റൈസ് ബ്രാന്‍ ഓയില്‍ മുടിക്കും സൗന്ദര്യത്തിനും

NewsDesk
റൈസ് ബ്രാന്‍ ഓയില്‍ മുടിക്കും സൗന്ദര്യത്തിനും

പ്രകൃത്യാലുള്ള വസ്തുക്കള്‍ ചര്‍മ്മസംരക്ഷണത്തിനും മുടിക്കും ഉപയോഗിക്കുന്നതാണ് നല്ലത്. നാച്ചുറല്‍ ഓയിലുകളുടെ കൂട്ടത്തില്‍ നേരിട്ട് ഉപയോഗിക്കാവുന്ന ഒരു ഓയിലാണ് റൈസ് ബ്രാന്‍ ഓയില്‍. അരി വേര്‍തിരിച്ച ശേഷം ലഭിക്കുന്ന കട്ടിയുള്ള ബ്രൗണ്‍ നിറത്തിലുള്ള വസ്തുവില്‍ നിന്നും ആണ് ഈ എണ്ണ ഉണ്ടാക്കുന്നത്.പാചകത്തിനായും ചര്‍മ്മസംരക്ഷണത്തിനും ഇത് ഉപയോഗിക്കാം. 

മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു

റൈസ് ബ്രാന്‍ ഓയിലില്‍ ധാരാളം ഒമേഗ 3,6,9 ഫാറ്റ് ആസിഡുകള്‍ അടങ്ങിയിരിക്കുന്നുയ ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. താരന്റെ വളര്‍ച്ചയെ തടയാനും മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാനും ഇതിന് സാധിക്കും. ആരോഗ്യത്തോടെയുള്ള മുടി വളര്‍ച്ചയെ ഇതിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കോമ്പൗണ്ട് ഇനോസിറ്റോള്‍ സഹായിക്കുന്നു. മുടിയെ വേരില്‍ തന്നെ ഉറപ്പോടെ നിര്‍ത്താന്‍ ഈ എണ്ണ സഹായിക്കും.

മുടിക്കുവേണ്ട പോഷകങ്ങള്‍ മാത്രമല്ല മുടി വളരാനും ഇത് സഹായകമാണ്. റൈസ് ബ്രാന്‍ ഓയിലില്‍ അടങ്ങിയിരിക്കുന്ന ഫെറൂലിക് ആസിഡ്, എസ്റ്റേഴ്‌സ് എന്നിവ മുടിവളരുന്നതിന് സഹായിക്കും. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ നല്ലൊരു ടിഷ്യൂ ബില്‍ഡറും ആണ്. സ്ഥിരമായി ഈ എണ്ണ ഉപയോഗിക്കുന്നത് തലയോട്ടിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുടിയെ വളരാന്‍ സഹായിക്കും. 

റൈസ് ബ്രാന്‍ ഓയിലിലെ ആന്റി ഓക്‌സിഡന്റ്‌സ് പ്രായമാകും മുമ്പെ മുടി നരക്കുന്നതിനെ തടയും. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ആന്റി ഏജിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഗുണങ്ങള്‍ പൂര്‍ണ്ണമായും ലഭിക്കാനായി എണ്ണ ചൂടാക്കി ഉപയോഗിക്കാം. അല്ലെങ്കില്‍ ഷാംപൂവിനൊപ്പം അല്പം എണ്ണ ചേര്‍ക്കാം.

ചര്‍മ്മ സംരക്ഷണത്തിനും റൈസ്ബ്രാന്‍ ഓയില്‍

ഓക്‌സിജന്‍ മെറ്റബോളിസത്തിന്റെ ഭാഗമായി നമ്മുടെ ശരീരത്തില്‍ തന്നെ ഉല്പാദിപ്പിക്കുന്ന ഫ്രീ റാഡിക്കിള്‌സിനോട് പോരാടാന്‍ ഈ എണ്ണ സഹായിക്കും. ഫ്രീ റാഡിക്കിളുകള്‍ നമ്മുടെ ചര്‍മ്മത്തെയും മറ്റു ശരീരഭാഗങ്ങളേയും നശിപ്പിക്കാന്‍ കാരണമായേക്കും.ആയതിനാല്‍ ഇവ ആന്റി ഓക്‌സിഡന്റുകളുമായി ബാലന്‍സ് ചെയ്ത് നിര്‍ത്തേണ്ടതുണ്ട്. റൈസ് ബ്രാന്‍ ഓയില്‍ വിറ്റാമിന്‍ ഇ സമ്പുഷ്ടമാണ്. ഇത് ധാരാളം ആന്റി ഓക്‌സിഡന്റ് ഗുണമുള്ളതാണ്. നമ്മുടെ ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും റൈസ് ബ്രാന്‍ ഓയില്‍ സഹായിക്കും.

മറ്റു ഓയിലുകളെ അപേക്ഷിച്ച് റൈസ് ബ്രാന്‍ ഓയിലില്‍ ഫൈറ്റോസ്റ്റിറോള്‍സ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിന് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. സോറിയാസിസ്, ഡെര്‍മറ്റൈറ്റിസ്, എക്‌സിമ തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ക്കുള്ള പ്രതിവിധിയായും ഇത് ഉപയോഗിക്കാം. ഇതിന് ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

അദ്ഭുതകരമായ മോയ്ചറൈസിംഗ് ഗുണങ്ങളും റൈസ് ബ്രാന്‍ ഓയിലിനുണ്ട്. ഇതിലെ വിറ്റാമിന്‍ ഇയുടെയും ഫാറ്റി ആസിഡുകളുടേയും സാന്നിധ്യം മൂലം ചര്‍മ്മം പെട്ടെന്ന് തന്നെ ഇതിനെ ആഗിരണം ചെയ്യുന്നു. ഇത് ചര്‍മ്മത്തെ ഹൈഡ്രേറ്റഡ് ആക്കി  നിര്‍ത്താനും സഹായിക്കും. മുഖക്കുരുവിനോട് പൊരുതാനും ഇത് നല്ലതാണ്. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്കും ഇത് ഉത്തമമാണ്.

മുടിക്കും ചര്‍മ്മത്തിനും ഉള്ള നേട്ടങ്ങള്‍ക്കുപരി ആരോഗ്യപരമായി ഇതിന് വേറെയും ഗുണങ്ങളുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും കൊളസ്‌ട്രൊള്‍ ലെവല്‍ കുറയ്ക്കാനും ഇത് സഹായിക്കും. 

റൈസ് ബ്രാന്‍ ഓയില്‍ ചര്‍മ്മസംരക്ഷണത്തിനായുള്ള ഒട്ടധികം ഉല്പന്നങ്ങളില്‍ ബേസ് ആയി ഉപയോഗിക്കുന്നുണ്ട്.
 

Benefits of Rice bran oil for skin and hair

RECOMMENDED FOR YOU: