2023 ലെ സാരി ട്രന്റുകള്‍

NewsDesk
2023 ലെ സാരി ട്രന്റുകള്‍
സാരി കാലങ്ങളായി സ്‌ത്രീകളുടെ ഫാഷന്‍ചോയ്‌സില്‍ ഉള്‍പ്പെടുന്നവയാണ്‌. ഈ വര്‍ഷം ഫാഷന്‍ലോകം കണ്ടെത്തിയിരിക്കുന്ന സാരി ട്രന്റുകളും സ്‌റ്റൈലുകളും പരിചയപ്പെടാം. ട്രഡീഷണലും ഒപ്പം സമകാലികവുമാണ്‌ സാരികള്‍.

കല്യാണത്തിനും ഉത്സവസീസണിലും പ്രത്യേക അവസരത്തിലും യോജിക്കുന്ന സാരികള്‍ തന്നെ തിരഞ്ഞെടുക്കാം.

ബന്ദാനി സാരികള്‍

സങ്കീര്‍ണമായ ടൈ-ഡൈ പാറ്റേണുകളാലും വൈബ്രന്റ്‌ നിറങ്ങളാലും സമ്പന്നമാണ്‌ ബന്ദാനി സാരികള്‍. സ്‌ത്രീകളുടെ എവര്‍ഗ്രീന്‍ ചോയ്‌സുകളിലൊന്നാണ്‌ ബന്ദാനി സാരികള്‍. ഈ വര്‍ഷം അവ വളരെ ശക്തമായ തിരിച്ചുവരവാണ്‌ നടത്തിയിരിക്കുന്നത്‌. ഹോട്ടസ്‌റ്റ്‌ ട്രന്റിന്റെ കൂട്ടത്തിലാണ്‌ ബന്ദാനി സാരികള്‍. കല്യാണങ്ങള്‍ക്കും ഉത്സവത്തിനും വളരെ യോജിക്കുന്നവയാണ്‌ സാരികള്‍.

ഈ സാരികള്‍ വ്യത്യസ്‌ത ഫാബ്രിക്കുകളില്‍ ലഭ്യമാണ്‌. സില്‍ക്ക്‌, ജോര്‍ജറ്റ്‌, ഷിഫോണ്‍. യാസ്‌മിന്‍ ബന്ദാനി, ഒമൈറ ബന്ദാനി, സീമ പീല ബന്ദാനി, ഗൗരി ഖാദി ജോര്‍ജറ്റ്‌ ബന്ദാനി സാരികള്‍ എന്നിവയാണ്‌ പ്രധാനമായുള്ളത്‌.

ബനാറസി സില്‍ക്ക്‌ സാരികള്‍

സാരി പ്രേമികള്‍ക്കെല്ലാം ഒരുപോലെ ഇഷ്ടമുള്ളവയാണ്‌ ബനാറസി സില്‍ക്ക്‌ സാരികള്‍. യുണീക്‌ ആയിട്ടുളളതും മറ്റൊന്നും പകരം വയ്‌ക്കാനാവാത്ത ശില്‌പചാതുരിയുമെല്ലാം ഇതിനെ വേറിട്ട്‌ നിര്‍ത്തുന്നു. ബ്രൊക്കേഡ്‌ വര്‍ക്കുകളും സ്വര്‍ണ്ണനിറത്തിലും വെള്ളി നിറത്തിലുമുള്ള സാരി മോട്ടീഫുകളും ഇതിനെ വേറിട്ട്‌ നിര്‍ത്തുന്നു.

2023ലും ബനാറസി സാരികള്‍ ഫാഷന്‍ലോകത്ത്‌ അതിന്റെ പകിട്ട്‌ നിലനിര്‍ത്തുന്നു. കാലഹരണപ്പെട്ടിട്ടില്ലാത്ത മനോഹാരിതയുമായി. വിവാഹമാകട്ടെ ഉത്സവമാകട്ടെ ബനാറസി സാരികള്‍ നിങ്ങളെ ശ്രദ്ധാകേന്ദ്രമാക്കുമെന്ന്‌ തീര്‍ച്ച.

ലെഹരിയ സാരികള്‍

രാജസ്ഥാനില്‍ നിന്നും ഫാഷന്‍ലോകത്തേക്കെത്തിയതാണ്‌ ലെഹരിയ സാരികള്‍. സാരികളുടെ യൂണീക്കായിട്ടുള്ള ടൈ-ഡൈ പാറ്റേണുകള്‍ ഇവയെ വേറിട്ടു നിര്‍ത്തുന്നു.

ഡോല സില്‍ക്ക്‌ സാരികള്‍

സ്‌മൂത്ത്‌ ഫിനിഷിനാലും റിച്ച്‌ ടെക്‌ചറുകൊണ്ടും പേരുകേട്ടവയാണ്‌ ഡോല സില്‍ക്ക്‌ സാരികള്‍. സില്‍ക്കും സിന്തറ്റിക്‌ ഫൈബറുമുപയോഗിച്ച്‌ ഒരുക്കുന്ന ഇവ ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലിയുമാണ്‌.

നിരവധി കളറുകളില്‍ ലഭ്യമായ സാരികള്‍ ഏത്‌ അവസരത്തിനും യോജിച്ചവയുമാണ്‌.

ഷിഫോണ്‍ സാരികള്‍

ഭാരം കുറഞ്ഞ ഷിഫോണ്‍ സാരികള്‍ സ്‌ത്രീകള്‍ക്കിടയില്‍ എന്നും പ്രിയമേറിയതാണ്‌. മനോഹരമായ ഈ സാരികള്‍ പല അവസരത്തിനും യോജിച്ചവയാണ്‌.

ഫ്‌ലോറല്‍ എബ്രോയിഡറി സാരികള്‍, സീക്വിന്‍ സാരികള്‍, നെറ്റ്‌ സാരികള്‍, ബ്ലോക്ക്‌ഡ്‌ സാരികള്‍ എന്നിവയും ഈ ലിസ്‌റ്റിലുണ്ട്‌.
Read more topics: saree,trends,fashion,സാരി
saree trends in 2023

RECOMMENDED FOR YOU: