ഐസ്‌ക്രീം - കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയമുള്ളതാണ് ഐസ്‌ക്രീം. എന്നാല്‍ 230 കലോറിയാണ് ഹാപ്പ് കപ്പ് ഐസ്‌ക്രീമില്‍ അടങ്ങിയിട്ടുള്ളത്. ആയതിനാല്‍ ഐസ്‌ക്രീം ഒരു ശീലമാക്കിയാല്‍ കുടവയര്‍ ഉറപ്പാണ്.
വറുത്ത ബേക്കറിസാധനങ്ങള്‍ - വറുത്തെടുക്കുന്ന ബേക്കറിപലഹാരങ്ങള്‍ കഴിക്കാന്‍ തുടങ്ങുന്നതേ ഓര്‍മ്മയുണ്ടാവൂ. പാത്രം കാലിയായലേ നിറുത്താനാവൂ എന്നുമാത്രം. എന്നാല്‍ ഏവരും കൊറിക്കാന്‍ ഇഷ്ടപ്പെടുന്ന ഇത്തരം പലഹാരങ്ങള്‍ ആരോഗ്യത്തിന് ഒട്ടും നന്നല്ല. 15 ചിപ്‌സില്‍ 160 കലോറിയാണ് അടങ്ങിയിട്ടുള്ളത്.
പിസയും ബര്‍ഗരും- ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്നതും, വിശപ്പ് ഇല്ലാതാക്കും എന്നതുകൊണ്ടും ഇന്ന് ഇത് ശീലമാക്കിയാവരാണ് കൂടുതലും. എന്നാല്‍ ചിക്കനും സോസേജും മറ്റും അടങ്ങിയിരിക്കുന്ന ഇത്തരം സാധനങ്ങള്‍ ഏറ്റവും കൂടുതല്‍ കലോറി അടങ്ങിയവയുമാണ്.
ബിയര്‍ - ബിയര്‍ കഴിക്കുന്നത് കുടവയര്‍ ഉണ്ടാക്കുമെന്നത് പരസ്യമായ രഹസ്യമാണ്. 12 ഔണ്‍സ് ബിയറില്‍ 150 കലോറി അടങ്ങിയിട്ടുള്ളതിനാലാണിത്.അതുകൂടാതെ ബിയറിനൊപ്പം കൊറിക്കുന്ന വസ്തുക്കളും കുടവയര്‍ സമ്മാനിക്കുന്നവയാണ്.
ചുവന്നമാംസം - മാംസാഹാരവും നമുക്ക് ആവശ്യമുള്ളതാണ്. എന്നാല്‍ സ്ഥിരമാക്കുന്നത് നല്ലതല്ല. മാംസാഹാരം അമിതമായി കഴിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതിന് കാരണമാകൂം. വയറിന് ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുടവയറിനും കാരണമാകും.
സോഡ - രൂപത്തിലും ഭാവത്തിലും ഏറെ മാറ്റങ്ങള്‍ വന്നെങ്ങിലും ഇന്നും സോഡ ഏവര്‍ക്കും പ്രിയമുള്ളതാണ്. സ്ഥിരമായി സോഡ ശീലമാക്കുന്നത് പൊണ്ണത്തടിക്കും കുടവയറിനും കാരണമാകും. ഇരുപത് ഔണ്‍സ് സോഡയില്‍ 250 കലോറി ഊര്‍ജ്ജം അടങ്ങിയിരിക്കുന്നു.