കാലാവസ്ഥയും പൊടിയും ... ചര്‍മ്മത്തെ കേടുവരുത്തുന്ന ഇഷ്ടം പോലെ കാരണങ്ങളുള്ളപ്പോള്‍ അവയില്‍ നിന്നെല്ലാം ചര്‍മ്മത്തെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും ചുമതലയാണ്. മിനുസവും തിളക്കവുമുള്ള ചര്‍മ്മം എല്ലാ കാലത്തും ഒരേ പോലെ നിലനിര്‍ത്താന്‍ അല്പം ശ്രദ്ധിച്ചാല്‍ മതിയാകും.
ദിവസവും മോയ്ചറൈസ് ചെയ്യുക എന്നതാണ് വരണ്ട ചര്‍മ്മത്തെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. കുളി കഴിഞ്ഞ ഉടനെ ലോഷന്‍ ദേഹത്ത് പുരട്ടാം.ഈറനുള്ള ചര്‍മ്മം എളുപ്പം ലോഷന്‍ ആഗിരണം ചെയ്യും. ദിവസേന ഉപയോഗിക്കാന്‍ എസ്പിഎഫ് അടങ്ങിയ മോയ്ചറൈസറുകള്‍ തിരഞ്ഞെടുക്കാം.
ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്താം. സ്പിനാഷ്, തുടങ്ങിയ ഇലക്കറികള്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതാണ്. ഇത് ചര്‍മ്മത്തിന് വളരെ നല്ലതാണ്.
വരണ്ട ചുണ്ടുകള്‍ക്ക് തേന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. തേന്‍ മുറിവുണക്കാനും ചര്‍മ്മത്തെ ഹൈഡ്രേറ്റ് ആയി നിര്‍ത്താനും സഹായിക്കും. തേന്‍ അകത്തേക്ക് കഴിക്കുകയാണ് വേണ്ടത്.
കഠിനമായ ചൂടേല്‍ക്കുന്നത് ചര്‍മ്മം കരുവാളിക്കാനിടയാക്കും. ഇത് ഒഴിവാക്കാന്‍ സണ്‍സ്‌ക്രീന്‍ പുരട്ടിയതിനുശേഷം മാത്രമേ വെയിലത്തിറങ്ങാവൂ. എസ്പിഎഫ് റേറ്റിംഗ് കുറഞ്ഞത് 15എങ്കിലുമുള്ള സണ്‍സ്‌ക്രീന്‍ ആണ് ഉപയോഗിക്കേണ്ടത്. വീര്യമേറിയ സോപ്പുകളും മറ്റും ചര്‍മ്മത്തിലെ എണ്ണമയം ഇല്ലാതാക്കും.വീര്യം കുറഞ്ഞ സോപ്പുകള്‍ തിരഞ്ഞെടുക്കുക.ചൂടു കൂടുതലുള്ള വെള്ളം കുളിക്കാന്‍ ഉപയോഗിക്കാതിരിക്കുക.പകരം ഇളം ചൂടുള്ള വെള്ളം മാത്രം ഉപയോഗിക്കുക.
ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സഹായിക്കും. ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താം.