സോഡിയവും പൊട്ടാസ്യവും കാല്‍സ്യവും പോലെ മഗ്നീഷ്യവും ശരീരത്തിന് ആവശ്യമാണ്. ശരീരത്തില്‍ മഗ്നീഷ്യം എന്തിനാണ് എന്നറിയാത്തവര്‍ക്കായി, ശരീരത്തിനകത്തെ 300ല്‍ പരം വിവിധ ബയോകെമിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മഗ്നീഷ്യം ആവശ്യമാണ്. നാഡികളുടേയും പേശികളുടേയും പ്രവര്‍ത്തനങ്ങളിലും പ്രതിരോധവ്യവസ്ഥയിലും എല്ലിന്റെ ശക്തിക്കുമെല്ലാം മഗ്നീഷ്യം ആവശ്യമാണ്. ശരീരത്തിന് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഡയബറ്റിസ്, ഹാര്‍ട്ട് അസുഖങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയെ നിയന്ത്രിക്കാനും സഹായകമാവുന്നു.
മുതിര്‍ന്ന ഒരാളില്‍ 25ഗ്രാം വരെ മഗ്നീഷ്യം എല്ലുകളിലും സോഫ്റ്റ് ടിഷ്യൂകള്‍ കുറച്ചു ഭാഗം രക്തത്തിലുമായി ശേഖരിക്കുന്നു. കൂടുതല്‍ അളവിലുള്ള മഗ്നീഷ്യം മൂത്രത്തിലൂടെ പുറന്തള്ളി ശരീരം തന്നെ അതിന്റെ തുലനനില നിയന്ത്രിച്ചു നിര്‍ത്തുന്നു.
കശുവണ്ടി പരിപ്പ്, ബദാം പരിപ്പ് എന്നിവയില്‍ - സാലഡിലും മില്‍ക്ക് ഷേക്കിലുമൊക്കെ നട്‌സുകള്‍ ഉള്‍പ്പെടുത്താം. മഗ്നീഷ്യം മാത്രമല്ല ഇവയില്‍ അടങ്ങിയിരിക്കുന്നത്.
സ്പിനാഷ് തുടങ്ങിയ ഇലക്കറികള്‍ - അയേണ്‍ സമ്പുഷ്ടവും മറ്റുമായ ഇലക്കറികള്‍ മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്.
മത്തന്‍കുരു, സോയാ മില്‍ക്ക് , ബ്ലാക്ക് ബീന്‍സ്, പീനട്ട്‌സ്, പീനട്ട് ബട്ടര്‍ എന്നിവയിലെല്ലാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. വീറ്റ് ബ്രഡ്, അവോക്കാഡോ, ബ്രൗണ്‍ റൈസ്, യോഗര്‍ട്ട്, ഓട്്‌സ് എന്നിവയും നിത്യേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇവയില്‍ പല വസ്തുക്കളും മഗ്നീഷ്യം മാത്രമല്ല, ഫൈബര്‍ ധാരാളം അടങ്ങിയതുമാണ്.