വേനല്‍ക്കാലത്ത് ചര്‍മ്മം സംരക്ഷിക്കാം..

NewsDesk
വേനല്‍ക്കാലത്ത് ചര്‍മ്മം സംരക്ഷിക്കാം..

വേനല്‍ക്കാലത്തേയും ആഘോഷകരമാക്കാം ചര്‍മ്മവും മുടിയും എങ്ങനെ സംരക്ഷിക്കണമെന്നറിഞ്ഞാല്‍. വളരെ എളുപ്പം ലഭിക്കുന്ന ചില വസ്തുക്കള്‍ ഉപയോഗിച്ചാല്‍ തന്നെ ചര്‍മ്മത്തെ ഉപദ്രവകാരിയായ യുവി രശ്മികളില്‍ നിന്നും രക്ഷ നേടാം.


വേനലില്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചില ആയുര്‍വേദ മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.


ഏറ്റവും പ്രധാനം വെള്ളം : ആയുര്‍വേദപ്രകാരം ചര്‍മ്മവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് കാരണം സ്‌നിഗ്ധതയാണ് അതായത് ആന്തരിക ഹൈഡ്രേഷന്‍ അഥവാ ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലാത്ത അവസ്ഥ. ദിവസം മുഴുവനായും ആവശ്യത്തിന് വെള്ളം ശരീരത്തിലേക്കെത്തുന്നുവെന്ന് ഓരോരുത്തരും ഉറപ്പിക്കേണ്ടതുണ്ട്. പുറത്തുപോവുമ്പോഴും യാത്രയിലും മറ്റും ഒരു വാട്ടര്‍ ബോട്ടില്‍ നിറയെ വെള്ളം ഒപ്പം കരുതാം. ചായ, കാപ്പി, മറ്റു ഡ്രിങ്കുകള്‍ തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്.ഇളനീര്, നാരങ്ങാവെള്ളം, ഫ്രഷ് ഫ്രൂട്ട് ജ്യൂസുകള്‍, സര്‍ബത്തുകള്‍, കരിമ്പ് ജ്യൂസ്, മോര് എന്നിവയാവാം.


ചൂടിനെതിരെ കരുതലാവാം: പെട്ടെന്നുള്ള താപനിലയിലെ വ്യതിയാനങ്ങളാണ് രക്തം അശുദ്ധിയാവുന്നതിനും ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്. എസി മുറികളില്‍ നിന്നും പെട്ടെന്ന് വെയിലത്തേക്കും തിരിച്ചും ഇറങ്ങാതിരിക്കാം.


ആയുര്‍വേദിക് ആയിട്ടുള്ള സ്വയം ചെയ്യാവുന്ന ഫേസ്പാക്കുകള്‍ ചെയ്യാം : വരണ്ട ചര്‍മ്മമുള്ളവര്‍ക്ക്് മുള്‍ട്ടാണി മിട്ടി പാലും ചേര്‍ത്ത് തയ്യാറാക്കുന്ന ഫേസ്പാക്കുകള്‍ നല്ലതാണ്. തേന്‍ എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്കും വെള്ളം സാധാരണ ചര്‍മ്മക്കാര്‍ക്കും യോജിക്കും. ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ചര്‍മ്മം ബ്ലീച്ച് ചെയ്യാന്‍ പുഴുങ്ങിയ ഉരുളക്കിഴങ്ങും 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത ഫേസ്പാക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം. 


സ്‌പൈസസ് ഉപയോഗിക്കാം : കറാംപട്ട ആന്റി മൈക്രോബിയല്‍ ഗുണങ്ങള്‍ നിറഞ്ഞവയാണ്. കറാംപട്ട പൊടിച്ച് 1 ടേബിള്‍സ്പൂണ്‍ തേനും പഞ്ചസാരയും ചേര്‍ത്ത് മിക്‌സ് ചെയ്യാം. മുഖത്തെ മൃതകോശങ്ങള്‍ ഇല്ലാതാക്കാന്‍ ഗുണകരമാണ്. 


കറ്റാര്‍വാഴയും വെള്ളരിയും : എണ്ണമയമാര്‍ന്നതും മുഖക്കുരു നിറഞ്ഞതുമായ ചര്‍മ്മക്കാര്‍ക്ക് സ്‌കിന്‍ ടോണറുകള്‍ വളരെ അത്യാവശ്യമാണ്. സെല്‍ ഗാപ്പുകള്‍ ടൈറ്റന്‍ ചെയ്ത് ചര്‍മ്മ സുഷിരങ്ങളെ അടച്ചു നിര്‍ത്താന്‍ സ്‌കിന്‍ ക്ലെന്‍സറുകള്‍ സഹായിക്കും. നമ്മുടെ ചര്‍മ്മത്തിന് അനുസൃതമായ സ്‌കിന്‍ ടോണറുകളാണ് നല്ലത്. ആപ്പിള്‍ സിഡര്‍,വിനഗര്‍, വെള്ളം എന്നിവ 1:1 എന്ന അനുപാതത്തില്‍ ചേര്‍ക്കുക. അരക്കപ്പ് ഗ്രീന്‍ ടീ, കുകുമ്പര്‍ ജ്യൂസ്, കറ്റാര്‍വാഴ ജെല്‍ എന്നിവയിലേക്ക് മിക്‌സ് ചെയ്യുക. നന്നായി യോജിപ്പിച്ച് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം.

Tips to protect skin in summer

RECOMMENDED FOR YOU: