സാരിക്കൊപ്പം അണിയാന്‍ തിരഞ്ഞെടുക്കാം യോജിച്ച ആഭരണങ്ങള്‍

NewsDesk
സാരിക്കൊപ്പം അണിയാന്‍ തിരഞ്ഞെടുക്കാം യോജിച്ച ആഭരണങ്ങള്‍

ഹാന്റ്‌ലൂം സാരിക്കൊപ്പം അനുയോജ്യമായ ആഭരണം കൂടിയായാല്‍ ഗ്രാന്റ് ലുക്ക് തന്നെ ലഭിക്കുമെന്ന് തീര്‍ച്ച. പ്ലെയ്ന്‍ സാരിക്കൊപ്പം വലിയ പെന്‍ഡന്റ് ആയാലും സില്‍ക്ക് സാരിക്കൊപ്പം സിംപിള്‍ ചോക്കര്‍ മാലയും നന്നായി ഇണങ്ങും. വിദഗ്ദ സ്‌റ്റൈലിസ്റ്റുകള്‍ നല്‍കുന്ന ചില നിര്‍ദ്ദേശങ്ങള്‍ നോക്കാം.


എത്‌നിക് ഓഫീസ് വാര്‍ഡ്രോബില്‍ ഫാഷനബിളായുള്ള ഹാന്റ്‌ലൂം സാരിക്കും സ്ഥാനം നല്‍കാം. സോളിഡ് കളറുള്ള, ഡുവല്‍ ടോണിലുള്ള ചെറിയ ബീഡ് വര്‍ക്കുകളോ മറ്റോ ഉള്ളതാവാം. വലിയ കമ്മലുകളോ ചങ്കി നെക്ലേസുകളോ ഇതിനൊപ്പം അണിയാം. വളരെ മനോഹരമായിരിക്കും.


പല നിറങ്ങളിലുള്ള ഷിഫോണ്‍ സാരികളും ഉപയോഗിക്കാം. അതിനൊപ്പം മനോഹരമായ ഹെയര്‍പിന്‍ ഉപയോഗിച്ച് മുടി അലങ്കരിക്കാം.


സില്‍ക്ക് സാരിയുടെ പ്രൗഡി വേറെ ഒന്നിനും ലഭിക്കില്ല. കല്യാണങ്ങള്‍ക്ക് മറ്റ് ആഘോഷ അവസരങ്ങളിലും സില്‍ക്ക് ഒഴിച്ചു കൂടാത്ത ഒന്നായതും ഇതുകൊണ്ട് തന്നെയാണ്. നന്നായി ഞൊറിഞ്ഞുടുക്കുന്ന പട്ട്‌സാരിക്കൊപ്പം ലളിതമായ താലിമാലയും ചോക്കര്‍മാലയും മാത്രം മതിയാകും ഭംഗി കൂട്ടാന്‍.


ആറ് മീറ്റര്‍ കോട്ടണ്‍ സാരിയ്ക്കും സില്‍ക്ക് സാരിക്കും പകരക്കാരനായാണ് ലിനന്‍ സാരി അവതരിച്ചത്. സാരിക്കൊപ്പം ധരിക്കുന്ന ബ്ലൗസില്‍ ഫാഷന്റെ മായാജാലം തീര്‍ക്കാമെന്നതാണ് ഏറ്റവും വലിയ കാര്യം.അയഞ്ഞുകിടക്കുന്നുതും മറ്റുമായ പല ഫാഷനുകളിലുമുള്ള ആഭരണങ്ങള്‍ ഇതിനൊപ്പം ചേരും.


കോട്ടണ്‍ സാരിയ്ക്കും ഒട്ടും എടുപ്പു കുറവില്ല, ഇന്ന് പല ഫാഷനുകളിലുമുള്ള കോട്ടണ്‍ സാരികളും ലഭ്യമാണ്. കോട്ടണ്‍ സാരികള്‍ അതിന്റേതായ ഭംഗിയില്‍ ഇട്ടുനടക്കണമെന്നു മാത്രം.ജോലിക്കാര്‍ക്കും ആഴ്ചയില്‍ ഒരിക്കലൊക്കെ ഉപയോഗിക്കാവുന്നതാണ്.

What jewellery want to wear with Saree

RECOMMENDED FOR YOU: