വിവാഹദിനം അടുത്തെത്തിക്കഴിഞ്ഞോ? ചര്‍മ്മത്തിനും അല്പം പ്രാധാന്യം നല്‍കാം. വിവാഹത്തിന് സുന്ദരിയായിരിക്കാന്‍ കൊതിക്കാത്തവരുണ്ടാവില്ലല്ലോ.വിവാഹദിനത്തിലും വിവാഹആല്‍ബത്തിലും സുന്ദരിയാവാന്‍ ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ അല്പം പ്ലാനിംഗ് ആവാം. വിവാഹസുദിനത്തിന് മാസങ്ങള്‍ക്ക് മുമ്പേ അതിനായി തയ്യാറാവാം.എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്നും ചെയ്യാതിരിക്കണമെന്നും നോക്കാം.
ഇന്‍വേസിവ് ചികിത്സ തല്‍ക്കാലം നിര്‍ത്താം : കെമിക്കല്‍ പീലിംഗ്, ലേസര്‍ ചികിത്സ തുടങ്ങിയ ചികിത്സകള്‍ തല്‍ക്കാലം മാറ്റി നിര്‍ത്താം. ഇത്തരം ചികിത്സകള്‍ ഫലം ലഭിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നതാണ് കാരണം. വിവാഹത്തിന് തൊട്ടടുത്ത് ഇത്തരം ചികിത്സകള്‍ ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ച്് നേട്ടമൊന്നുമുണ്ടാവില്ല.
മുഖക്കുരു നുള്ളി കളയുന്നവരാണ് മിക്കവരും, എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന കലകള്‍ മാറാന്‍ മാസങ്ങള്‍ വേണ്ടിവരും. മുഖത്തെ നിറം അവിടാവിടെയായി മങ്ങി നില്‍്ക്കാന്‍ ഇത് ഇടയാക്കും. സ്‌പോട്ട് ട്രീറ്റ്‌മെന്റുകള്‍ നടത്തുന്നത് നല്ലതാവും എന്തെങ്കിലും തരത്തിലുള്ള കലകളുള്ളവര്‍. ദിവസവും ശുദ്ധമായ അലോവര ജെല്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
വളരെ വിലകൂടിയ ചര്‍മ്മസംരക്ഷണമാര്‍ഗ്ഗങ്ങള്‍ തേടുന്നതിനു പകരം പ്രകൃത്യാലുള്ള മാര്‍്ഗ്ഗങ്ങള്‍ ഈ സമയത്ത് പരീക്ഷിക്കുന്നതാണ് നല്ലത്. വിലകൂടിയ മാര്‍ഗ്ഗങ്ങള്‍ ചിലപ്പോള്‍ അപകടം വരുത്തിവച്ചേക്കാം.
നന്നായി ഉറങ്ങുന്നതും സ്‌ട്രെസ്സ് കുറയ്ക്കുന്നതും മുഖത്തിനും തിളക്കം നല്‍കും. ഉറക്കക്കുറവും സ്‌ട്രെസ്സും ഡാര്‍ക്ക് സര്‍ക്കിള്‍സിനും മുഖക്കുരുവിനും മറ്റും കാരണമാവും.
ആല്‍ക്കഹോളിക് ഉല്പന്നങ്ങളുടെ ഉപയോഗം ഈ സമയത്ത് ഒഴിവാക്കാം. ധാരാളം വെള്ളം കുടിക്കുന്നത് മുഖകാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
കല്യാണത്തിന് ദിവസങ്ങള്‍ക്ക് മുമ്പായാണ് ഫേഷ്യല്‍ ചെയ്യുന്നതെങ്കില്‍ സാധാരണ ചെയ്യുന്നവ മാത്രം , ഒരിക്കല്‍ ഉപയോഗിച്ചത്, ചെയ്യുന്നതാണ് നല്ലത്. പുതിയ പരീക്ഷണങ്ങള്‍ നന്മയേക്കാള്‍ ദോഷം വരാന്‍ സാധ്യത കൂടുതലാണ്. ചര്‍മ്മകലകള്‍ കൂടുതലായി ഉരിഞ്ഞു കളയുന്ന ചികിത്സകള്‍ക്ക് പകരം ക്ലെന്‍സിംഗ് മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാം. സ്മൂത്തായ ചര്‍മ്മത്തിനായി നല്ല ഫേസ്മാസ്‌കുകള്‍ ഉപയോഗിക്കാവുന്നതാണ്.