ന്യൂട്രീഷനുകളുടെ അഭിപ്രായത്തില്‍ നല്ലൊരു ഡയറ്റ് പ്ലാന്‍ ഫോളോ ചെയ്യാത്തവര്‍ക്കും ശരിയായ രീതിയിലുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും.
1. വെള്ളം
ഏതു പാനീയത്തേക്കാളും മികച്ചതാണ് വെള്ളം. വെള്ളം ധാരാളം കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. വെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ക്കുന്നത് കൂടുതല്‍ ആരോഗ്യപ്രദമാക്കും. വ്യായാമം ചെയ്യുന്നതിനു മുമ്പായി നാരങ്ങാവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. കൂടുതല്‍ കൊഴുപ്പ് ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
2. വെജിറ്റബിള്‍ സൂപ്പ്
ന്യൂട്രീഷന്‍ സമ്പുഷ്ടമാണിത്. ദഹനം എളുപ്പമാക്കാന്‍ ഇത് സഹായിക്കുന്നു. ഭക്ഷണത്തിന് മുമ്പായി വെജിറ്റബിള്‍ സൂപ്പ് കഴിക്കുന്നത് കൂടുതല്‍ കലോറി ശരീരത്തിലേക്കെത്താതിരിക്കാന്‍ സഹായിക്കുന്നു.
3. ഗ്രീന്‍ ടീ
ഭാരം നിയന്ത്രിക്കാന്‍ വളരെ യോജിച്ച പാനീയമാണിത്. ശരീരത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ദിവസവും 2 കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ഉത്തമമാണ്. പല അസുഖങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
4.വെജിറ്റബിള്‍ ജ്യൂസ്
വെജിറ്റബിള്‍ സൂപ്പിന്റെ അതേ ഗുണങ്ങള്‍ ഉള്ളവയാണ് ഇത്. വേനലില്‍ ജ്യൂസും തണുപ്പുള്ള സമയത്ത് സൂപ്പും ഉപയോഗിക്കാം. ഉപ്പിന്റെ അളവ് കുറയ്ക്കാന്‍ ശ്രദ്ധിക്കണം.