കണ്ണിനു ചുറ്റും കറുത്ത വലയങ്ങള്‍, കാരണങ്ങള്‍ പരിഹാരങ്ങള്‍

NewsDesk
കണ്ണിനു ചുറ്റും കറുത്ത വലയങ്ങള്‍, കാരണങ്ങള്‍ പരിഹാരങ്ങള്‍

കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുത്ത വലയങ്ങള്‍ അഥവാ പെരി ഓര്‍ബിറ്റല്‍ ഡാര്‍ക്ക് സര്‍ക്കിള്‍സ് സ്ത്രീയെയും പുരുഷനെയും ഒരുപോലെ ബാധിക്കുന്ന പ്രശ്‌നമാണ്. പല കാരണങ്ങളാലാവാം കറുത്ത വലയങ്ങള്‍ ഉണ്ടാകുന്നത്. കണ്ണിനു ചുറ്റുമുള്ള ചര്‍മ്മ വളരെ സോഫ്റ്റ് ആണ് മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ച്. ചര്‍മ്മത്തിനുണ്ടാകുന്ന നേരിയ പ്രശ്‌നം പോലും ഇവിടെ വലുതായി കാണും.


കാരണങ്ങള്‍

പ്രായം കൂടുമ്പോള്‍ കണ്ണിനു താഴെയുള്ള മാംസളമായ ഭാഗം വീര്‍ക്കുന്നതും കറുത്ത വലയങ്ങള്‍ രൂപപ്പെടുന്നതും സര്‍വ്വസാധാരണമാണ്. പ്രായാധിക്യം മാത്രമല്ല കണ്ണിനുതാഴെയായി കാണപ്പെടുന്ന വലയങ്ങള്‍ക്ക് കാരണമാകുന്നത്. ഉറക്കമില്ലായ്മ, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, പോഷകക്കുറവ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജീവിതശൈലിയിലെ വ്യതിയാനങ്ങള്‍, പാരമ്പര്യം എന്നിവയെല്ലാം കാരണമാകാം.
കറുത്ത വലയങ്ങള്‍ നമ്മുടെ രൂപത്തെ മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.
കെമിക്കല്‍ കലര്‍ന്ന ഉല്പന്നങ്ങള്‍ ഈ അവസ്ഥയ്ക്ക് പരിഹാരമാകുമെങ്കിലും പലര്‍ക്കും ഇത്തരം ഉത്പന്നങ്ങള്‍ പ്രശ്‌നകാരണമാകും. വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് രണ്ടു ദിവസം കൊണ്ടുതന്നെ പരിഹാരം കണ്ടെത്താനാവും.


തക്കാളി
 

കറുത്തവലയങ്ങള്‍ ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് തക്കാളി. ചര്‍മ്മം മിനുസമുള്ളതാക്കാനും കറുത്തവലയങ്ങള്‍ കുറയ്ക്കാനും തക്കാളി സഹായിക്കും. ഒരു ടീസ്പൂണ്‍ തക്കാളി നീരും ഒരു ടീസ്പൂണ്‍ നാരങ്ങാനീരും സമം ചേര്‍ത്ത് കണ്ണിനു താഴെ പുരട്ടുക. പത്ത് മിനിറ്റ് നേരം വച്ച ശേഷം നല്ല വെള്ളത്തില്‍ കഴുകുക. രണ്ട് ദിവസത്തില്‍ ഒരിക്കല്‍ ഇത് തുടരാം. ഡാര്‍ക്ക് സര്‍ക്കിള്‍സ് കുറയ്ക്കാനായി ദിവസവും തക്കാളി , നാരങ്ങാനീര്, പുതിനയില എന്നിവ ചേര്‍ത്ത് ജ്യൂസ് കുടിക്കുക.

ഉരുളക്കിഴങ്ങ്
 

ഉരുളക്കിളങ്ങില്‍ ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്. ഇത് ചര്‍മ്മത്തെ ലോലമാക്കുന്നു. കണ്ണിനുചുറ്റുമുള്ള തടിപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു. തണുത്ത ഉരുളക്കിഴങ്ങ് എടുത്ത് ഗ്രേറ്റ് ചെയ്യുക. ഒരു ബൗളിലേക്ക് ഇതിന്റെ ജ്യൂസ് എടുത്ത് വയ്ക്കുക. കോട്ടണ്‍ ഈ ജ്യൂസില്‍ മുക്കി കണ്ണിനുമുകളില്‍ 20മിനിറ്റ് നേരം വച്ച ശേഷം കഴുകുക.

മഞ്ഞളും പുതിനയിലയും

ക്ഷീണിച്ച ചര്‍മ്മത്തെ ഉത്തേജിപ്പിക്കാന്‍ മഞ്ഞള്‍ സഹായിക്കും. ഒരു ജാറില്‍ പുതിനയില അരച്ചെടുത്ത് അരിച്ചുമാറ്റുക. ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ക്കുക. ഈ മിശ്രിതം കണ്ണിനു താഴെയായി പുരട്ടുക. 20മിനിറ്റ് അതുപോലെ നിര്‍ത്തിയിട്ട് തണുത്ത വെള്ളത്തില്‍ കഴുകുക.


വെളിച്ചെണ്ണ
 

കേടായ ചര്‍മ്മത്തെ റിപ്പയര്‍ ചെയ്യാന്‍ വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന മോയ്ചറൈസരും വിറ്റാമിന്‍ ഇയും ആന്റി ഓക്‌സിഡന്റുകളും സഹായിക്കും. ലാക്ടിക് ആസിഡിനാല്‍ സമ്പുഷ്ടമായ വെളിച്ചെണ്ണ ചര്‍മ്മത്തിന്റെ അയവ് ഇല്ലാതാക്കി ബലമുള്ളതാക്കുന്നു. ഉറങ്ങുന്നതിനുമുമ്പായി വെളിച്ചെണ്ണ കണ്ണിനുചുറ്റും പുരട്ടുക. ഒരു മിനിറ്റ് നേരം ക്ലോക്ക് വൈസായും ആന്റി ക്ലോക്ക് വൈസായും മസാജ് ചെയ്യുക. രാത്രി മുഴുവന്‍ ഇങ്ങനെ നിര്‍ത്തുക.

തണുത്ത വെള്ളരി
 

കണ്ണിനു ചുറ്റുമുള്ള തടിപ്പ് ഇല്ലാതാക്കാന്‍ വെള്ളരിയിലെ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. ചര്‍മ്മകോശങ്ങളെ സങ്കോചിപ്പിക്കാന്‍ വെള്ളരിയിലെ നാച്ചുറല്‍ ആസ്ട്രിന്‍ജന്റും തണുപ്പും സഹായിക്കും.ഇത് കറുത്ത വലയങ്ങള്‍ ഇല്ലാതാക്കും. രണ്ട് കണ്ണിനുമുകളിലുമായി കഷ്ണമാക്കിയ വെള്ളരിക്ക വെക്കുക. മിനിറ്റ് നേരം ഇങ്ങനെ വച്ചിട്ട് കഴുകുക.


തണുത്ത ടീബാഗുകള്‍
 

ടീബാഗ്‌സില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുന്നു. കോശങ്ങളിലെ ഫ്‌ലൂയിഡ് റീട്ടന്‍ഷന്‍ കുറയ്ക്കുന്നു. ഇത് കണ്ണിനു ചുറ്റുമുള്ള ചര്‍മ്മത്തെ തിളക്കവും മിനുസവുമുള്ളതാക്കുന്നു. വെള്ളത്തില്‍ മുക്കിവച്ച രണ്ട് ടീബാഗുകളെടുത്ത് 10മിനിറ്റ് നേരം തണുപ്പിക്കുക. കണ്ണിനുമുകളിലായി 5-10മിനിറ്റ് നേരം ഈ ബാഗുകള്‍ വയ്ക്കുക. തണുത്ത വെള്ളത്തില്‍ കഴുകുക. ഒരു ദിവസം തന്നെ 1-3പ്രാവശ്യം ഇതാവര്‍ത്തിക്കാം.

തണുത്ത പാല്‍
 

പാലില്‍ വിറ്റാമിന്‍ എയും ബി6 എന്നിവ അടങ്ങിയിരിക്കുന്നു. ഇത് പുതിയ ചര്‍മ്മകോശങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു. പാലിലെ വിറ്റാമിന്‍ ബി12 ഡാര്‍ക്ക് സ്‌കിന്‍ ലൈറ്റാക്കുന്നു. സണ്‍ ഡാമേജില്‍ നിന്നും ഫ്രീ റാഡികള്‍സില്‍ നിന്നും പാലിലടങ്ങിയിരിക്കുന്ന സെലീനിയം രക്ഷയേകുന്നു. രണ്ട് കോട്ടണ്‍ കഷ്ണങ്ങള്‍ പാലില്‍ മുക്കി കണ്ണിനു മുകളിലായി വയ്്ക്കുക, ഇരുപതു മിനിറ്റ് വച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ മൂന്നുപ്രാവശ്യം ആവര്‍ത്തിക്കുക.

പനിനീരും പാലും

സെന്‍സിറ്റീവ് ആയിട്ടുള്ള ചര്‍മ്മത്തിന് പനിനീര് നല്ല പരിഹാരമാണ്. രണ്ട് സ്പൂണ്‍ പാലും 1 ടീസ്പൂണ്‍ പാലും മിക്‌സ് ചെയ്യുക. രണ്ട് കോട്ടണ്‍ കഷ്ണങ്ങള്‍ ഈ മിശ്രിതത്തില്‍ മുക്കി 20മിനിറ്റ് നേരം വയ്ക്കുക. അതിനു ശേഷം വെള്ളത്തില്‍ കഴുകുക.

ഓറഞ്ച് ജ്യൂസ്
 

ഓറഞ്ച് ജ്യൂസ് വളരെ ഫലപ്രദമായ വസ്തുവാണ്. ഓറഞ്ച് ജ്യൂസില്‍ അല്പം ഗ്ലിസറിന്‍ മിക്‌സ് ചെയ്യുക. ഈ മിശ്രിതം കണ്ണിനുചുറ്റും പുരട്ടുക. കണ്ണിനു നല്ല തിളക്കവും നല്‍കാന്‍ ഇത് സഹായിക്കും.

പലപ്പോഴും കണ്ണിനുചുറ്റും കറുപ്പ് നിറത്തില്‍ കാണുന്നത് മൃതകോശങ്ങളാണ്. ദിവസവും രണ്ട് തവണ ചര്‍മ്മം മോയ്ചറൈസ് ചെയ്യുന്നത് നല്ലതാണ്. ചര്‍മ്മത്തിന് യോജിച്ച മോയ്ചറൈസ് ഉപയോഗിക്കാന്‍ ശ്രമിക്കുക. ആല്‍മണ്ട് ഓയില്‍ ഉപയോഗിച്ച് ചര്‍മ്മം മസാജ് ചെയ്യുന്നത് നല്ലതാണ്.


ഡാര്‍ക്ക് സര്‍ക്കിള്‍സ് വരാതിരിക്കാന്‍ ശ്രദ്ധിക്കാം

  1.  സ്‌ട്രെസ്സ് കുറയ്ക്കുക
  2.  അയേണ്‍, വിറ്റാമിന്‍ സി സമ്പുഷ്ടമായ ഡയറ്റ് സ്വീകരിക്കുക. അയേണ്‍ അടങ്ങിയിട്ടുള്ള ആഹാരം ഹീമോഗ്ലോബിന്‍ ലെവല്‍ കൂട്ടാന്‍ സഹായിക്കുന്നു. ഇത് ഡാര്‍ക്ക് സര്‍ക്കിള്‍ ഇല്ലാതാക്കുന്നു. വിറ്റാമിന്‍ സി ശരീരത്തെ അയേണ്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. 
  3.  അലര്‍ജി, പനി, ആസ്തമ, നാസല്‍ കണ്‍ജഷന്‍ എന്നിവയ്ക്ക് ചികിത്സ തേടുക. 
  4.  കണ്ണ് തിരുമ്മുന്നത് ഒഴിവാക്കാം.
  5.  അലര്‍ജി ഉണ്ടാക്കുന്ന കോസ്‌മെറ്റിക്‌സ് ഒഴിവാക്കാം. 
  6.  മോയ്ചറൈസര്‍ നിത്യവും ഉപയോഗിക്കുക. 
     
Causes , natural home remedies for dark circles under eyes

RECOMMENDED FOR YOU: