നമ്മളിൽ പലരും ടെലിവിഷനിലും നെറ്റിലും മാറിവരുന്ന പരസ്യങ്ങൾക്ക് പിനാലെ പോകാൻ യാതൊരുമടിയും കാണിക്കാത്തവരാണ് . പുതുതയി മാർക്കറ്റിൽ ഇറങ്ങുന്ന എന്ത് പ്രൊഡക്റ്റുകളും ഒന്നു ട്രൈ ചെയ്ത് നോക്കാൻ തുനിയുന്നവരാണ് കൂടുതലും.
പാര്‍ട്ടിക്കോ മറ്റോ ഇറങ്ങണമെങ്കില്‍ അടിമുതല്‍ മുടി വരെ മാറ്റങ്ങള്‍ വരുത്തണം. കൂടതെ ജീന്‍സും ടോപ്പും ഇട്ട് മുടി നിറയെ കളറുകളും ചെയ്ത് ഇറങ്ങിയില്ലെങ്കില്‍ നാണക്കേടെന്നാണ് എന്നാണ് ഇന്ന് നമ്മളിൽ എല്ലാവരുടെയും ചിന്ത പോകുന്നത്.
നമ്മൾ സൗന്ദര്യം എന്നു പറയുമ്പോള്‍ മുടിയും ഉണ്ട് ! പിന്നെന്താ പ്രശ്നം എന്നാണ് മിക്കവരുടെയും ചോദ്യം. ഹെയര്‍ കളറിംങും മറ്റും ഉപയോഗിക്കുന്നത് മുടിയുടെ മാത്രമല്ല മുഖത്തിന്റെ കൂടി ആരോഗ്യത്തിന് ഹാനീകരമാണെന്ന് ആദ്യം ഓര്‍ക്കുക.
കടകളിൽ നിന്ന്ങ്ങുന്നതിൽ അമോണിയ അടങ്ങിയ ഡൈയും ഹെയര്‍ കളറുമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത് മുഖത്തും തലയിലും പാടുകള്‍ വരുത്തിയേക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പരസ്യങ്ങലിൽ അമോണിയ ചേര്‍ന്നിട്ടില്ലെന്ന് എത്ര പറഞ്ഞാലും പാക്കറ്റുകളില്‍ എത്തുന്ന ഡൈയിലും ഹെയര്‍ കളറിലും ഇവ ചെറിയ അളവിലെങ്കിലും ചേരാതിരിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
കാശ് നോക്കി നിലവാരമില്ലാത്ത ഡൈ, ഹെയര്‍ കളറുകള്‍ എന്നിവയുടെ ഉപയോഗം കവിളുകളിലും മുഖചര്‍മത്തിലാകെയും പാടുകള്‍ വരുത്തിയേക്കും. സ്ഥിരമായി ഡൈ ഉപയോഗിക്കുന്നത് തലയോട്ടിയില്‍ കാക്കപ്പുള്ളി പോലെ പാടുകള്‍ ഉണ്ടാവുകയും പിന്നീട് ഇത് പടര്‍ന്ന് തലയിലെ ചര്‍മം കറുപ്പായി മാറുകയും ചെയ്യാറുണ്ട്. അതുകൊണ്ട് ഹെയര്‍ ഡൈ തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക.