വ്യായാമം ചെയ്യുന്നതിനൊപ്പം ഭക്ഷണം കുറച്ചുമാണ് മിക്കവരും വണ്ണം കുറയ്ക്കുന്നത്. എന്നാല്‍ ഒരു പരിധിയില്‍ കൂടുതല്‍ ഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. പലവിധത്തിലുള്ള രോഗങ്ങള്‍ക്കും ഇത് കാരണമായേക്കും. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണസാധനങ്ങളെ നമുക്കു പരിചയപ്പെടാം.
ഇഞ്ചി : ഇഞ്ചി ശരീരത്തിലെ മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുന്ന ഒന്നാണ്. ദിവസവും രാവിലെ ഒരു കഷ്ണം ഇഞ്ചി തേനില്‍ ചാലിച്ച് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
നാരങ്ങ: നാരങ്ങ ഏതുമാകട്ടെ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഫോളിക് ആസിഡ്, വൈറ്റമിന്‍ സി , പൊട്ടാസ്യം എന്നിവയ്ക്ക് പുറമെ ഫൈബറും മധുരനാരങ്ങില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ചെറുനാരങ്ങ മിക്ക അടുക്കളയിലും ഉണ്ടാകും. ഇതും വണ്ണം കുറയ്ക്കാന്‍ വളരെ നല്ലതാണ്. നാരങ്ങാജ്യൂസ് തേനും ചേര്‍ത്ത് കാലത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
കാബേജ്, ക്വാളിഫ്‌ളവര്‍, മുള്ളങ്കി,ബ്രോക്കോളി : വൈറ്റമിന്‍ സി, പൊട്ടാസ്യം ,കാല്‍സ്യം തുടങ്ങിയവയെല്ലാം ധാരാളമായി അടങ്ങിയിട്ടുള്ള പച്ചക്കറികളാണിവ. ഇവയുടെ ഉപയോഗം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദഹന പ്രക്രിയ ത്വരിതപ്പെടുത്തുകയും അമിതഭാരം ഇല്ലാതാക്കുകയും ചെയ്യുന്നു.
തണ്ണിമത്തന്‍ : ധാരാളം വെള്ളം അടങ്ങിയിരിക്കുന്ന ഫലവര്‍ഗ്ഗമാണ് തണ്ണിമത്തന്‍. ഭക്ഷണത്തിനുമുമ്പ് തണ്ണിമത്തന്‍ കഴിച്ചാല്‍ അമിതമായി ആഹാരം കഴിക്കാതിരിക്കാന്‍ സഹായിക്കും.ഇത് വയര്‍ നിറഞ്ഞതുപോലെ തോന്നിക്കും.
വെള്ളരിക്ക : തണ്ണിമത്തനിലേതു പോലെ ധാരാളം വെള്ളം അടങ്ങിയിരിക്കുന്ന ഒന്നാണിത്.
വെളുത്തുള്ളി : കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വെളുത്തുള്ളി ശരീരത്തിലെ കൊഴുപ്പിനെ വലിച്ചെടുക്കുന്നു.
ബീന്‍സ് : ധാരാളം നാരുകളടങ്ങിയിരിക്കുന്ന ബീന്‍സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനപ്രക്രിയയെ സുഗമമാക്കുന്നു.
മഞ്ഞള്‍ : ശരീരഭാരം കുറയ്ക്കുന്നതില്‍ ഒരു പ്രധാന സ്ഥാനം മഞ്ഞളിനുണ്ട്.
കാരറ്റ് : കാരറ്റ് കലോറി തീരെ കുറഞ്ഞ ഭക്ഷണമാണ്. നിത്യേന കാരറ്റ് കഴിക്കുന്നത് കൊഴുപ്പു കുറയ്ക്കുന്നതിനും അമിതഭാരം ഇല്ലാതാക്കാനും സഹായിക്കുന്നു.