ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ല എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നവരാണ് ഏറെയും ആൾക്കാർ.
പ്രായത്തിനനുസരിച്ച് സൗന്ദര്യം നിലനിർതുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് , എന്നാലും അൽപ്പം സമയം നമ്മൾ ചർമ്മത്തിനായി മാറ്റി വച്ചാൽ അതിന്റെ ഫലം സൗന്ദര്യത്തിൽ കാണാവുന്നതാണ്.
നിങ്ങളിൽ ചെറുപ്പമായിരിക്കാന്‍ കൊതിക്കുന്നവര്‍ ഉണ്ടെങ്കിൽ എത്രയും വേഗം ചര്‍മസംരക്ഷണത്തില്‍ ഒരല്‍പ്പം കൂടി ശ്രദ്ധികേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണ്. കാരണം ചര്‍മ്മത്തെ പോഷണം നല്‍കി പരിപോഷിപ്പിക്കാനും സൂര്യപ്രകാശത്തിന്റെ കാഠിന്യത്തില്‍നിന്നു രക്ഷിക്കാനും പ്രത്യേക ശ്രദ്ധ നമ്മൾ നൽകുക തന്നെ വേണം.
പ്രകൃതിയിൽ ചര്‍മസംരക്ഷണത്തിന്ലഭിച്ച വരദാനമാണ് അലോവേര എന്ന നമ്മുടെ കറ്റാര്‍വാഴ.ഇതില്‍ ഒരുപാട് ഗുണങ്ങള്‍ ഉണ്ട്. കറ്റാര്‍വാഴ അടങ്ങിയ വസ്തുക്കള്‍ക്ക് വിപണിയില്‍ ഇന്ന് നല്ല പ്രാധാന്യം ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ പരമ്പരാഗത ചികില്‍സാ രീതിയിലെ ഒഴിച്ചുകൂടാനാവാത്ത ഔഷധമായ കറ്റാര്‍വാഴ ഇന്ന് ഉപയോഗിക്കുന്നത് എണ്ണിയാലൊടുങ്ങാത്ത സൗന്ദര്യ സംരക്ഷണ വസ്തുക്കളിലാണ്.
കറ്റാര്‍വാഴക്ക്ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും നൈസര്‍ഗികമായ തിളക്കം നല്‍കാനും കഴിവുണ്ട്. വെള്ളം ശേഖരിച്ചു വെയ്ക്കാനുള്ള കഴിവാണ് കറ്റാര്‍വാഴയെ ഇതിനു ഇത്തരത്തിൽ പ്രാപ്തമാക്കി തീര്‍ക്കുന്നത്. വരണ്ടതും വിള്ളലുള്ളതുമായ ചര്‍മ്മത്തിന് ജലാംശമുയര്‍ത്താന്‍ കറ്റാര്‍വാഴയുടെ ഉപയോഗം വളരെയധികം സഹായകമാകുന്നുവെന്നാണ് കണ്ടെത്തൽ.