ആരോഗ്യപ്രദമാണെന്നു പറഞ്ഞ് നാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവയെല്ലാം ശരിക്കും ആരോഗ്യകരമാണോ? പൊതുവേയുള്ള അഭിപ്രായപ്രകാരം നാം ശീലമാക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ എത്രത്തോളം അനാരോഗ്യകരമാണെന്നു നോക്കാം.അമിതവണ്ണത്തിനു വരെ കാരണമായേക്കാവുന്ന ചില ആരോഗ്യകരമെന്നു പറയുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.
ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റനര്‍
പേരുപോലെത തന്നെ ആര്‍ട്ടിഫിഷ്യലായി ഉണ്ടാക്കുന്ന ഇവ അണ്‍നാച്ചുറന്‍ കെമിക്കല്‍സ് ഉപയോഗിച്ച് ലാബുകളില്‍ നിര്‍മ്മിക്കുന്നവയാണ്. ഇത്തരം കെമിക്കലുകളെ നമ്മുടെ ശരീരത്തിന് ദഹിപ്പിക്കുവാന്‍ പ്രയാസമാണ്. ഇവയെല്ലാം കൊഴുപ്പായി നമ്മുടെ ശരീരത്തില്‍ അടിഞ്ഞുകൂടുകയും അമിതവണ്ണത്തിന് കാരണമാകുകയും ചെയ്യുന്നു.
സോയമില്‍ക്ക്
സോയമില്‍ക്ക് എന്ന പേരില്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന വസ്തു മറ്റു ഉപദ്രവകാരികളായ കെമിക്കല്‍ പോലെതന്നെ അപകടകാരിയാണ്. എന്നാല്‍ അമിതവണ്ണം കുറച്ച് ആരോഗ്യമുള്ളവരായിരിക്കാന്‍ സഹായിക്കും ഈ സോയമില്‍ക്ക് എന്നാണ് മിക്കവരുടെയും വിശ്വാസം. ശരിക്കും സോയമില്‍ക്ക് ഇതിന് സഹായിച്ചേക്കാം, എന്നാല്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്നവ ഗുണനിലവാരം കുറഞ്ഞ അണ്‍ഫെര്‍മെന്റഡ് ആയിട്ടുള്ളവ ഗുണത്തേക്കാളേറെ ദോഷമാവും ചെയ്യുക.
മാര്‍ഗറൈന്‍
ആര്‍ട്ടിഫിഷ്യല്‍ ആയി ഉണ്ടാക്കുന്ന ഒരിനം വെണ്ണയാണിത്. നമ്മുടെ ശരീരത്തില്‍ കൊഴുപ്പ് അടിയാന്‍ ഇത് കാരണമായേക്കാം. മാര്‍ഗരൈന്‍ ഉപയോഗിക്കുന്നതിനു പകരം വീട്ടില്‍ തന്നെ തയ്യാറാക്കുന്ന വെണ്ണ ഉപയോഗിക്കുക. ആരോഗ്യത്തിനും രുചിക്കും വീട്ടില്‍ ഉണ്ടാക്കുന്നവയാണ് നല്ലത്. വീട്ടിലുണ്ടാക്കുന്ന ബട്ടറിലടങ്ങിയിരിക്കുന്ന നല്ല കൊഴുപ്പ് നമ്മുടെ ശരീരത്തിന് ആവശ്യമാണ്.
പ്രിസര്‍വേറ്റിവ് ജ്യൂസുകള്‍
സോഫ്റ്റ് ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന അത്ര തന്നെ പഞ്ചസാര പ്രിസര്‍വേറ്റിവ് ജ്യൂസുകളിലും അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും കൊഴുപ്പ് അടിഞ്ഞുകൂടാനും ഇത് കാരണമാകും. അവയിലടങ്ങിയിരിക്കുന്ന കളറുകളും കെമിക്കലുകളും അപകടകാരികളേയേക്കാം.
ഗോതമ്പ് ബ്രഡ്
ഗോതമ്പ് ബ്രഡിനെ നാമെല്ലാം ആരോഗ്യകരമാണെന്നാണ് കരുതുന്നത്, എന്നാല്‍ രുചി കൂട്ടുന്നതിനും കുറെ ദിവസം കേടാകാതിരിക്കാനും മറ്റുമായി ഇതില്‍ ചേര്‍ക്കുന്ന വസ്തുക്കള്‍ വളരെ അപകടകാരികളാണ്. ഇതിലെ ഗോതമ്പ് വരെ മറ്റുള്ളവയുമായി ചേര്‍ന്ന് മോഡിഫൈഡ് രൂപത്തിലേക്ക് മാറാം.