തട്ടുംപുറത്ത് അച്യുതന്‍ പുതിയ പോസ്റ്റര്‍

NewsDesk
തട്ടുംപുറത്ത് അച്യുതന്‍ പുതിയ പോസ്റ്റര്‍

സംവിധായകന്‍ ലാല്‍ജോസ് തട്ടുംപുറത്ത് അച്യുതന്‍ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി.

കുഞ്ചാക്കോ ബോബനും നായികയും തികച്ചു പാരമ്പര്യമായ ലുക്കിലാണ് പോസ്റ്ററില്‍ വന്നിരിക്കുന്നത്.
കുഞ്ചാക്കോബോബനും ലാല്‍ജോസും ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. മുമ്പ് എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിരുന്നു.


ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷബിന്‍ ബക്കര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജ് ആണ് സിനിമാറ്റോഗ്രാഫര്‍. രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും. സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019ല്‍ ചിത്രം തിയേറ്ററുകളിലേക്കെത്തും.

thattumpurath achuthan poster released

RECOMMENDED FOR YOU: