ശരീരത്തിലെ മറ്റു ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി വയറിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ അല്പം പ്രയാസമാണ്. എന്നാല്‍ കുടവയര്‍ ഇല്ലാതാക്കാനായി എത്ര കഠിന വ്യായാമങ്ങളും ചെയ്യും, കാരണം കുടവയര്‍ ക്യാന്‍സര്‍, ശ്വാസകോശരോഗങ്ങള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം കാരണമായേക്കാം എന്നതുതന്നെ.
ലൂക്ക് കൂട്ടിനോ, ഹൊളിസ്റ്റിക് ന്യൂട്രീഷ്യനിസ്റ്റ് ആന്റ് ഫൗണ്ടര്‍,Purenutrition.me, പറയുന്നത്. നിത്യവും ജിമ്മില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് പോലും ചിലപ്പോള്‍ കുടവയര്‍ കുറയ്ക്കാന്‍ സാധിച്ചെന്നു വരില്ല.അദ്ദേഹത്തിന്റെ വാക്കുകളില്‍, നമ്മള്‍ പലപ്പോഴും കുടവയര്‍ കുറയ്ക്കാന്‍ നന്നായി പ്രയത്‌നിക്കും,എന്നാല്‍ ഫലമുണ്ടാവില്ല, കാരണം കുടവയര്‍ എക്‌സസൈസ് തിരഞ്ഞെടുക്കുന്നതിനേയും ചെയ്യുന്നതിനേയും മാത്രമല്ല ആശ്രയിച്ചിരിക്കുന്നത്, ന്യൂട്രീഷ്യന്‍, സ്ട്രസ്സ്, ഉറക്കം, ജീവിതരീതി എന്നിവയേയും ആശ്രയിച്ചിരിക്കുന്നു. കലോറി അധികം അകത്തെത്തുന്നത്, കുഴഞ്ഞു മറിഞ്ഞ ജീവിതരീതി, സ്‌ട്രെസ്സ്, പാരമ്പര്യം എന്നിവയും കുടവയറിന് കാരണമായേക്കാം.
അദ്ദേഹം വിശദീകരിക്കുന്നത് കൊഴുപ്പിന്റെ ഭൂരിഭാഗവും വ്യായാമം ചെയ്യുമ്പോഴല്ല നഷ്ടമാവുക, ഉറക്കത്തിലാണ്. ഉറങ്ങുമ്പോള്‍ ശരീരം ഹോര്‍മോണ്‍ ബാലന്‍സ് നേടുകയും , ഇത് കൊഴുപ്പിന്റെ മെറ്റബോളിസത്തിന് സഹായകമാവുന്നു.
കുടവയര്‍ കുറയ്ക്കാന്‍, കൂട്ടിനോ നിര്‍ദ്ദേശിക്കുന്നത് ഹൈ കലോറി ആഹാരവും, ട്രാന്‍സ് ഫാറ്റുകളും ഒഴിവാക്കാനാണ്. ഇവ വയറിനു ചുറ്റും കൊഴുപ്പ് അടിയാന്‍ കാരണമാവും.പകരം, high protein / whey protein ആഹാരം കഴിക്കുന്നത് കൊഴുപ്പ് ഉരുക്കി കളയാന്‍ സഹായിക്കും. പ്രൊട്ടീന്‍ ദഹിപ്പിക്കാനായി ശരീരം കൂടുതല്‍ എനര്‍ജി ഉപയോഗപ്പെടുത്തും, ഇതിനായി കൂടുതല്‍ കൊഴുപ്പ് ശരീരം ഉപയോഗിക്കും. ആപ്പിള്‍ സിഡര്‍ വിനഗര്‍ വളരെ നല്ല ഒരു വസ്തുവാണ്, ഇത് മെറ്റബോളിസം വേഗത്തിലാക്കുകയും ബെല്ലി ഫാറ്റ് കുറയ്ക്കുകയും ചെയ്യും.
പഞ്ചസാരയും വയറിലെ കൊഴുപ്പുമായും ബന്ധപ്പെട്ടുകിടക്കുന്നു. 2009ല്‍ നടന്ന ഒരു പഠനത്തില്‍, ഒരു കൂട്ടം റിസര്‍ച്ചുകാരുടെ നിരീക്ഷണം മധുരമുള്ള പാനീയം എട്ട് ആഴ്ച ഭക്ഷണത്തിനൊപ്പം കുടിച്ചവര്‍ക്ക് അവരുടെ ഭാരം വര്‍ധിക്കുകയാണുണ്ടായത്. കൂടാതെ വയറിലെ കൊഴുപ്പും വര്‍ധിച്ചു.
പഞ്ചസാരയ്ക്ക് ഒരു ന്യൂട്രീഷ്യണല്‍ നേട്ടവുമില്ല, പകരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. രക്തത്തിലെ അധികം പഞ്ചസാര ശരീരത്തിലെ ഇന്‍സുലിന്‍ റെസിസ്ന്റ്‌സിനെ ബാധിക്കുന്നു, ഇത് ഇന്‍സുലില്‍ ലെവല്‍ കൂട്ടുന്നു. ഇന്‍സുലിന്‍ ലെവല്‍ കൂടുന്നത് കൊഴുപ്പിന്റെ വിഘടനത്തെ തടയുന്നു. കൊഴുപ്പ് കോശങ്ങളില്‍ അടിഞ്ഞുകൂടാന്‍ ഇടയാകുകയും ചെയ്യുന്നു.
ഡോ.നീലേഷ് മാക്വാന, ഡയറക്ടര്‍ - കണ്‍സല്‍റ്റിംഗ് ഫിസിയോതെറാപ്പിസ്റ്റ്, മസില്‍ ആന്റ് മൈന്റ് ഫിസിയോ തെറാപ്പി സെന്റര്‍, നിര്‍ദ്ദേശിക്കുന്നത് കുടവയര്‍ ഇല്ലാതാക്കാന്‍ 40:30 റേഷ്യോയില്‍ കാര്‍ബോഹൈഡ്രേറ്റ്‌സും പ്രോട്ടീനും ഡയറ്റിന്റെ ഭാഗമാക്കണമെന്നാണ്. വ്യായാമത്തിന്റെ കാര്യത്തില്‍ സ്‌ട്രെംഗ്ത്ത് ട്രെയിനിംഗ് ഗുണം ചെയ്യും. കൊഴുപ്പിന്റെ ദഹനം എന്നത് സര്‍ഫസ് ഏരിയയുമായി ബന്ധപ്പെട്ടുകിടക്കുന്നു. പേശികളുടെ വലുപ്പം കൂടിയാല്‍ കൂടുതല്‍ കൊഴുപ്പ് കത്തും.
നടത്തവും ഓട്ടവും കുടവയര്‍ കുറയ്ക്കാന്‍ സഹായകമാണ്. സ്ഥിരമായി ചെയ്യണമെന്ന് മാത്രം. ഓടുമ്പോള്‍ രക്തയോട്ടം വര്‍ദ്ധിക്കുന്നു, ഇത് ദഹനം വേഗത്തിലാക്കും. കൊഴുപ്പിന്റെ ഉപയോഗവും വര്‍ദ്ധിക്കും.
മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന 1-2 മാസം കൊണ്ട് കുടവയര്‍ കുറയ്ക്കുമെന്നൊക്കെ പറയുന്ന മരുന്നുകള്‍ കൂടുതല്‍ അപകടം വരുത്തിവയ്ക്കുമെന്നാണ് ഡോ. മക്വാന പറയുന്നത്. കൊഴുപ്പ് ഇല്ലാതാവുന്നത് ഇരട്ടി വേഗത്തില്‍ തിരികെയെത്തും.