കണ്ണെഴുതി വാലിടുന്നത് കണ്ണുകളുടെ സൗന്ദര്യം കൂട്ടുന്നതോടൊപ്പം കണ്ണുകള്‍ക്ക് സംരക്ഷണവുമേകുന്നു. നല്ല തിളങ്ങുന്ന പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തേയും സൂചിപ്പിക്കുന്നു. പണ്ടൊക്കെ കണ്ണുകളുടെ ആരോഗ്യത്തിനായി കണ്‍മഷികള്‍ പ്രത്യേകം തയ്യാറാക്കുമായിരുന്നു. കണ്ണിന്റെ ആരോഗ്യത്തിനും തേജ്ജസ്സിനും യോജിച്ചതായിരുന്നു ഇവ.
ഇന്ന് കണ്‍മഷികള്‍ ഉണ്ടാക്കുന്നതിനു പകരം റെഡിമെയ്ഡ് ആയെന്നു മാത്രം. എന്നാലും പെണ്ണിന് ചന്തം കൂട്ടാന്‍ കണ്‍മഷി വേണം.പൂവാങ്കുറുന്നില നീരില്‍ ഏഴുതവണയെങ്കിലും നനച്ചുണക്കിയ തുണി കൊണ്ട് തിരിയുണ്ടാക്കുക. അത് പ്രത്യേകം കാച്ചിയ നെയ്യില്‍ നനച്ച് ഓടു വിളക്ക് കത്തിക്കുക. കത്തുന്ന വിളക്കിനുമേല്‍ പുത്തന്‍ കലം കമിഴ്ത്തി വച്ച് അതില്‍ പിടിക്കുന്ന കരി ചുരണ്ടിയെടുക്കുക. എണ്ണയിലോ നെയ്യിലോ ചാലിച്ച് കര്‍പ്പൂരമോ മറ്റു സുഗന്ധ ദ്രവ്യങ്ങളോ ചേര്‍ത്ത് കണ്ണിലെഴുതാം.കണ്‍പോളയ്ക്കകത്താണ് ഈ കണ്‍മഷി എഴുതുക.
എന്നാല്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന ഐലൈനറുകളും കണ്‍മഷികളും കണ്‍പോളയ്ക്കകത്തെഴുതുന്നത് നന്നല്ല.
നിത്യവും കണ്ണെഴുതുന്നത് അഴകിനോടൊപ്പം കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്. കണ്ണില്‍ ചൊറിച്ചില്‍, പഴുപ്പുബാധ,ചുട്ടുനീറ്റല്‍,പീള അടിയുക എന്നിവയെ ഒരു പരിധിവരെ തടയാന്‍ ഇതു കൊണ്ടാവും.
കണ്‍പീലികളും വളര്‍ച്ചയ്ക്കും കണ്ണിന്റെ നിറത്തിനും സൗവീര്യം മഷി കൊണ്ട് കണ്ണെഴുതുന്നത് നല്ലതാണ്.