വെള്ളം കുടികൊണ്ടുള്ള നേട്ടങ്ങൾ

NewsDesk
വെള്ളം കുടികൊണ്ടുള്ള നേട്ടങ്ങൾ

നമ്മുടെ എല്ലുകളില്‍ പോലും 22 ശതമാനം വെള്ളമാണ്  ഇനി രക്തത്തിലാണെങ്കില്‍ അത് 83 ശതമാനം വരും. അങ്ങനെ വെള്ളമില്ലാതെ നിലനില്‍പ്പില്ലാത്ത നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് വെള്ളംകുടിക്കുള്ള പ്രാധാന്യം ചെറുതല്ല.

അതായത്  ഓരോ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ആരോഗ്യമുള്ള ഒരാള്‍ കുടിക്കണമെന്നാണ് പഠനങ്ങള്‍ വ്യകാതമാകകുന്നത്. കാലാവസ്ഥക്കും രോഗാവസ്ഥക്കും അനുസരിച്ച് ഇത് വീണ്ടും കൂടും. രോഗങ്ങളെ തടയുന്നതില്‍ തുടങ്ങി ശരീരഭാരംകുറക്കാന്‍ വരെ വെള്ളംകുടി നമ്മളെ സഹായിക്കും. ക്ഷീണം, മൂഡ് സ്വിങ്, തലവേദന, ശ്രദ്ധക്കുറവ്, ഹ്രസ്വകാല ഓര്‍മ, ഉത്കണ്ഠ  , മേൽ വേദന, ക്ഷീണം എന്ന് തുടങ്ങി പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് നമ്മുടെ പച്ചവെള്ളം!

ശരീരത്തിൽ  അടിഞ്ഞ് കൂടിയിരിക്കുന്ന  തടികുറക്കാന്‍ മുതല്‍ ചര്‍മ്മസംരക്ഷണം വരെ, വെള്ളംകുടികൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്. കൃത്യമായ രീതിയിലുള്ള വെള്ളം കുടി   അസ്ഥികളുടെ തേയ്മാനം കുറയ്ക്കുന്നതിനും എല്ലുകളുടെ ശക്തി വര്‍ധിപ്പിക്കുന്നതിനും വെള്ളം കുടി സഹായിക്കും. ശരീരത്തിലെ വിഷവസ്തുക്കള്‍, മൃതകോശങ്ങള്‍, മാലിന്യങ്ങള്‍ എന്നിവയെ എളുപ്പത്തില്‍ പുറംതള്ളാന്‍ വെള്ളം കുടി ഏറെ സഹായിക്കും.

benefits of drinking water

RECOMMENDED FOR YOU: