പ്രഭാതഭക്ഷണം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഒട്ടുമിക്ക ആളുകളും ശ്രദ്ധാലുക്കളല്ല. ഒരു പക്ഷെ ഒരുപാടു മധുരം, അല്ലെങ്കില്‍ കൊഴുപ്പ് കൂടിയത് എന്നിങ്ങനെയാവും. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രഭാതഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
ഒരു ദിവസത്തെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ആഹാരമാണ് പ്രഭാതഭക്ഷണം. മെറ്റബോളിസത്തെ ഉത്തേജിപ്പിച്ച് ദിവസം മുഴുവനുമുള്ള ദഹനപ്രക്രിയ സുഗമമാക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഭാരം വേഗത്തില്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍, നിശ്ചിത അളവില്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
1. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്: ശരീരം രാത്രിയില്‍ കാറ്റബോളിസം എന്ന അവസ്ഥയിലായിരിക്കും. ഈ അവസ്ഥ പിന്നെയും തുടരുന്നത് ഈ അവസ്ഥയെ മെറ്റബോളിസം താഴ്ന്ന നിലയിലേക്ക് ആക്കുകയും ശരീരം തളരാന്‍ ഇടയാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പ്രഭാതഭക്ഷണം ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നു. ശരീരത്തിന്റെ മെറ്റബോളിസം തുടങ്ങുന്നതിനും, രക്തത്തിലെ പഞ്ചസാരയും അളവ് താഴാതിരിക്കാനും,ദിവസം മുഴുവനായും കഴിച്ചുകൊണ്ടിരിക്കാനുളള പ്രവണതയും ഇല്ലാതാക്കുന്നു.
2.കാര്‍ബ് അല്ലെങ്കില്‍ പ്രോട്ടീന്‍ ഇല്ലാതാക്കുന്നു: പ്രഭാതഭക്ഷണം ബാലന്‍സ് ചെയ്യാന്‍ കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.ആളുകള്‍ അധികവും കാര്‍ബോഹൈഡ്രേറ്റുകള്‍ മാത്രമുള്ള ബ്രഡ്, വീറ്റ്ഫ്‌ലേക്ക്‌സ് എന്നിവയോ പ്രോട്ടീന്‍ മാത്രമുള്ള മുട്ടയോ ആണ് തിരഞ്ഞെടുക്കുക.എന്നാല്‍ മാതൃകാപരമായ പ്രഭാതഭക്ഷണം എന്നത് കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഒരുപോലെ അടങ്ങിയ ഭക്ഷണമാണ് വേണ്ടത്.
3.ബ്രേക്ക്ഫാസ്റ്റ് നേരം വൈകുന്നത്: ഉണര്‍ന്നെഴുന്നേറ്റ് ഒരു മണിക്കൂറിനകം പ്രഭാതഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. എന്താണ് കഴിക്കുന്നത് എന്നത് ദിവസം മുഴുവനും സ്വാധീനിക്കും. രാത്രി ഭക്ഷണം അധികമാവുന്നത് രാവിലത്തെ ഭക്ഷണം കുറയ്ക്കാന്‍ ഇടയാക്കും എന്നാണ് വിദഗ്ദരുടെ അഭിപ്രായം.
4.പ്രഭാതഭക്ഷണം പിശുക്കുന്നത്: നമ്മളധികവും ഒരുപാടു കുറച്ചോ കൂടുതലായോ ആണ് കഴിക്കുക. ഇന്ത്യന്‍ പ്രഭാതഭക്ഷണങ്ങള്‍ അധികവും കാര്‍ബ് റിച്ചായുള്ളതാണ്.അതോടൊപ്പം പ്രൊട്ടീനും ലഭ്യമാക്കുകയാണ് വേണ്ടത്. തൈര്, പാല്‍ എന്നിവ ഉപയോഗിക്കാം.
5.മനസ്സ് നിറയെ കഴിക്കുക: പ്രഭാതഭക്ഷണം രാജാവിനെപോലെയാവണം എന്ന ചൊല്ല് പലപ്പോഴും തെറ്റിദ്ധരിപ്പിക്കാനിടയുണ്ട്.നമ്മുടെ ശരീരത്തിന് ആവശ്യം വേണ്ടത് എത്രയെന്നറിഞ്ഞിരിക്കേണ്ടതുണ്ട്. ഒരു ശരാശരി പ്രഭാതഭക്ഷണം എന്നത് ഒരു ബൗള്‍ ധാന്യം(5-8 tbsp)+10-15 ഗ്രാം ലീന്‍ പ്രോട്ടീന്‍(3-4 മുട്ട അല്ലെങ്കില്‍ 10-15ഗ്രാം പ്രോട്ടീന്‍ പൗഡര്‍) എന്നതാണ്.