ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനും

NewsDesk
ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനും

വാര്‍ഷിക വിളയായ ഉലുവ ലോകത്ത് പല സ്ഥലങ്ങളിലും മേത്തി എന്ന പേരിലും അറിയപ്പെടുന്നു. ഇന്ത്യയിലാണ് ഇത് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. ഇതിന്റെ ഇലയും വിത്തുകളും ഉപയോഗയോഗ്യമാണ്. ഈജിപ്തുകാരും ഇതിന്റെ ഗുണങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു എന്നാണ് തെളിവുകളില്‍ നിന്നും മനസ്സിലാക്കുന്നത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് വളരുമെങ്കിലും കൂടുതലായും കൃഷി ചെയ്യുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയിലാണ്. മൂന്നു കാര്യങ്ങള്‍ക്കായാണ് ഇത് ഉപയോഗിക്കുന്നത്. ഇതിന്റെ ഇല ഉണക്കിയത് ഔഷധമായും വിത്തുകള്‍ സുഗന്ധവ്യഞ്ജനമായും ചെടിയെ മൊത്തത്തില്‍ പച്ചക്കറിയായും ഉപയോഗിക്കുന്നു. 

ഉലുവയിലെ ആരോഗ്യഗുണങ്ങള്‍ അതിലടങ്ങിയിരിക്കുന്ന സാപോനിന്‍സ് എന്ന ഘടകവും നാരുകളും കാരണമാണ്. ഇത് ബീന്‍ ഫാമിലിയില്‍പ്പെട്ട ഒരു സസ്യമാണ്. ഇതില്‍ ധാരാളം ന്യൂട്രിയന്റ്‌സും വിറ്റാമിന്‍സും മിനറല്‍സും അടങ്ങിയിരിക്കുന്നു.

ഉലുവയിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍

ഇതില്‍ അയേണ്‍,മഗ്നീഷ്യം, കോപ്പര്‍ തുടങ്ങിയവയും വിറ്റാമിന്‍ B6, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയും ധാരാളമായിട്ടുണ്ട്. ഇവയെ കൂടാതെ കോളിന്‍, ട്രികോനെലിന്‍, യാമോഗെനിന്‍, ഗിറ്റോഗെനിന്‍ തുടങ്ങി ധാരാളം ഫൈറ്റോ ന്യൂട്രിയന്റ്‌സും അടങ്ങിയിരിക്കുന്നു.

ഉലുവയുടെ ആരോഗ്യഗുണങ്ങള്‍

  • ഇന്ത്യയിലെ പാരമ്പര്യ വൈദ്യന്മാര്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് പാല്‍ ഉണ്ടാകാനായി ഉലുവ നിര്‍ദ്ദേശിച്ചിരുന്നു. 
  • മാസമുറ സമയത്തെ അസ്വസ്ഥതകള്‍ ഇല്ലാതാക്കാന്‍ ഉലുവ സഹായിക്കും. 
  • മെനോപോസ് സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ഇത് സഹായിക്കുന്നു. ഉലുവയിലടങ്ങിയിരിക്കുന്ന ഡയോസ്‌ഗെനിന്‍ എന്ന കെമിക്കലും ഈസ്ട്രജനിക് ഐസോഫ്‌ലാവനുകളും സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനു തുല്യമാണ്. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ കുറവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. 
  • കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഉലുവ സഹായിക്കുന്നു. എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇതിന് സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന ഫൈബറുകള്‍ ആര്‍ട്ടറീസിലെയും രക്തക്കുഴലുകളിലും അടിഞ്ഞിരിക്കുന്ന കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. 
  • ഉലുവയിലടങ്ങിയിരിക്കുന്ന ഗാലക്ടോമാനന്‍ എന്ന വസ്തു നാച്ചുറല്‍ ഫൈബറാണ്. ഇത് കാര്‍ഡിയോ വാസ്‌കുലാര്‍ അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കുന്നു. 
  • ടൈപ്പ് 2 ഡയബറ്റിസിനെ പ്രതിരോധിക്കാനും ഉലുവ ഉത്തമമാണ്. ഉലുവയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ യുറീനറി ഷുഗര്‍ ലെവല്‍ 54% വരെ കുറച്ചതായി ഇന്ത്യയില്‍ നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ടൈപ്പ് 1 ഡയബറ്റിസ് പ്രതിരോധിക്കാനും ഇതിന് സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഉലുവയിലുള്ള ചില അമിനോ ആസിഡുകള്‍ ഇന്‍സുലിന്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു. ദിവസവും 15-20 ഗ്രാം ഉലുവ ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ വളരെ നല്ലതാണ്. 
  • തൊണ്ടവേദന, കഫക്കെട്ട് തുടങ്ങിയവ ഇല്ലാതാക്കാനും  ഉലുവ നല്ലതാണ്.ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഉലുവയിലെ ഫൈബറുകള്‍ സഹായിക്കും.വൃക്കയ്ക്കുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാനും ഉലുവ ഉപയോഗപ്പെടുത്താം.കോളണ്‍ ക്യാന്‍സര്‍ പ്രതിരോധത്തിനും ഉലുവ ഉപയോഗിക്കാം.വിശപ്പിനെ ഇല്ലാതാക്കാനും ഉലുവയിലെ നാച്ചുറല്‍ ഫൈബര്‍ ഗാലക്ടോമാനന്‍ സഹായിക്കുന്നു.

ഇവയെല്ലാം കൂടാതെ മുറിവുണക്കാനും മറ്റും ഉലുവ നല്ലതാണ്. ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും ഉലുവ അര്ച്ച് പുരട്ടുന്നത് പരിഹാരമാണ്. പനി,പേശീവേദന എന്നിവ ഇല്ലാതാക്കാനും ഉലുവ ഉപയോഗപ്പെടുത്താം.താരന്‍ ഇല്ലാതാക്കാനും മുടിയുടെ വളര്‍ച്ചയ്ക്കും ഉലുവ അരച്ച് തലയില്‍ തേക്കുന്നത് നല്ലതാണ്.

ഉലുവയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ടെങ്കിലും ഗര്‍ഭിണികള്‍ ഇത് ഉപയോഗിക്കുന്നത് നല്ലതല്ല. ഗര്‍ഭപാത്രത്തിലും ഹോര്‍മോണ്‍ അവസ്ഥയ്ക്കും കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഉലുവ കാരണമാകും എന്നതുകൊണ്ട് അബോര്‍ഷനു വരെ സാധ്യതയുണ്ട്. സാധാരണ ഗതിയില്‍ ഉലുവ ധാരാളം ഉപയോഗിച്ചാല്‍ വയറിന്് പല അസ്വസ്ഥതകള്‍ക്കും കാരണമാകും.

Health and beauty benefits of fenugreek

RECOMMENDED FOR YOU: