എണ്ണമയമാര്‍ന്ന ചര്‍മ്മം പരിരക്ഷിക്കാന്‍ കഠിനപ്രയത്‌നം വേണം, എന്നാലും ഇത് സാധ്യമാണ്. ഫേസ് വാഷ് ഉപയോഗിക്കുന്നതുകൊണ്ടോ, മേക്കപ്പുകൊണ്ടോ കാര്യം പരിഹരിക്കാനാവില്ല. എല്ലായ്‌പ്പോഴും മാറ്റിഫൈയിംഗ് പൗഡര്‍ ഉപയോഗിക്കുക എന്നത് പ്രായോഗികവുമല്ല. ശരിയായി പരിചരിച്ചില്ലെങ്കില്‍ മുഖക്കുരു എളുപ്പം ഇത്തരം ചര്‍മ്മത്തില്‍ ഉണ്ടാവും.
പറയേണ്ട കാര്യമില്ല, ഓയിലി സ്‌കിനിന് അധികം പരിചരണം ആവശ്യമാണ്. തെറ്റായ രീതികള്‍ പ്രശ്‌നം വഷളാക്കുകയും ചെയ്യും. അധികമായുള്ള സെബം നിയന്ത്രിക്കുകയാണ് വേണ്ടത്, അല്ലാതെ ഡ്രൈ ആക്കുന്നത് സെബേഷ്യസ് ഗ്ലാന്റുകള്‍ കൂടുതല്‍ ഓയില്‍ ഉണ്ടാക്കാനിടയാക്കും. കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ എന്തൊക്കെ ചെയ്യാമെന്നു നോക്കാം.
മുഖം ഒരു ക്ലെന്‍സിംഗ് ഓയില്‍ ഉപയോഗിച്ച് തുടയ്ക്കുക
ക്ലെന്‍സിംഗ് ഓയില്‍ ആയിരിക്കും ഏറെ നേരം നിലനില്‍ക്കുന്ന ഒരു സൊലൂഷന്‍. അധികമുള്ള സെബം നിയന്ത്രിക്കാന്‍ ഏറെ ഉപകാരപ്രദമാണ് ബക്തോണ്‍ ബെറി ഓയില്‍ എന്ന കണ്ടെത്തിയിട്ടിട്ടുണ്ട്. ജൊജോബ ഓയിലും ഗുണകരമാണ്. എന്നാല്‍ ഈ തിയറിയെ സപ്പോര്‍ട്ട് ചെയ്യുന്ന സയന്റിഫിക് പഠനങ്ങളൊന്നുമില്ല എന്നതാണ് കാര്യം.
മുഖം കഴുകുന്നത് ദിവസം രണ്ട് നേരമാക്കുക
ഓയിലി സ്‌കിന്‍ ദിവസവും അനേകം തവണ മുഖം കഴുകാന്‍ കാരണമാക്കും. എന്നാല്‍ കഴുകുന്നത് ലിമിറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഒരുപാടു പ്രാവശ്യം കഴുകുന്നത് നാച്ചുറല്‍ ഓയില്‍ ഇല്ലാതാക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ സെബത്തേയും ഇല്ലാതാക്കിയേക്കാം.
ആഴ്ചയില്‍ 2-3 തവണ ഫേസ് മാസ്‌ക് ഉപയോഗിക്കാം
ഫേസ്മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ അധികം എണ്ണയും അഴുക്കും ഇല്ലാതാക്കാന്‍ സഹായിക്കും. വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന എണ്ണമയമുളള ചര്‍മ്മക്കാര്‍ക്ക് യോജിക്കുന്ന ഫേസ്മാസ്‌കുകളാണ്
പപ്പായ : നല്ല മിനുസമുള്ള ചര്‍മ്മം നല്‍കുന്നു. പപ്പായ ഓയിലിനേയും ബാക്ടീരിയകളേയും പ്രതിരോധിക്കുന്നുവെന്ന് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇത് മെലാനിന്‍ കുറയ്ക്കുന്നതിനും ചര്‍മ്മം വരണ്ടതാവാതിരിക്കാനും ഉത്തമമാണ്. നല്ല പഴുത്ത പപ്പായ നന്നായി ഉടച്ച് മുഖത്ത് പുരട്ടുക.
കളിമണ്ണ് : കളിമണ്ണ് അധികമുള്ള എണ്ണ വലിച്ചെടുക്കുന്നതിന് നല്ലതാണ്. ഒരുപാടു ഉത്പന്നങ്ങളുടെ ഭാഗമാകുന്നുണ്ടിത്. എന്നാല്‍ ബ്രാന്റില്‍ നിന്നും വാങ്ങാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പപ്പായയുമായി യോജിപ്പിച്ച് ഉപയോഗിക്കാം. 15മിനിറ്റ് നേരം വയ്ക്കാവൂ, കൂടുതല്‍ ഡ്രൈ ആവാന്‍ അനുവദിക്കരരുത്.
മുട്ടയുടെ വെള്ളയും നാരങ്ങാനീരും : എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമാകുന്ന ഒന്ന്. 1മുട്ടയുടെ വെള്ളയും 1ടീസ്പൂണ്‍ ഫ്രഷ് നാരങ്ങാനീരും യോജിപ്പിച്ച് പുരട്ടുക. വിറ്റാമിന്‍ സി ലഭിക്കാനായി ഇതിനൊപ്പം സ്‌ട്രോബറി സ്മാഷ് ചെയ്തും ഉപയോഗിക്കാം.
ചര്‍മ്മം മോയ്ചറൈസ് ചെയ്ത് സൂക്ഷിക്കുക
എണ്ണമയമുള്ള ചര്‍മ്മക്കാരും ഹൈഡ്രേറ്റഡ് ആക്കി ചര്‍മ്മം നിലനിര്‍ത്തേണ്ടതുണ്ട്. അല്ലാതിരുന്നാല്‍ ചര്‍മ്മത്തിലെ വരണ്ട അവസ്ഥ സെബേഷ്യസ് ഗ്ലാന്റുകള്‍ കൂടുതല്‍ പ്രവര്‍ത്തിക്കാനിടയാക്കും.
ചര്‍മ്മസംരക്ഷണത്തിന് തേന്‍ ഉപയോഗിക്കാം
ഒട്ടുമിക്ക ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് തേന്‍. എണ്ണമയം കുറയ്ക്കുന്നു, ചര്‍മ്മത്തിലെ ഡീഹൈഡ്രേഷന്‍ കുറയ്ക്കുന്നു, മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഫേസ്മാസ്‌കില്‍ ഉള്‍പ്പെടുത്തി സ്‌പോട്ട് ട്രീറ്റ്‌മെന്റ് ചെയ്യാം.
ഗ്രീന്‍ടീ ടോണര്‍ ഉപയോഗിക്കാം
ടോണറുകള്‍ മുഖത്തെ സുഷിരങ്ങളെ അടച്ച് എണ്ണമയം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പലവിധ ബ്രാന്റുകളിലുള്ള ടോണറുകളുണ്ടെങ്കിലും ഗ്രീന്‍ടീ അടങ്ങിയവ ഏറെ ഗുണകരമാണ്. ഇവയിലടങ്ങിയിരിക്കുന്ന പോളിഫിനൈലുകള്‍ ഇന്‍ഫ്‌ലമേഷന്‍, സെബം, ബാക്ടീരിയ എന്നിവയെ ഇല്ലാതാക്കാന്നു. നമ്മള്‍ ചെയ്യേണ്ടത് ഇത്രമാത്രം ഗ്രീന്‍ ടീ ഇലകള്‍ ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക.സ്േ്രപ ബോട്ടിലിലാക്കി ഈ മിശ്രിതം മുഖത്ത് സ്ഥിരമായി ക്ലെന്‍സിംഗിന് ശേഷം ഉപയോഗിക്കുക.
ബ്ലോട്ടിംഗ് ഉപയോഗിക്കാം
എണ്ണമയമാര്‍ന്ന ചര്‍മ്മക്കാര്‍ക്ക് ഇടക്കിടെ മുഖത്ത് പൗഡറും മറ്റും ഉപയോഗിക്കുന്നത് കൂടുതല്‍ വൃത്തികേടാവുകയേ ഉള്ളൂ. ഇത്തരക്കാര്‍ ബ്ലോട്ടിംഗ് പേപ്പര്‍ ഉപയോഗിച്ച് മുഖത്തെ എണ്ണമയം ഒപ്പിയെടുക്കുന്നതാണ് നല്ലത്.
ആഴ്ചയിലൊരിക്കലെങ്കിലും മൃതകോശങ്ങള്‍ കളയുക
ഓട്ടമീലോ ബദാം പൊടിച്ചതോ ഉപയോഗിച്ച് ആഴ്ചയിലൊരിക്കല്‍ മൃതകോശങ്ങള്‍ ഒഴിവാക്കാം. രണ്ടിലേതെങ്കിലും ഒന്ന് തേനുമായി ചേര്‍ത്ത് മുഖത്ത് പുരട്ടുക. കഴുകുംമുമ്പായി മുഖം മസാജ് ചെയ്യാം.
ചര്‍മ്മത്തിനും ആവശ്യമാണ് നല്ല ഡയറ്റ്. എണ്ണയും മറ്റും അധികമായുളള ഭക്ഷണങ്ങള്‍ ഒഴിവാക്കാം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യം എന്നിവ ഉള്‍പ്പെടുത്താം. ധാരാളം വെളളം കുടിക്കുന്നതും ചര്‍മ്മത്തിനെ സഹായിക്കും.