തണുപ്പിനെ മാറ്റി വെയില്‍ വന്നു തുടങ്ങി. തണുപ്പുകാലത്തെന്നതുപോലെ തന്നെ ചൂടിലും ചര്‍മ്മത്തിന് വേണ്ട സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്. വേനല്‍ക്കാലത്ത് പൊടിയും ഉഷ്ണവുമെല്ലാം ചര്‍മ്മത്തെ ബാധിക്കും. എന്തെല്ലാം കാര്യങ്ങള്‍ ചര്‍മ്മസംരക്ഷണത്തിനായി വേനലില്‍ ശ്രദ്ധിക്കണമെന്ന് നോക്കാം.
1. ഏറ്റവും പ്രധാനം ഹൈഡ്രേറ്റഡ് ആയിരിക്കുക, വേനല്‍ക്കാലത്ത് പ്രാധാന്യമുള്ള കാര്യം, ചൂടിനെ മറികടക്കാന്‍ ശരീരം എപ്പോഴും ഹേഡ്രേറ്റഡ് ആയി നിലനിര്‍ത്തുക എന്നത്. നമ്മളെ കൂളാക്കുന്നതിനൊപ്പം ശരീരം ഡീഹേഡ്രേറ്റഡ് ആകാതിരിക്കാനും ഇത് സഹായകരമാണ്. ചര്‍മ്മത്തിനും ആരോഗ്യം നല്‍കും. ശരീരത്തിലെ മറ്റു കോശങ്ങളെ പോലെ തന്നെ ചര്‍മ്മകോശങ്ങളുടേയും 70ശതമാനത്തോളം വെള്ളമാണ്. ആവശ്യത്തിന് വെള്ളം ലഭിക്കാതിരിക്കുന്നത് അവയുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. ആവശ്യത്തിന് ഈര്‍പ്പം ലഭിക്കാതിരുന്നാല്‍ ചര്‍മ്മം വരണ്ട്, മുളിഞ്ഞ്, പൊട്ടാനിടയാകും.
മുതിര്‍ന്ന ഒരു സ്ത്രീ ദിവസവും 2.1ലിറ്റര്‍ വെള്ളം കുടിക്കേണ്ടതുണ്ട്. പുരുഷനാണെങ്കില്‍ 2.6ലിറ്റര്‍ വെള്ളവും. എന്നാല്‍ ചൂടിലാണ് പണിയെടുക്കുന്നതെങ്കില്‍, ചൂട് ധാരാളം ഏല്‍ക്കേണ്ടവരാണെങ്കില്‍ ഇതിന്റെ അളവ് കൂട്ടണം. കാരണം ചൂട് കാരണം ധാരാളം വെള്ളം വിയര്‍പ്പ രൂപത്തില്‍ നഷ്ടമാകും. ദാഹം തോന്നുമ്പോഴും, മൂത്രം സാധാരണയില്‍ നിന്നും വ്യത്യസ്തമായി കളര്‍ കാണുകയാണെങ്കിലും ധാരാളം വെള്ളം കുടിക്കുക. നാരങ്ങ നീര്, വെള്ളരി, തുടങ്ങിയവ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. ഇളനീര്‍ കുടിക്കുന്നതും വളരെ നല്ലതാണ്. എന്നാല്‍ ആല്‍ക്കഹോള്‍, കഫീന്‍ എന്നിവയില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് നല്ലത്.
സൂര്യപ്രകാശം അധികമുള്ള സമയങ്ങളില്‍ പുറത്തുപോവുന്നത് കഴിവതും ഒഴിവാക്കാം, അല്ലെങ്കില്‍ വെയിലിനെ ചെറുക്കുന്നതിനായുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം.
അധികം വെയില്‍ ഏല്‍ക്കാതിരിക്കുന്നതാണ് ചര്‍മ്മത്തിന് നല്ലത്. സൂര്യാഘാതം ഏല്‍ക്കുന്നത് ചുളിവ്, കറുത്ത പുള്ളികള്‍ സണ്‍ബേണ്‍, ചര്‍മ്മാര്‍ബുദം എന്നിവയ്‌ക്കെല്ലാം കാരണമായേക്കാം. സൂര്യനില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യാമെന്നു നോക്കാം.
രാവിലെ 10മണിക്കും ഉച്ചക്ക് 2മണിക്കുമിടയില്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാം.
സൂര്യനില്‍ നിന്നുള്ള ചൂട് പരമാവധി ഏല്‍ക്കാത്ത തരത്തിലുള്ള വസ്്ത്രങ്ങള്‍ ധരിക്കാം. നീളമുള്ള പാന്റുകള്‍, പാവാട, മുഴുനീള കൈകളുള്ള വസ്ത്രം എന്നിവ.
നീണ്ട അരികുകളുള്ള തൊപ്പി, സണ്‍ഗ്ലാസ്സുകള്‍ എന്നിവ വെയിലത്തിറങ്ങുമ്പോള്‍ ധരിക്കാം.
ചില പെര്‍ഫ്യൂമുകള്‍, മരുന്നുകള്‍, എന്നിവ ചര്‍മ്മത്തെ കൂടുതല്‍ സൂര്യപ്രകാശ സെന്‍സിറ്റിവ് ആക്കാനിടയുണ്ട്. ഡോക്ടറുമായി കണ്‍സല്‍റ്റ് ചെയ്ത ശേഷം മാത്രം അത്തരം മരുന്നുകള്‍ ഉപയോഗിക്കാം.
സണ്‍സ്‌ക്രീന്‍ ഉപയോഗം
പുറത്തിറങ്ങും മുമ്പായി ഒരു സണ്‍സ്‌ക്രീന്‍ പുരട്ടാം. സണ്‍സ്‌ക്രീനുകള്‍ സൂര്യപ്രകാശത്തെ വലിച്ചെടുക്കുകയോ, പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നതിനാല്‍ ചര്‍മ്മം സംരക്ഷിക്കപ്പെടും. സണ്‍സ്‌ക്രീനുകളിലെ എസ്പിഎഫ് ഇന്റികേറ്ററുകള്‍ എത്രത്തോളം അവ പ്രയോജനപരമാണെന്നതിനെ സൂചിപ്പിക്കുന്നു. എസ്പിഎഫ് കൂടുന്നതനുസരിച്ച് അതിന്റെ പ്രയോജനവും കൂടും. എസ് പിഎഫ് 15-30 ആണ് ഏറ്റവും ഗുണകരം.
ബ്ലോട്ടിംഗ് പേപ്പര്‍ ഉപയോഗിച്ച് ഓയില്‍ നീക്കം ചെയ്യാം
വേനലില്‍ ചര്‍മ്മം കൂടുതല്‍ ഓയിലിയായിതീരും. ചൂടുള്ള സമയത്ത് സെബം അഥവാ സ്‌കിന്‍ ഓയിലുകളുടെ ഉത്പാദനം കൂടുതലായി തീരും എന്ന് പഠനങ്ങള്‍ പറയുന്നു. ഓയിലിനെ ഒഴിവാക്കാനായി മിക്കവരും ഫേസ് പൗഡറുകളാണ് ഉപയോഗിക്കുക. എന്നാല്‍ ബ്ലോട്ടിംഗ് പേപ്പര്‍ ഉപയോഗിച്ച് ഓയില്‍ ഒപ്പി എടുക്കുന്നതാണ് ഏറെ നല്ലത്.
ലളിതമായ മേക്കപ്പ്. ചൂട്, വിയര്‍പ്പ്, മേക്കപ്പ് എല്ലാം കൂടി ഒത്തു പോകില്ല. അതുകൊണ്ട് വേനലില്‍ ക്രീമിയായതും ഹെവിയായതുമായ സ്‌കിന്‍ പ്രൊഡക്ടുകള്‍ ഒഴിവാക്കാം.
ഭക്ഷണത്തിലും ശ്രദ്ധിക്കാം
വേനലില്‍ തക്കാളി, തണ്ണിമത്തന്‍, പേരയ്ക്ക തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ഇവയില്‍ ലൈകോപീന്‍ അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിന് സണ്‍പ്രൊട്ടക്ഷന്‍ നല്‍കുന്ന ആന്റി ഓക്‌സിഡന്റാണിത്.
തണുത്ത വെള്ളം കൊണ്ട് സ്‌പോഞ്ച് ചെയ്യുക,കറ്റാര്‍ വാഴ, ഗ്രീന്‍ ടീ എന്നിവയും സണ്‍ബേണ്‍ ഇല്ലാതാക്കും
നമ്മള്‍ പരമാവധി ഒഴിഞ്ഞു മാറിയാലും ചിലപ്പോള്‍ ധാരാളം വെയില്‍ കൊള്ളേണ്ടതായി വരും. അത്തരം സാഹചര്യത്തില്‍ ഉണ്ടാവുന്ന സണ്‍ബേണ്‍ എങ്ങനെ മാറ്റാം.
ചര്‍മ്മം ശരിയാകും വരെ ചൂടില്‍ നിന്നും മാറി നില്‍ക്കാം. തണുത്ത വെള്ളത്തിലുള്ള കുളി ശരീരത്തെ തണുപ്പിക്കും. തണുത്ത വെള്ളത്തില്‍ മുക്കിയ തുണികൊണ്ട് ശരീരം തുടയ്ക്കുകയുമാവാം.
കറ്റാര്‍വാഴയിലുള്ള ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണം വളരെ ഗുണം ചെയ്യും. അലോവര ജെല്‍ ചര്‍മ്മത്തില്‍ തേയ്ക്കാം
.
ഗ്രീന്‍ ടീയും നല്ലതാണ്. ഇതിലടങ്ങിയിരിക്കും ഇജിസിജി സണ്‍സ്‌ക്രീന്‍ ആയി പ്രവര്‍ത്തിക്കും.
ചൂടുമൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി അയഞ്ഞ വസ്ത്രങ്ങല്‍ ധരിക്കാം.
കാറ്റ് കടക്കുന്ന വസ്ത്രങ്ങള്‍ വേണം വേനലില്‍ ധരിക്കാന്‍. വിയര്‍പ്പ് അധികമാവുന്ന കാലമാണിത്.
മോര്, മഞ്ഞള്‍, കറ്റാര്‍വാഴ എന്നിവ ഉപയോഗിക്കാം ബ്രൗണ്‍ സ്‌പോട്ടുകള്‍, സണ്‍ടാന്‍ എന്നിവയില്‍ നിന്നും രക്ഷനേടാന്‍
തൈര്, ഇതിലടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചര്‍മ്മത്തെ ഇരുണ്ടതാക്കുന്ന മെലാനിന് പിഗ്മെന്റ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കുന്നു. പൊഴിഞ്ഞു നില്‍ക്കുന്ന ചര്‍മ്മത്തിന്റെ പുറം പാളിയെ അടര്‍ത്താനും ഇത് സഹായിക്കും.
മഞ്ഞള്‍ ആണ് മറ്റൊരു മാര്‍ഗ്ഗം. ഇതിലടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ മെലാനിന്‍ ഉല്പാദനത്തെ കുറയ്ക്കുന്നു. അല്പം മഞ്ഞള്‍ പൊടി, വെള്ളം അല്ലെങ്കില്‍ തൈരില്‍ ചേര്‍ത്ത് ഹൈപ്പര്‍ പിഗ്മെന്റേറ്റഡ് ആയിട്ടുള്ള ചര്‍മ്മത്തില്‍ പുരട്ടാം.
കൂടാതെ കറ്റാര്‍വാഴയും മെലാനിന്‍ ഉല്പാദനത്തെ കുറയ്ക്കുന്നു.