മേക്കപ്പില്ലാതെയും സുന്ദരിയാവാം, ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

NewsDesk
മേക്കപ്പില്ലാതെയും സുന്ദരിയാവാം, ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മേക്കപ്പില്ലാതെ പുറത്തിറങ്ങുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസമാണ്. പുറത്തേക്കിറങ്ങുമ്പോഴെല്ലാം മേക്കപ്പ് ചെയ്യുക എന്നത് ബുദ്ധിമുട്ടുമാണ്. എന്നാല്‍ മസ്‌കാരയും പുട്ടിയുമൊന്നുമില്ലാതെ തന്നെ സുന്ദരിയാണ് താനെന്ന് വിശ്വസിച്ചുതുടങ്ങുന്നതോടെ മേക്കപ്പില്ലാതെയും പുറത്തേക്കിറങ്ങാം എന്നാവും. അത് നമുക്ക് മാത്രമല്ല നമ്മുടെ മുഖ ചര്‍മ്മത്തിനും ശ്വാസം ലഭിക്കാന്‍ സഹായകമാണ്. 

എന്നാല്‍ എപ്പോഴും സുന്ദരിയായിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചര്‍മ്മത്തേയും ശരീരത്തേയും തീരെ അവഗണിക്കുന്നതും നല്ലതല്ല. അത്തരം ചില കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ മറക്കാതിരിക്കുക.

മേക്കപ്പൊന്നുമില്ലെങ്കിലും സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ തീര്‍ച്ചയായും ഉപയോഗിക്കുക. പുറത്തിറങ്ങുന്നതിന് 15മിനിറ്റ് മുമ്പെങ്കിലും നല്ല ഒരു സണ്‍സ്‌ക്രീന്‍ ലോഷന്‍ ചര്‍മ്മത്തില്‍ പുരട്ടുക.

മോയ്ചറൈസര്‍ നല്ലതാണ്

ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. മുഖം വല്ലാതെ തോന്നുമ്പോള്‍ മീഡിയം ആയിട്ടുള്ള മോയ്ചറൈസര്‍ ഉപയോഗിക്കാം. ഫൗണ്ടേഷനുകളെ പ്രത്യേക അവസരങ്ങള്‍ക്കായി മാത്രം ഉപയോഗിക്കാം.

ചൂടുള്ള നാരങ്ങാവെള്ളം

ദിവസവും രാവിലെ ഇളം ചൂടുള്ള വെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് കുടിക്കുന്നത് ചര്‍മ്മത്തിന് പുതുമ നല്‍കും. ശരീരത്തിലെ വിഷാംശത്തെ കളഞ്ഞ് മിനുസമുള്ളതാക്കി നിര്‍ത്താന്‍ ഇത് സഹായിക്കും.

മുഖം ഉരച്ച് കഴുകുക

മുഖം ഉരച്ച് കഴുകുന്നത് മൃതകോശങ്ങള്‍ കളയാന്‍ സഹായകമാണ്. നമ്മുടെ ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ച് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുഖം സ്‌ക്രബ് ചെയ്യാം.

സ്‌കിന്‍ ടോണറുകള്‍ ഉപയോഗിക്കാം

ആരോഗ്യപ്രദമായ ചര്‍മ്മസംരക്ഷണത്തില്‍ ഒഴിച്ചുകൂടാത്ത ഒന്നാണ് സ്‌കിന്‍ ടോണറുകള്‍. മുഖം വൃത്തിയാക്കും മുമ്പ് ടോണറുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ പിഎച്ച് ലെവല്‍ തുലനം ചെയ്ത് നിര്‍ത്താന്‍ സഹായിക്കുന്നു.ഇതോടൊപ്പം ചര്‍മ്മത്തെ പുതുമയുള്ളതുമാക്കുന്നു. 

വൈറ്റ് വിനഗരും വെള്ളവും ,കര്‍പ്പൂരം പനിനീരില്‍ ചേര്‍ത്തത്, നാരങ്ങാനീര്, ഗ്ലിസറിന്‍ , പുതിനയില, കറ്റാര്‍വാഴ, വെള്ളരി, തൈര് , ഗ്രീന്‍ ടീ തുടങ്ങി ഒട്ടേറെ പ്രകൃതിദത്തമായ ടോണറുകള്‍ ഉണ്ട്.

ആവശ്യത്തിന് വെള്ളം കുടിക്കുക

വെള്ളം ആരോഗ്യത്തിനും മിനുസമുള്ള ചര്‍മ്മത്തിനും അത്യന്താപേക്ഷിതമാണ്. ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. അതോടൊപ്പം ചര്‍മ്മത്തെ മോയ്ചറൈസ് ചെയ്്ത് നിര്‍ത്തുന്നുവെന്നും ശ്രദ്ധിക്കുക.

tips to look good even without make up

RECOMMENDED FOR YOU: