തൈരും യോഗര്‍ട്ടും രണ്ടും രണ്ടാണോ? എന്താണ് വ്യത്യാസം.

NewsDesk
തൈരും യോഗര്‍ട്ടും രണ്ടും രണ്ടാണോ? എന്താണ് വ്യത്യാസം.

പലരും ചിന്തിക്കുന്നത് തൈരും യോഗര്‍ട്ടും ഒന്നാണെന്നാണ്. എന്നാല്‍ അല്ല , രണ്ടും രണ്ടാണ്. 

തൈരും യോഗര്‍ട്ടും ഉണ്ടാക്കുന്ന വിധം വ്യത്യസ്തമാണ്. 

തൈര് അഥവാ ദഹി എന്നറിയപ്പെടുന്ന വസ്തു ഉണ്ടാക്കുന്നത് പാലില്‍ അസിഡിക് പദാര്‍ത്ഥങ്ങളൊഴിച്ച് പുളിപ്പിച്ചാണ്. നാരങ്ങാനീര്, വിനഗര്‍ എന്നിവ ഉപയോഗിക്കാം. എന്നാല്‍ യോഗര്‍ട്ട് തയ്യാറാക്കുന്നത് പാല്‍ ബാക്ടീരിയല്‍ ഫെര്‍മന്റേഷന്‍ ചെയ്താണ്. ലാക്ടോബാസിലസ് ബള്‍ഗാരികസ്, സ്‌ട്രെപ്‌ടോകോകസ് തെര്‍മോഫൈല്‍സ് ഇവയിലേതെങ്കിലുമാകാം ബാക്ടീരിയ.

യോഗര്‍ട്ടിന് പല ഫ്‌ലേവറും നല്‍കാം
 

യോഗര്‍ട്ട് ബാക്ടീരിയല്‍ ഫെര്‍മന്റേഷന്‍ ആയതിനാല്‍ അവയക്ക് ഇഷ്ടാനുസരണം ഫ്‌ലേവറും നല്‍കാം. മാങ്ങ, സ്‌ട്രോബറി, ബ്ലൂബെറി, പീച്ച്, കിവി, റാസ്പ് ബെറി, വാനില, പുതിന എന്നിങ്ങനെയുള്ള ഫ്‌ലേവറുകളില്‍ ലഭ്യമാണ്.


രണ്ടിനും ന്യൂട്രീഷനല്‍ വ്യത്യാസങ്ങളും ഉണ്ട്
 

യോഗര്‍ട്ട് എന്നത് കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി 12 എന്നിവയാല്‍ സമ്പുഷ്ടമാണ്. തൈരില്‍ കാല്‍സ്യവും പൊട്ടാസ്യവും ഒപ്പം വിറ്റാമിന്‍ ബി6 ആണ് ഉള്ളത്.


ഇന്‍ഡസ്ട്രിയല്‍ Vs വീട്ടില്‍ തയ്യാറാക്കുന്നത്
 

യോഗര്‍ട്ട് വ്യാവസായികമായി തയ്യാറാക്കുന്നതെങ്കില്‍ തൈര് വീട്ടിലും തയ്യാറാക്കിയെടുക്കാവുന്നതാണ്.


ന്യൂട്രീഷനല്‍ വാല്യു
 

രണ്ടിനും ന്യൂട്രീഷണല്‍ വാല്യൂകളുണ്ട്. യോഗര്‍ട്ട് ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്നതിനും കൊളസ്‌ട്രോള്‍  നിയന്ത്രിക്കാനും സഹായിക്കുന്നു. തൈരാകട്ടെ തലച്ചോറിനെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നതിനും ദഹനത്തിനും ഉത്തമമാണ്.

What is the difference between curd and Yogurt?

RECOMMENDED FOR YOU: