‍ടെന്‍ഷന് നല്‍കുന്ന പല മരുന്നുകളും ചെയ്യുന്നത് ഇത് തന്നെയാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ആര്‍ട്ടീരിയല്‍ ഡാമേജ് ഇല്ലാതാക്കുന്നു
മഞ്ഞള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതോടൊപ്പം തന്നെ ഹൈപ്പര്‍ടെന്‍ഷന്‍ മൂലമുണ്ടാകുന്ന ഡാമേജുകളേയും പരിഹരിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയത്തിന് തകരാറുണ്ടാക്കുമെന്ന് അറിയാമല്ലോ. ആര്‍ട്ടറീസില്‍ പ്ലേക്ക് അടിയുന്നതുമൂലമാണ് ഇവയുണ്ടാകുന്നത്. പ്ലേക്ക് ആര്‍ട്ടറീസിനെ ഇടുങ്ങിയതാക്കുകയും അതുവഴി ഹൃദയം, തലച്ചോറ്, മറ്റുശരീരഭാഗങ്ങളിലേക്കുമുള്ള രക്തപ്രവാഹം കുറയ്ക്കുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ അനുഭവപ്പെടുന്ന ഫോഴ്‌സും ഫ്രിക്ഷനും കാരണ ആര്‍ട്ടറീസിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഇവിടങ്ങളില്‍ ഡെപ്പോസിറ്റ് ചെയ്യപ്പെട്ട് പ്ലേക്ക് ഉണ്ടാവുന്നു. ആര്‍ട്ടറീസിലെ പ്ലേക്ക് കൂടുന്നത് രക്തക്കുഴലുകള്‍ ചുരുങ്ങി രക്തയോട്ടം കുറയാന്‍ കാരണമാകുന്നു.മഞ്ഞളിലെ കുര്‍കുമിന്‍ ആര്‍ട്ടറീസിന് ഡാമേജ് ഉണ്ടാകുന്നത് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം പ്ലേറ്റ്‌ലറ്റ്‌സില്‍ മാറ്റം വരുന്നത് തടയുന്നു
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പ്ലേറ്റ്‌ലറ്റ്‌സില്‍ മാറ്റങ്ങള്‍ വരുത്താനും കാരണമാകും. രക്തം കട്ടപിടിക്കുന്നതിനും ബ്ലീഡിംഗ് തടയാനും സഹായിക്കുന്ന രക്തകോശങ്ങളാണിവ. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പ്ലേറ്റ്‌ലറ്റ്‌സുകളെ ഹൈപ്പര്‍ആക്ടീവാക്കുന്നു. ഇത് ആര്‍്്ട്ടറിക്കുള്ളില്‍ രക്തം കട്ടപിടിക്കുന്നതിനും മറ്റും ഇടയാക്കുന്നു. രക്തയോട്ടം ഇല്ലാതാകുകയും ചെയ്യുന്നു. മൃഗങ്ങളില്‍ നടത്തിയ പഠനത്തില്‍ മഞ്ഞളിനൊടൊപ്പമുള്ള ഡയറ്ററി സപ്ലിമെന്റേഷന്‍ പ്ലേറ്റ്‌ലറ്റ്‌സുകളുടെ ഹൈപ്പര്‍ ആക്ടിവിറ്റി തടയാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
മഞ്ഞള്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും സഹായിക്കും.
മഞ്ഞള്‍ ഹൈപ്പര്‍ടെന്‍ഷന്‍ മാത്രമല്ല , രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും കൊളസ്‌ട്രോള്‍ നില തുലനം ചെയ്യാനും മറ്റും സഹായിക്കുന്നു. ഇതുകൊണ്ടെല്ലാം മഞ്ഞള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ഇനിയും കാത്തുനില്‍ക്കേണ്ടതില്ല.
മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മഞ്ഞള്‍ സേഫ് ആണെന്നും എല്ലാ അടുക്കളയിലേയും ഒരു പ്രധാന വസ്തുവുമാണൈങ്കില്‍ കൂടിയും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.