ചർമ്മം തിളങ്ങാനും മുടിയുടെ സംരക്ഷണത്തിനും കാപ്പി

NewsDesk
ചർമ്മം തിളങ്ങാനും മുടിയുടെ സംരക്ഷണത്തിനും കാപ്പി

നിത്യവും രാവിലെ ഒരു കപ്പ് കാപ്പി എനർജി ബൂസ്റ്ററായും മെറ്റബോളിസം കൂട്ടാനും മറ്റും ഉപയോഗിക്കുന്നവരാണ് മിക്കവരും. കോഫി വ്യാപകമായി ഒരു പാനീയമായി ഉപയോഗിക്കുന്നവരാണ് നമ്മൾ എന്നാൽ, കാപ്പി ചർമ്മസംരക്ഷണത്തിനും മികച്ച ഒരു ഉത്പന്നമാണ്. കാപ്പിയുടെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളും, ഇതിലടങ്ങിയിരിക്കുന്ന ഫിനോളുകളും ചർമ്മത്തെ നശിപ്പിക്കുന്ന  ഫ്രീ റാഡിക്കളുകളോട് പോരാടുന്നു. 

ചർമ്മത്തിന് കാപ്പി എങ്ങനെയൊക്കെ ഗുണകരമാവുന്നുവെന്ന് നോക്കാം. 

ആന്‍റി ഏജിംഗ് ഗുണം

കാപ്പി ചർമ്മത്തിൽ നേരിട്ടുപയോഗിക്കുന്നത് സൺ സ്പോട്ടുകൾ, ചുവന്ന തടിക്കുന്നത്, ചർമ്മത്തിലുണ്ടാകുന്ന വരകൾ എന്നിവ കുറയ്ക്കുന്നു. 

മുഖക്കുരു ചികിത്സയ്ക്ക്

കാപ്പിയുടെ ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിനെതിരെ പ്രവർത്തിക്കുന്നു.

ഡാർക്ക് സർക്കിളുകളോട് പോരാടുന്നു

കണ്ണിന് താഴെ കാണുന്ന ഡാർക്ക് സർക്കിളുകൾ ഇല്ലാതാക്കാൻ കാപ്പി നല്ല മാർഗ്ഗമാണ്. കോഫിയിലെ കഫൈൻ ബ്ലഡ് വെസൽസ് ഡൈലേറ്റ് ചെയ്ത്, രക്തചംക്രമണം വർധിപ്പിക്കുന്നു. 

എങ്ങനെ ഉപയോഗിക്കാം

  • അര ടീസ്പൂൺ കാപ്പി പൊടി ഒലീവ് ഓയിലില്‍ മിക്സ് ചെയ്തെടുക്കുക. കയ്യിൽ കുറച്ച് തുള്ളി വെള്ളമെടുത്ത് നന്നായി പേസ്റ്റാക്കിയെടുക്കാം.
  • തേച്ചുരയ്ക്കാതെ പതിയെ കണ്ണിന് കീഴെയും കൺ പോളകളിലും പുരട്ടുക.
  • അഞ്ച് മുതൽ പത്ത് മിനിറ്റ് നേരം മിശ്രിതം അവിടെ നിർത്താം.

അത് കഴിഞ്ഞ് വെള്ളമുപയോഗിച്ച് കഴുകി, സോഫ്റ്റ് തുണികൊണ്ട് തുടയ്ക്കുക. ഇടയ്ക്കിടെ ഇതാവർത്തിക്കാം

നല്ലൊരു സ്ക്രബറായും കാപ്പി ഉപയോഗിക്കാം. കോഫിയിൽ അടങ്ങിയിരിക്കുന്ന ക്ലോറോജനിക് ആസിഡ് കൊളാജൻ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇത് ചർമ്മത്തെ ഉത്തേജിപ്പിക്കുന്നു. കോഫീ പൗഡർ ഒലീവ് ഓയിലിലോ വെള്ളത്തിലോ ചേര്‍ത്ത് പേസ്റ്റാക്കി ഉപയോഗിക്കാം.

ശരീരത്തിലെ അമിതമായ എണ്ണമയം ഇല്ലാതാക്കുന്നതിനും കാപ്പി ഉപയോഗിക്കാം. ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പുഷ്ടമായ കോഫി പൊടിയും മറ്റും മൂലം മുഖത്തുണ്ടാകുന്ന എണ്ണമയത്തേയും ബ്ലാക്ഹെഡ്സിനേയും ഇല്ലാതാക്കുന്നു. മുഖത്തെ കറുത്ത കലകള്‍ നീക്കം ചെയ്യുകയും രക്തചംക്രമണം വർധിപ്പിക്കുകയും ചെയ്യുന്നു. കോഫി ഫേസമാസ്ക് ഇടുന്നത് ബാക്ടീരിയ തുടങ്ങിയവയിൽ നിന്നും ചർമമത്തിന് സംരക്ഷണമേകുന്നു.

ചർമ്മത്തിന് മാത്രമല്ല മുടിയിഴകൾക്കും കാപ്പി വളരെ നല്ലതാണ്. ശിരോചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കി മുടി കൊഴിച്ചിൽ തടയുന്നു. മുടിക്ക് നിറം നൽകാനും ഹെന്നയും കോഫിയും മിക്സ് ചെയ്ത് മുടിയിൽ പുരട്ടാം. നന്നായി പിടിപ്പിച്ച് മൈൽഡ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
 

How coffee can benefit your skin

RECOMMENDED FOR YOU: