താരന്‍ മുടികൊഴിച്ചിലിന് കാരണമാവുമോ? 

NewsDesk
താരന്‍ മുടികൊഴിച്ചിലിന് കാരണമാവുമോ? 

താരന്‍ എല്ലായ്‌പ്പോഴും അലട്ടുന്ന പ്രശ്‌നം തന്നെയാണ്, മുടിവളര്‍ച്ചയേയും മുടി പൊട്ടുന്നതിനും ചൊറിച്ചിലിനും മാത്രമല്ല കാരണമാകുന്നത്. 


എന്താണ് താരന്‍?
താരന്‍ എന്നത് ശിരോചര്‍മ്മം അടര്‍ന്നു പോവുകയും മുടിയില്‍ വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പൊടി രൂപപ്പെടുന്നതിനും കാരണമാവും. ശിരോചര്‍മ്മം ചൊറിയുന്നതിനും ഡ്രൈ ആവാനും ഇത് കാരണമായേക്കും. ചിലരില്‍ തല ചുവന്ന് കുമിളകള്‍ വരികയും ചെയ്യും. ഇത് പടര്‍ന്ന് പിടിക്കുന്ന ഒന്നല്ലെങ്കിലും ശ്രദ്ധിക്കാതെയിരുന്നാല്‍ പകരാന്‍ ഇടയാകും.


താരന് പല കാരണങ്ങളാല്‍ ഉണ്ടാവാം.

 

  • ചര്‍മ്മത്തിലെ യീസ്റ്റിന്റെ വളര്‍ച്ച അധികമാവുന്നത്- മുതിര്‍ന്നവരില്‍ സെബോറിക് ഡെര്‍മറ്റൈറ്റിസ് എന്നതും കുട്ടികളില്‍ ക്രാഡില്‍ കാപ്പ് എന്ന അവസ്ഥയും
  • സ്‌കാള്‍പ്പ് റിംഗ് വേം അഥവാ ഫംഗല്‍ ഇന്‍ഫക്ഷന്‍, ടിനിഅ കാപ്പിറ്റിസ്
  • എക്‌സിമ
  • ഹെയര്‍സ്‌പ്രേ, ജെല്‍, ഡൈ എന്നിവയോടുള്ള അലര്‍ജി
  • സോറിയാസിസ് പോലുള്ള ചര്‍മ്മരോഗങ്ങള്‍

സ്‌ട്രെസ്സും തണുത്ത കാലവസ്ഥയും മറ്റും താരന്‍ അധികമാക്കും.ഫംഗസ് വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന അവസ്ഥകളും താരന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ഇത് മൃതകോശങ്ങള്‍ കൂടാന്‍ കാരണമാകും. ഇത് ചര്‍മ്മത്തില്‍ ഓയില്‍ നഷ്ടമാകുന്നതിനൊപ്പം തന്നെ സ്‌കാള്‍പ്പ് അടര്‍ന്നുപോകാനും കാരണമാകും. കൂടാതെ മുടികൊഴിച്ചില്‍, മുടിയ്ക്ക് ബലമില്ലാതാവുക, മുടി വളര്‍ച്ച ഇല്ലാതാക്കുക, തുടങ്ങിയ അവസ്ഥയിലേക്കുമെത്തും. 
താരന്‍ മുടികൊഴിയുന്നതിന് നേരിട്ട് കാരണമാകുന്നില്ല. എന്നാല്‍ ശിരോചര്‍മ്മത്തിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍ മുടികൊഴിച്ചിലുണ്ടാക്കിയേക്കാം.ചില തരത്തിലുള്ള സ്ട്രസ്സും മറ്റും തലയുടെ മുകള്‍ഭാഗത്തെ മുടി നേര്‍ത്തതാക്കാനും ഇത് മുടികൊഴിച്ചിലിനും കാരണമാകും. താരന്‍ മൂലമുണ്ടാകുന്ന ചൊറിച്ചിലും മറ്റും മുടികൊഴിയുന്നതിന്റെ അളവ് കൂട്ടുകയും ചെയ്യും.


ക്രോണിക് ആയിട്ടുള്ളതും ചികിത്സ നേടാത്തതുമായ താരനും മുടികൊഴിച്ചിലുണ്ടാക്കിയേക്കാം. ക്രോണിക് ആയിട്ടുള്ള ശിരോചര്‍മ്മം അടരല്‍ മുടി കൊഴിച്ചില്‍ വേഗത്തിലാക്കും. തലയുടെ ചിലഭാഗങ്ങളില്‍ മുടി മുഴുവന്‍ ഇല്ലാതാവുന്ന അവസ്ഥയും ഉണ്ടാക്കിയേക്കാം. ഇതിനെ റെഡ്യൂസ്ഡ് ഹെയര്‍ ഡെന്‍സിറ്റി എന്നു പറയും.

 
സ്ഥിരമായുള്ള ചൊറിച്ചില്‍ മുടിയുടെ വേരിനെ ദുര്‍ബലമാക്കും. ഇത് മുടിയെ തലയില്‍ നിന്നും അടര്‍ത്തിയെടുക്കാനും തന്മൂലം മുടികൊഴിച്ചില്‍ ഉണ്ടാക്കുകയും ചെയ്യും.മുടിയുടെ വരണ്ട അവസ്ഥ മുടിയ്ക്ക് ആവശ്യത്തിന് ന്യൂട്രിയന്റ്‌സ് ലഭിക്കാത്ത അവസ്ഥയിലേക്കെത്തിക്കും. സ്‌കിന് ഓയിലുകള്‍ പൊഴിഞ്ഞു തുടങ്ങുന്ന തൊലിയില്‍ മാത്രം പറ്റിപിടിക്കുകയും മുടിയുടെ വേരിലേക്ക് എത്താതിരിക്കുകയും ചെയ്യും.
ആന്റിഫംഗല്‍ ഷാംപൂ സ്ഥിരമായി ഉപയോഗിക്കുന്നതും മുടി കേടാക്കുകയും പൊട്ടുന്നതിന് ഇടയാക്കുകയും ചെയ്യും.താരന്‍ പരിഹരിക്കാനായി ആന്റി ഫംഗല്‍ ഷാംപൂ സ്ഥിരമായോ ആഴ്ചയില്‍ ഒന്നിലേറെ തവണയോ ഉപയോഗിക്കുന്നവരാണോ. ഇതും മുടി ഡ്രൈ ആവാന്‍ കാരണമാകും. ഹെയര്‍ ക്യൂട്ടിക്കിള്‍സ് കേടാവാനും ഇത് കാരണമാകും. മുടിയുടെ ്‌സ്വാഭാവികമായ ഭംഗിയും കരുത്തും ഇല്ലാതാക്കും. 


മുടികൊഴിച്ചിലിനായുള്ള മരുന്നും താരന്‍ ഉണ്ടാക്കിയേക്കാം.താരന്‍ വരണ്ടതും ചൊറിയുന്നതും അടര്‍ന്നുകൊണ്ടിരിക്കുന്നതുമായ ശിരോചര്‍മ്മം ഉണ്ടാക്കും. ഇതുകൊണ്ടാണ് മുടി എപ്പോഴും മോയ്ചറും കണ്ടീഷന്‍ ചെയ്തും വയ്‌ക്കേണ്ടത്. ഇത് ചൊറിച്ചില്‍് ഇല്ലാതാക്കുന്നതിനൊപ്പം മുടിയെ വേരില്‍ നിന്നും തന്നെ നറിഷ് ചെയ്യുകയും ചെയ്യുന്നു. താരന് ചെയ്യുന്ന ചില ചികിത്സകള്‍ മുടികൊഴിച്ചിലും ഇല്ലാതാക്കിയേക്കാം. 
ഉള്ളി നീര് നല്ലൊരു ആന്റി ഫംഗല്‍ ഏജന്റ് ആണ്.


വെളുത്തുള്ളി പേസ്റ്റ് അല്ലെങ്കില്‍ ജെല്‍ താരനും മുടികൊഴിച്ചിലിനും കാരണമായേക്കാം. ലെമണ്‍ ഗ്രാസ് ഓയിലും നല്ലൊരു ഹെയര്‍ ടോണിക് ആണ്. തലയിലെ താരനേയും പതിയെ ഇല്ലാതാക്കും.

 

Can dandruff results hair loss?

RECOMMENDED FOR YOU: