ഫാഷന്‍ ലോകത്ത് അറിയപ്പെടുന്ന ഒരു ഹെയര്‍സ്‌റ്റൈലിസ്റ്റും മേക്ക് അപ്പ് ആര്‍ട്ടിസ്റ്റും ആണ് അംബിക പിള്ള. കേരളത്തിലെ കൊല്ലം ജില്ലയാണ് അംബികയുടെ സ്വദേശം.
മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും എന്തൊക്കെ ചെയ്യണം എന്നും മറ്റും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുകയുണ്ടായി. മുടി സംരക്ഷണത്തിനായി നല്‍കിയ ടിപ്‌സുകള്‍ എന്തൊക്കെയെന്ന് നോക്കാം.
1. ധാരാളം വെള്ളം കുടിക്കുക - ദിവസവും 8 ഗ്ലാസ് മുതല്‍ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ക്കെന്ന പോലെ മുടിക്കും ചര്‍മ്മത്തിനും വളരെ ആവശ്യമാണ്.
2. ആഴ്ചയില്‍ ഒരിക്കലെങ്കിലും ചൂടുള്ള എണ്ണ ഉപയോഗിച്ച് തല നന്നായി മസാജ് ചെയ്യുക. ഇത് മുടിയുടെ വേരുകളെ ഉത്തേജിപ്പിക്കുകയും മുടി വളരുന്നതിന് സഹായിക്കുകയും ചെയ്യും.
3. രണ്ടു മാസം കൂടുമ്പോള്‍ മുടി വെട്ടുക
4. മുടിക്കു യോജിച്ച കണ്ടീഷണറും ഷാംപൂവും ഉപയോഗിക്കാന്‍ ശ്രമിക്കുക. മറ്റുള്ളവ മുടി നശിക്കാന്‍ ഇടവരുത്തും.
5. രാവിലേയും വൈകുന്നേരവും മോയ്ചറൈസര്‍ പുരട്ടുക. മുടി വരണ്ട് പൊട്ടുന്നത് തടയും.
6. ദിവസവും ഏഴെട്ടു മണിക്കൂറെങ്കിലും ഉറങ്ങുക.
7. ഭക്ഷണത്തിലും ധാരാളം പച്ചക്കറികളും ഇലക്കറികളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തുക.
8. ദിവസവും തലകുളിക്കേണ്ട കാര്യമില്ല. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ തല കുളിച്ചാല്‍ മതി.
Website : http://www.ambikapillai.com/