തൈര് ഭക്ഷണത്തോടൊപ്പം ഉപയോഗിക്കാത്തവരാരും ഉണ്ടാകില്ല. ഇന്ത്യയിലെ ഒരുപാടു വിഭവങ്ങളില്‍ തൈര് ഒരു പ്രധാന ഘടകമാണ്. ആഹാരത്തില്‍ രുചിക്കായ് ചേര്‍ക്കുന്നതിലുപരി ഒരു പാടു ആരോഗ്യഗുണങ്ങളും ചര്‍മ്മസംരക്ഷണത്തിനും തൈര് ഉപയോഗിക്കാം.പാലിനേക്കാളും ഗുണപ്രദമാണ് തൈര്.
ദഹനപ്രക്രിയ സുഗമമാക്കുന്ന തൈര് കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ധാതുലവണങ്ങള്‍ എന്നിവയാലും സമ്പുഷ്ടമാണ്.തൈരിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം
തൈരില്‍ ധാരാളം കാല്‍സ്യം അടങ്ങിയിരിക്കുന്നു.കാല്‍സ്യം എല്ലുകള്‍ ദൃഢമാക്കുകയും ശക്തി നല്‍കുകയും ചെയ്യുന്നു.കാല്‍സ്യം എല്ലുകള്‍ക്കു പുറമെ പല്ലിനും ഉറപ്പു നല്‍കുന്നു.
ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നു
ദഹനം എളുപ്പത്തില്‍ നടക്കാന്‍ സഹായിക്കുന്നു. പാല്‍ കഴിക്കുന്നതുകൊണ്ട് ദഹനപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കു പോലും തൈര് ഉപയോഗിക്കാം.
തൈരിലെ ബാക്ടീരിയകള്‍
മനുഷ്യ ശരീരത്തിന് ഗുണകരമായ പല ബാക്ടീരിയകളും തൈരില്‍ അടങ്ങിയിട്ടുണ്ട്. കുടല്‍സംബന്ധമായും ദഹനസംബന്ധമായും ഉള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത്തരം ബാക്ടീരിയകള്‍ ദഹനം എളുപ്പമാക്കുകയും രോഗപ്രതിരോധശേഷി വര്‍ധിക്കാനും സഹായിക്കുന്നു.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു
തൈരില്‍ കാല്‍സ്യം കൂടാതം പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു.പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
ചര്‍മ്മസൗന്ദര്യത്തിനും മുടിയുടെ സംരക്ഷണത്തിനും
തൈരില്‍ ഉള്ള ഫോസ്ഫറസ്, വിറ്റാമിന്‍ ഇ,സിങ്ക് എന്നിവ ചര്‍മ്മത്തിനും മുടിക്കും വളരെ ആവശ്യമുള്ളതാണ്.തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.തൈര് കൊണ്ടുണ്ടാക്കുന്ന ഫേസ്പാക്കുകള്‍ ചര്‍മ്മം മിനുസവും തിളക്കമാര്‍ന്നതുമാക്കുന്നു.മുടിയിലെ താരനും മറ്റും ഇല്ലാതാക്കാനും തൈര് ഉപയോഗിക്കാം.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
ഇതിലടങ്ങിയിരിക്കുന്ന ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നു.
ഹൃദയത്തിന്റെ ആരോഗ്യത്തിന്:
തെറ്റായ ജീവിതശൈലിയും ആഹാരരീതികളും കാരണം ഇന്ന് രോഗങ്ങള്‍ പൊതുവേ കൂടുതലാണ്, പ്രത്യേകിച്ച് ഹൃദ്രോഗങ്ങള്‍. തൈര് കഴിക്കുന്നതിലൂടെ ഹൃദയസംബന്ധിയായ അസുഖങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കുവാന്‍ സാധിക്കും. ആര്‍ട്ടറിയില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുനതിനെ തടയുവാനും, രക്തസമ്മര്‍ദ്ദം കുറയ്ക്കുവാനും തൈര് സഹായിക്കുന്നു.
സ്ത്രീകളുടെ ലൈംഗികാവയവങ്ങളില്‍ ഉണ്ടാവാറുള്ള യീസ്റ്റ് അണുബാധ കുറയ്ക്കാന്‍ തൈര് കഴിക്കുന്നത് കൊണ്ട് സാധിക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
തൈരില്‍ അടങ്ങിയ ഘടകങ്ങള്‍ വയറിലുണ്ടാകുന്ന ലാക്ടോസ് വിരുദ്ധത മൂലം മലബന്ധം, വയറിളക്കം, കോളോണ്‍ കാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ ഗുണകരമാകുന്നു.
വണ്ണം കുറയ്ക്കുവാന്‍ സഹായിക്കും:
തൈരില്‍ അടങ്ങിയിട്ടുള്ള കാത്സ്യം ശരീരത്തില്‍ കോര്‍ട്ടിസോള്‍ (cortisol) ഉത്പാദിപ്പിക്കുവാന്‍ സഹായിക്കും, ഇത് വണ്ണം കുറയ്ക്കുവാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. കാത്സ്യം കൂടുതലായുള്ള തൈര് 18 ഔണ്‍സ് വീതം ദിവസേനെ കഴിക്കുന്നത് നല്ലതാണ്.