ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം,കല്യാണ നാള്‍ സുന്ദരിയാകാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. കല്യാണ നാള്‍ എങ്ങനെയിരിക്കും , എങ്ങനെയാവണം. ബ്രൈഡല്‍ മേക്കപ്പിനെ കുറിച്ച് അറിയാം..
കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കില്‍ കല്യാണം അടിപൊളിയാക്കാം. കല്യാണ ദിവസത്തിന് മൂന്നോ നാലോ മാസം മുമ്പെയെങ്കിലും ഒരുക്കങ്ങള്‍ തുടങ്ങണം. എല്ലാ ഒരുക്കങ്ങളും കൃത്യമായ പ്ലാനിംഗോടോ ചെയ്യാന്‍ ശ്രദ്ധിക്കണം.
മുമ്പത്തെ പോലെ അല്ല് ഇന്ന് ഒന്നോ രണ്ടോ ദിവസത്തെ കല്യാണ ആഘോഷങ്ങള്‍ മാറി നാലും അഞ്ചും ദിവസങ്ങള്‍ ആഘോഷമായി മാറി. ഉത്തരേന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന പല ചടങ്ങുകളും ഇന്ന് നമുക്കും പ്രിയപ്പെട്ടതായി മാറുന്നു. അതില്‍ പ്രധാനം മഞ്ഞള്‍ കല്യാണം എന്നും പറയുന്ന ഹല്‍ദി ഡേയും മൈലാഞ്ചി കല്യാണവും ആണ്.കല്യാണത്തിന് മൂന്നു ദിവസം മുമ്പ് മണവാട്ടിക്ക് മഞ്ഞള്‍ ചാര്‍ത്തുന്ന ചടങ്ങാണ് ഹല്‍ദി. പല കാര്യത്തിലും ശ്രദ്ധിക്കണമെങ്കിലും കാര്യമായി ശ്രദ്ധ കൊടുക്കേണ്ടത് വസ്ത്രത്തിലും മേക്കപ്പിലും ആണ്.
മണവാട്ടി മേക്കപ്പ് വേണം, എന്നാല്‍ മേക്കപ്പ് ചെയ്തതായി തോന്നുകയും അരുത്. മിനിമലിസ്റ്റിക് ലുക്ക് ആണ് മേക്കപ്പിലെ പുത്തന്‍ ട്രന്റ്. ഇത്തരം മേക്കപ്പില്‍ നമ്മുടെ ചര്‍മ്മത്തിന് യോജിക്കുന്ന ഫൗണ്ടേഷന്‍ വേണം തിരഞ്ഞെടുക്കാന്‍. കണ്ണിന്റെ മേക്കപ്പിന് ന്യൂട്രല്‍ നിറങ്ങള്‍ ഉപയോഗിക്കാം.പിങ്ക്, കോറല്‍ നിറങ്ങളിലുള്ള ഐഷാഡോയുമാകാം. കണ്ണിന് പ്രാധാന്യം നല്‍കിയുള്ള മേക്കപ്പാവണം ചെയ്യേണ്ടത്. അല്പം മസ്‌കാരയും ആവാം.
ട്രഡീഷണല്‍ ലുക്കാണെങ്കില്‍ മൃദുലവും തിളക്കമുള്ളതുമായ ചര്‍മവും തുടുത്ത കവിള്‍ത്തടങ്ങളുമായിരിക്കണം. കട്ടിയില്‍ കണ്ണെഴുതി മസ്‌കാര പുരട്ടണം.ലിപ്സ്റ്റിക്കിനും ചര്‍മ്മത്തിന് ഇണങ്ങുന്ന നിറങ്ങള്‍ വേണം ഉപയോഗിക്കാന്‍. മേക്കപ്പ് ഒലിച്ചുപോകാതിരിക്കാനുള്ള വാട്ടര്‍പ്രൂഫ് മേക്കപ്പും എയര്‍ ബ്രഷ് മേക്കപ്പും നല്ല രീതികളാണ്.
സാരി ഭംഗിയോടെ വൃത്തിയില്‍ ഉടുക്കണം. സാരിയായാലും ഏതു കല്യാണ വസ്ത്രമായാലും ചില്ലി റെഡും, പിങ്കും, ഗോള്‍ഡനും, മെറൂണും റോസുമൊക്കെയാണ് ട്രന്റ്.
ആഭരണങ്ങളുടെ കാര്യമാണെങ്കില്‍ വെള്ളയും ഗോള്‍ഡനും വരുന്ന ഗൗണിനൊപ്പം ഡയമണ്ടിന്റെ ഒരു മാല മതി. വസ്ത്രങ്ങള്‍ക്ക് ഇണങ്ങുന്ന തരത്തിലാവണം ആഭരണങ്ങള്‍ സെലക്ട് ചെയ്യേണ്ടത്.
ഹെയര്‍സ്റ്റൈലിലും വേണ്ട ശ്രദ്ധ കൊടുക്കണം. എണ്ണമയമില്ലാത്ത മുടിയായിരിക്കാന്‍ ശ്രദ്ധിക്കണം.അല്ലെങ്കില്‍ മുടി ഒട്ടിയിരിക്കും. മുടി മുന്നില്‍ ഉയര്‍ത്തി പഫ് ചെയ്ത് കെട്ടാം. മുടി പിന്നിയിടുന്നതും പുട്ട അപ് ചെയ്യുന്നതുമൊക്കെ നല്ല സ്റ്റൈലുകളാണ്. ഏതു ഹെയര്‍ സ്‌റ്റൈല്‍ ആണ് ഉപയോഗിക്കേണ്ടത് എന്ന് നമ്മുടെ മുഖത്തിന് അനുസരിച്ച് വേണം തീരുമാനിക്കാന്‍.
കല്യാണം അടുക്കുമ്പോള്‍ മാത്രം ഫിറ്റനസിനെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല. അത് ഭംഗി കൂട്ടുന്നതിനേക്കാള്‍ അഭംഗിയ്ക്കാകും കാരണമാകുക. ചിട്ടയോടെയല്ലാത്ത ഡയറ്റിംഗും മറ്റും ശരീരം ക്ഷീണിക്കാന്‍ കാരണമാകും.എത്ര തിരക്കായാലും നേരത്തിനുള്ള ഭക്ഷണവും ആവശ്യത്തിന് വെള്ളവും മറക്കരുത്. ഇത് നമ്മുടെ ചര്‍മ്മത്തിനും ശരീരത്തിനും നല്ലതാണ്.