മേക്കപ്പിന്‌ മുമ്പ്‌ മുഖം തണുത്ത വെള്ളത്തില്‍ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

NewsDesk
മേക്കപ്പിന്‌ മുമ്പ്‌ മുഖം തണുത്ത വെള്ളത്തില്‍ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

കത്രീന കെയ്‌ഫ്‌, ആലിയ ഭട്ട, കൃതി സാനന്‍ തുടങ്ങി നിരവധി താരങ്ങള്‌ മുഖം തണുത്ത വെള്ളത്തില്‍ കഴുകുന്നതിനെ പറ്റി പറയുന്നത്‌ ശ്രദ്ധിച്ചുകാണും. മേക്കപ്പ്‌ ചെയ്യും മുമ്പ്‌ ഇങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയെന്ന്‌ നോക്കാം. മേക്കപ്പ്‌ ചെയ്യുന്നതിന്‌ മുഖചര്‍മ്മത്തെ ഒരുക്കുന്നതിന്‌ ഈ പ്രവൃത്തി സഹായിക്കുമെന്നാണ്‌ വിശ്വാസം.

 

മേക്കപ്പ്‌ കുറേനേരം നില്‍ക്കാന്‍ സഹായിക്കും

കുറേ നേരം മേക്കപ്പ്‌ നിര്‍ത്തുന്നതിന്‌ ഐസ്‌ വാട്ടര്‍ സഹായിക്കും. ഇത്‌ ഇന്ന്‌ ലോകവ്യാപകമായി പോപുലര്‍ ആണ്‌. കൊറിയന്‍ ബ്യൂട്ടി ടെക്‌നിക്കുകളായ ഗ്ലാസ്‌ സ്‌കിന്‍ കെയര്‍, ഷീര്‍ മേക്കപ്പ്‌ ട്രന്റ്‌ എന്നിവ പരീക്ഷിച്ചു തുടങ്ങിയതുമുതല്‍. കൊറിയന്‍ ബ്യൂട്ടി ടിപ്‌സില്‍ ഐസ്‌ വാട്ടര്‍ ഫേഷ്യലും ഉള്‍പ്പെടുന്നു. 3-4മിനിറ്റ്‌ മുഖം തണുത്ത വെള്ളത്തില്‍ മുക്കി വയ്‌ക്കുന്നതാണ്‌ രീതി. ഉണങ്ങിയ ശേഷം മേക്കപ്പ്‌ അപ്ലൈ ചെയ്യും.

റെഡ്‌നെസ്‌ കുറയ്‌ക്കാന്‍ സഹായിക്കും

താഴ്‌ന്ന ഊഷ്‌മാവ്‌ കാരണം കാപ്പിലറികള്‍ ചുരുങ്ങുകുയം വീക്കം, ചുവപ്പ്‌ തുടങ്ങിയവ കുറയുകയും ചര്‍മ്മത്തിന്‌ ഉന്മേഷവും പുനരുജ്ജീവനവും നല്‍കുന്നു.

റൂബി ഹാള്‍ ക്ലിനികിലെ ഡോ. റഷ്‌മി അഡിറാവു വിശദീകരിച്ചത്‌ തണുത്ത വെള്ളം താത്‌കാലികമായി രക്തയോട്ടം നിര്‍ത്തുന്നു. ഇത്‌ കണ്ണിന്‌ താഴെയുള്ള ഐ ബാഗ്‌സ്‌ കുറയ്‌ക്കുകയും വീര്‍ത്തിരിക്കുന്ന ഭാഗങ്ങളെ മറയ്‌ക്കുകയും ചെയ്യുന്നു. പതിയെ തുറന്നുവരുന്ന കാപ്പിലാറികള്‍ ചര്‍മ്മത്തിന്‌ പുതുമയും നാച്ചുറല്‍ ലുക്കും നല്‍കുന്നു.

 

വീക്കം കുറയ്‌ക്കുന്നു


അലര്‍ജിക്‌ റിയാക്ഷനുകളോ അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നതും ചര്‍മ്മത്തെ ചുവപ്പ്‌, ചൊറിച്ചില്‍ എന്നിവയ്‌ക്ക്‌ കാരണമാകുന്നു. തണുത്ത വെള്ളം രക്തക്കുഴലുകളെ ചുരുക്കി വീക്കം ശമിപ്പിക്കുന്നു.

 

സുഷിരങ്ങള്‍ ചുരുക്കുന്നു


ഐസ്‌ വെള്ളത്തില്‍ മുഖം മുക്കുന്നതിന്റെ മറ്റൊരു ഗുണം ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ചുരുക്കുമെന്നതാണ്‌. തണുത്ത ഊഷ്‌മാവ്‌ സുഷിരങ്ങളെ ചുരുക്കി ചര്‍മ്മം മിനുസപ്പെടുത്തി അഴുക്ക്‌, എണ്ണ, അവശിഷ്ടങ്ങള്‍ എന്നിവയുടെ ശേഖരണം കുറയ്‌ക്കുകയും ചെയ്യുന്നു. സുഷിരങ്ങള്‍ വൃത്തിയുള്ളതും ചുരുങ്ങിയും നില്‍ക്കുന്നതിലൂടെ മുഖക്കുരു, ബ്ലാക്ക്‌ഹെഡ്‌സ്‌ എന്നിവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കുന്നു.

മുഖത്ത്‌ ഉപയോഗിക്കുന്ന ഉത്‌പന്നങ്ങളുടെ ആഗിരണം കൂട്ടുന്നു


തണുത്ത വെള്ളം ചര്‍മ്മത്തിന്റെ ആഗിരണത്തിന്റെ കഴിവ്‌ കൂട്ടുന്നു. ചര്‍മ്മസംരക്ഷണത്തിന്‌ ഇത്‌ നല്ല മാര്‍ഗ്ഗമാകുന്നു. ഡെര്‍മറ്റോളജിസ്‌റ്റിന്റെ അഭിപ്രായത്തില്‍ ഐസ്‌ വാട്ടറില്‍ മുഖം മുക്കുന്നതിലൂടെ ചര്‍മ്മം കൂടുതലായി സ്‌കിന്‍കെയര്‍ ഉത്‌പന്നങ്ങള്‍ ആഗിരണം ചെയ്യുന്നതിന്‌ സഹായിക്കുന്നു. സെറം, മോയ്‌സ്‌ചറൈസറുകള്‌, മാസ്‌കുകള്‍ എന്നിവ.

Read more topics: makeup,ice water
benefits to dip face in ice water before make up

RECOMMENDED FOR YOU: