മുടി കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

NewsDesk
മുടി കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആരോഗ്യമുള്ള മുടിയാണ് എല്ലാവരുടേയും ആഗ്രഹം- മൃദുലമായ, കെട്ടികുടുങ്ങാത്ത മുടി. മുടിയുടെ ആരോഗ്യം സൂക്ഷിക്കുന്നതിന്റെ ആദ്യപടി എന്നത് മുടി വൃത്തിയില്‍ കഴുകി സൂക്ഷിക്കുന്നതാണ്. മുടി കഴുകാനായി വീര്യം കൂടിയ വസ്തുക്കള്‍ ഉപയോഗിക്കുന്നതും തെറ്റായ രീതിയില്‍ മുടിയെ കഴുകുന്നതും മുടി കേടുവരുത്തും. മുടികൊഴിച്ചിലിനുവരെ ഇത് കാരണമായേക്കാം. നമ്മുടെ മുടി എങ്ങനെയുള്ളതാണ് എന്നതിനനുസരിച്ചു വേണം ആഴ്ചയില്‍ എത്രപ്രാവശ്യം മുടി കഴുകണമെന്ന് നിശ്ചയിക്കേണ്ടത്.


1. മുടിയുടെ കുരുക്കഴിക്കുക
 

മുടി കഴുകും മുമ്പായി തന്നെ മുടിയിലെ കുരുക്കുകളഴിച്ച് വൃത്തിയാക്കേണ്ടതുണ്ട്. കുരുക്കുകള്‍ മുടിയുടെ വേരുവരെയുള്ളത് സാവധാനം ചീകി അഴിച്ചെടുക്കുക.വലിയ പല്ലുള്ള ചീര്‍പ്പ് അല്ലെങ്കില്‍ നല്ല ക്വാളിറ്റി ചീര്‍പ്പ് ഉപയോഗിച്ച് വേണം മുടി ചീകിയൊതുക്കാന്‍. ഇങ്ങനെ ചെയ്യുന്നത് നനഞ്ഞ മുടി ചീകുന്നത് ഒഴിവാക്കാന്‍ സഹായിക്കും. 


കഴുകും മുമ്പായി മുടി നന്നായി ഓയില്‍ ചെയ്യുക


ആയുര്‍വേദപ്രകാരം മുടികഴുകും മുമ്പായി നന്നായി ഓയില്‍ മസാജ് ചെയ്യുന്നത് മുടി വളര്‍ച്ചയ്ക്കും, മുടിയില്‍ മറ്റ് കേടുപാടുകള്‍ വരാതിരിക്കാനും സഹായിക്കും. ഷാംപൂ ചെയ്യുന്ന ദിവസം കഴുകും മുമ്പായി മുടിയെ ഓയില്‍(വെളിച്ചെണ്ണ, ആല്‍മണ്ട് ഓയില്‍ ഇവയിലേതെങ്കിലും) ഉപയോഗിച്ച് പ്രീകണ്ടീഷന്‍ ചെയ്‌തെടുക്കാം.
ഇങ്ങനെ മസാജ് ചെയ്യുന്നത് തലയെ തണുപ്പിക്കുന്നതിനും വളരെയധികം സഹായിക്കും. തലയോട്ടിയില്‍ നിന്നും തുടങ്ങി മുടിയുടെ അറ്റം വരെ പതുക്കെ ഓയില്‍ മസാജ് ചെയ്യാം. ഇങ്ങനെ ചെയ്ത ശേഷം ഒരു രാത്രി മുഴുവനായോ 15 മിനിറ്റുനേരം അങ്ങനെതന്നെ വയ്ക്കാം. തലയില്‍ എണ്ണ നന്നായി പിടിക്കുന്നതിനും കുളികഴിഞ്ഞ ശേഷം കണ്ടീഷണര്‍ ഉപയോഗിക്കാതിരിക്കാനും ഇത് സഹായകമാണ്.


സാധാരണ വെള്ളമുപയോഗിച്ച് തല ദിവസവും കഴുകാം.

ഹെയര്‍കെയര്‍ ഉല്പന്നങ്ങള്‍ ഏത് തിരഞ്ഞെടുക്കണമെന്ന് സംശയമുണ്ടാക്കുന്ന തരത്തില്‍ അത്രയധികം ഉല്പന്നങ്ങള്‍ ഇന്ന് മാര്‍ക്കറ്റിലുണ്ട്. ഇന്നും പല ആളുകളും മാര്‍ക്കറ്റില്‍ നിന്നും ഷാംപൂവോ ഹെയര്‍ ക്ലെന്‍സറുകളോ ഉപയോഗിക്കുന്നില്ല. വെറും വെള്ളം മാത്രമാണ് പലരും ഉപയോഗിക്കുന്നത്. മുടിയ്ക്ക് ഓയിലി കൂടുതലോ മണമോ ഉണ്ടെങ്കില്‍ മാത്രമേ മുടി ഷാംപൂ ചെയ്യേണ്ടതുള്ളൂ. അല്ലാത്തപക്ഷം വെറുതെ കഴുകിയെടുത്താല്‍ മാത്രം മതി. കഠിനജലം ഉപയോഗിക്കുകയാണെങ്കില്‍ മുടിക്ക് വേണ്ട ഗുണം ലഭിക്കുകയില്ല എന്ന് തീര്‍ച്ച.

  1.  വിരല്‍ ഉപയോഗിച്ച് തല നന്നായി മസാജ് ചെയ്യുക.
  2.  ചെറിയ ചൂടുവെള്ളത്തില്‍ തല നന്നായി കഴുകുക.
  3.  അവസാനം തണുത്ത വെള്ളം ഉപയോഗിക്കാം.
  4.  അധികമുള്ള വെള്ളം തോര്‍ത്തി കളഞ്ഞ് സാധാരണ രീതിയില്‍ ഉണങ്ങാന്‍ അനുവദിക്കുക.

ബേക്കിംഗ് സോഡ ഉപയോഗിക്കാം

സാധാരണ വെള്ളം ഉപയോഗിച്ച് കഴുകുമ്പോള്‍ ഈ മാര്‍ഗ്ഗവും പരീക്ഷിക്കാവുന്നതാണ്. ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ നന്നായി മിക്‌സ് ചെയ്യുക. തലമുടി ചെറിയ ചൂടുവെള്ളത്തില്‍ നനച്ച ശേഷം ഈ മിശ്രിതം തലയിലേക്ക് ഒഴിക്കുക. വിരല്‍ ഉപയോഗിച്ച് തലയില്‍ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കുക. അധികം ഓയില്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയാം. മുടിയുടെ കനമനുസരിച്ച് മിശ്രിതത്തിന്റെ അളവ് കൂട്ടാം.


ഷാംപൂ ചെയ്യുന്ന ദിവസം ക്ലെന്‍സ് ചെയ്യുക

ഷാംപൂ ചെയ്യുന്ന ദിവസം മുടി നന്നായി ക്ലെന്‍സ് ചെയ്യാം. ഒരു ടീസ്പൂണ്‍ ഷാംപൂ അല്ലെങ്കില്‍ ഹെര്‍ബല്‍ ക്ലെന്‍സറുകള്‍ കൈയിലെടുക്കുക, വെള്ളത്തില്‍ ലയിപ്പിക്കുക.ഇത് വിരലുപയോഗിച്ച് സ്‌കാല്‍പ്പില്‍ തേച്ചുപിടിപ്പിക്കാം. സ്‌കാല്‍പ്പ് വല്ലാതെ ഉരയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. മുടി പൊട്ടിപോകുന്നത് ഒഴിവാക്കാന്‍ ഇത് സഹായകമാകും.


ഷാംപൂ മുടിയുടെ നീളം മുഴുവനായും ഉപയോഗിക്കേണ്ടതില്ല. ഇത് മുടിയെ വല്ലാതെ ഡ്രൈ ആക്കും. താഴേക്ക് തൂക്കിയിട്ട് ഷാംപൂ ചെയ്യുന്നതാണ് നല്ലത്.


കെമിക്കല്‍ ബേസ്ഡ് ഷാംപൂവിനേക്കാള്‍ നല്ലത് ആയുര്‍വേദിക് ഷാംപൂകളാണ്.പഴയ രീതിയിലുള്ള ചെമ്പരത്തി താളിയും മറ്റും ഉപയോഗിക്കാന്‍ സാധിക്കുന്നവരാണെങ്കില്‍ അതിനേക്കാള്‍ മികച്ച ക്ലെന്‍സറുകള്‍ വേറെ ഇല്ല. ഇന്ന് ഇതുണ്ടാക്കാന്‍ സാധിക്കാത്തവര്‍ക്കായി മാര്‍ക്കറ്റില്‍ പല പേരിലും ഇത് ലഭിക്കുന്നുണ്ട്, എത്രത്തോളം ഗുണകരമാണെന്നറിയില്ല.


നന്നായി കഴുകുക

ഷാംപൂ കഴിഞ്ഞ് മുടി നന്നായി കഴുകണം. മുടിയില്‍ ഷാംപൂവിന്റെ ഒരു ഭാഗവും തങ്ങി നില്‍ക്കാന്‍ ഇടയാക്കരരുത്. 


ഷാംപൂ ചെയ്ത് കഴിഞ്ഞ് മുടി കണ്ടീഷന്‍ ചെയ്യാം

കണ്ടീഷണറുകള്‍ മുടിയുടെ ആരോഗ്യത്തിന് സഹായിക്കില്ലെങ്കിലും അതുകൊണ്ട് മറ്റുപല ഗുണങ്ങളുമുണ്ട്. മുടിയെ ബലപ്പെടുത്താനും, സൂര്യന്റെ കഠിനമായ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും മറ്റും മുടിയെ സംരക്ഷിക്കുന്നു. ഷാംപൂ ചെയ്ത് കഴിഞ്ഞ് കണ്ടീഷണര്‍ പുരട്ടി കഴുകാം. അധികം ഗ്രീസി ആയിട്ടുള്ള മുടി ഉള്ളവര്‍ കണ്ടീഷണര്‍ ഒഴിവാക്കാം.


മുടിയുടെ സ്വഭാവമനുസരിച്ച് വേണം കണ്ടീഷണറുകള്‍ തിരഞ്ഞെടുക്കാന്‍.

വെളിച്ചെണ്ണയും കറ്റാര്‍വാഴ ജെല്ലും :  കഴുകിയ മുടി ടവ്വല്‍ ഉപയോഗിച്ച് തുടയ്ക്കുക. ചെറിയ ഒരു പാത്രം വെളിച്ചെണ്ണയില്‍ അലോവര ജെല്‍ മിക്‌സ് ചെയ്യുക. ഇത് നമ്മുടെ മുടിയില്‍ മുഴുവനായും പുരട്ടുക. മുടിയുടെ അറ്റത്ത് ഇത് നന്നായി പിടിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇത് സാധാരണ മുടിക്കാര്‍ക്കും ഡ്രൈ ഹെയറുള്ളവര്‍ക്കും യോജിച്ചതാണ്.


ആപ്പിള്‍ സിഡര്‍ വിനഗര്‍ : എണ്ണമയമുള്ള മുടിയുള്ളവര്‍ക്കാണ് ഇത് യോജിക്കുക. 1 കപ്പ് വെള്ളത്തില്‍ 2 ടേബിള്‍സ്പൂണ്‍ ACV ഒഴിച്ച് നന്നായി മിക്‌സ് ചെയ്ത ശേഷം തലയിലേക്ക ഒഴിച്ച് കഴുകുക. വിരലുപയോഗിച്ച് മിശ്രിതം നന്നായി തലയില്‍ പുരട്ടാം. ഡ്രൈ ഹെയറാണെങ്കില്‍ 1 ടേബിള്‍ സ്പൂണ്‍ മിശ്രിതം മതിയാകും.

 
കണ്ടീഷണര്‍ മുടിയില്‍ മുഴുവനായി പുരട്ടുക. നല്ല മുടിയാണെങ്കില്‍ തലയുടെ അറ്റത്ത് മാത്രം പുരട്ടിയാല്‍ മതിയാകും. തലയോട്ടി കണ്ടീഷന്‍ ചെയ്യേണ്ടതില്ല. തലയോട്ടി സ്വന്തമായി തന്നെ കണ്ടീഷണര്‍ ഉണ്ടാക്കും. അധികമായി ഉപയോഗിക്കുന്നത് ഹെയര്‍ ഫോളിക്കിളുകള്‍ ബ്ലോക്ക് ആവാന്‍ ഇടയാക്കും. വെള്ളം ശുദ്ധമാകും വരെ മുടി കഴുകാം. 


വെള്ളം പതുക്കെ ഒഴിവാക്കുക

അധികമുള്ള വെള്ളം ഒഴിവാക്കാനായി പതുക്കെ തുടയ്ക്കുക. ഉരയ്ക്കുന്നതും മുടി അമര്‍ത്തി തിരിയ്ക്കുന്നതും മുടി പൊട്ടാന്‍ കാരണമാകും. തല താഴ്ത്തി പിടിച്ച് മുടി താഴേക്കിട്ട് ടവ്വല്‍ കൊണ്ട് പതിയെ തുടയ്ക്കാം.
സാധാരണ രീതിയില്‍ ഉണങ്ങാന്‍ അനുവദിക്കുക


മുടി തോര്‍ത്തി കഴിഞ്ഞ് സാധാരണ രീതിയില്‍ ഉണങ്ങാന്‍ അനുവദിക്കാം. മുടിയില്‍ ഡ്രൈയര്‍ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല.


എണ്ണമയമുള്ള മുടിക്കാര്‍ നിത്യവും ഡ്രൈ മുടിക്കാര്‍ 1-2 പ്രാവശ്യം ആഴ്ചയിലും കഴുകുക


മുടിയില്‍ എണ്ണമയം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും.നമ്മള്‍ ഉപയോഗിക്കുന്ന ഹെയര്‍ ക്ലെന്‍സറുകളെ വരെ ഇത് ആശ്രയിച്ചിരിക്കും.


എണ്ണമയമുള്ള മുടി പെട്ടെന്ന് തന്നെ ഗ്രീസി ആകും അതുകൊണ്ട് തന്നെ ദിവസവും കഴുകാം. ഷാംപൂവോ മറ്റോ തിരഞ്ഞെടുക്കാം. 


ഡ്രൈ ഹെയര്‍ ദിവസവും ഷാംപൂ ചെയ്യേണ്ട കാര്യമില്ല. ആഴ്ചയില്‍ ഒരു ദിവസമോ രണ്ടുദിവസമോ ഷാംപൂ ചെയ്താല്‍ മതിയാകും. 


സാധാരണ മുടി ആഴ്ചയില്‍ 2-3 പ്രാവശ്യം കഴുകാം,
 

tips to wash your hair, how frequently want to wash

RECOMMENDED FOR YOU: